AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Home Made Vanila Cake: ഓവനും വേണ്ട ബീറ്ററും വേണ്ട… കുക്കറുണ്ടോ? വാനില കേക്ക് വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം

Home Made Vanila Cake Easy Recipe: ഇവ മൂന്നും അരിപ്പയിൽ അരിച്ചെടുക്കുക എന്ന കാര്യം മിസ്സ് ആക്കരുത്. ഇത് കേക്ക് കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കും അതുകൊണ്ട്....

Home Made Vanila Cake: ഓവനും വേണ്ട ബീറ്ററും വേണ്ട… കുക്കറുണ്ടോ? വാനില കേക്ക് വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം
Vanila CakeImage Credit source: youtube screen grab
Ashli C
Ashli C | Published: 08 Feb 2026 | 08:02 PM

കേക്ക് കഴിക്കാൻ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. കുട്ടികളായാലും മുതിർന്ന വാരായാലും ഒരേപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന മധുരമുള്ള ഒരു പലഹാരമാണ് കേക്ക്. പ്രത്യേകിച്ച് വാനില. ഇപ്പോൾ വിപണിയിൽ പല രുചിയിലുള്ള കേക്കുകൾ ലഭ്യമാണെങ്കിലും വാനില കേക്കിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും. എന്നാൽ ഈ കേക്ക് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. മാത്രമല്ല ഇത് തയ്യാറാക്കാൻ ഓവന്റെയോ മറ്റും ആവശ്യങ്ങൾ ഒന്നുമില്ല. അത്തരത്തിൽ എളുപ്പത്തിൽ വാനില കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് ആണ് ഈ ലേഖനത്തിൽ പറയുന്നത്.

ആവശ്യമായ ചേരുവകൾ

മൈദ: 1.5 കപ്പ്

മുട്ട: 3 എണ്ണം

പഞ്ചസാര (പൊടിച്ചത്): 1 കപ്പ്

സൺഫ്ലവർ ഓയിൽ: 1/2 കപ്പ് (ഉപ്പില്ലാത്ത വെണ്ണയായാലും മതി)

ബേക്കിംഗ് പൗഡർ: 1 ടീസ്പൂൺ

വാനില എസ്സൻസ്: 1 ടീസ്പൂൺ

പാൽ: 2 ടേബിൾ സ്പൂൺ

ഉപ്പ്: ഒരു നുള്ള്

കേക്ക് തയ്യാറാക്കുന്ന വിധം

ഇതിനായി ആദ്യം ഇതിന് ആവശ്യമായ മാവാണ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി ആദ്യം മൈദയും ബേക്കിംഗ് പൗഡറും ഉപ്പും കൂടി ഒരു അരിപ്പയിൽ മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക ഇത് കേക്ക് കൂടുതൽ സോഫ്റ്റ് ആകാൻ സഹായിക്കും അതുകൊണ്ട് ഇവ മൂന്നും അരിപ്പയിൽ അരിച്ചെടുക്കുക എന്ന കാര്യം മിസ്സ് ആക്കരുത്. ശേഷം ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായിട്ട് അടിക്കുക. മുട്ട അടിച്ചെടുക്കുന്നതിന് നിങ്ങളുടെ പക്കൽ ബീറ്റർ ഇല്ല എന്നുണ്ടെങ്കിൽ മിക്സിയിൽ അടിച്ചാലും മതി. ഇതിലേക്ക് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി പതഞ്ഞു വരുന്നത് വരെ വീണ്ടും ഇളക്കി മിക്സ് ചെയ്യുക. തുടർന്ന് ബാക്കിയുള്ള ചേരുവകൾ ഓരോന്നായി ഇതിലേക്ക് ചേർക്കുക അതായത് ഓയിലും വാനില എസൻസും ചേർത്ത് മെല്ലെ ഇളക്കി കൊടുക്കുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മൈദയുടെ മിശ്രിതം കുറേശ്ശെയായി ഇതിലേക്ക് ഇട്ട് ഒരു സ്പൂൺ ഉപയോഗിച്ച് പതുക്കെ ഇളക്കുക. ശ്രദ്ധിക്കേണ്ട കാര്യം വല്ലാതെ സ്പീഡിൽ ഇളക്കരുത് മാവ് ഒരുപാട് കട്ടി ആണെങ്കിൽ മാത്രം പാല് ചേർത്താൽ മതി.

ശേഷം ഒരു കേക്കിന്റെ പാത്രത്തിൽ എണ്ണ തടവി കുറച്ച് മൈദ തൂവുക. എണ്ണ അല്ലെങ്കിൽ ബട്ടർ പേപ്പർ ഉപയോഗിക്കാൻ പറ്റുമെങ്കിൽ അതാവും കൂടുതൽ ഉചിതം. ഇല്ലാന്നുണ്ടെങ്കിൽ ബട്ടർ അല്പം തടവിയാലും മതി. അതിലേക്ക് കേക്കിന്റെ മാവ് മെല്ലെയായി ഒഴിച്ചു കൊടുക്കുക. ശേഷം പാത്രം എടുത്ത് ഒന്ന് തട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവിലുള്ള എയർ ബബിൾസ് ഇല്ലാതാകും. ശേഷം അടിഭാഗം കട്ടിയുള്ള ഒരു വലിയ പാത്രം എടുക്കുക അതായത് കുക്കറോ ബിരിയാണി ഉണ്ടാക്കുന്ന പാത്രമോ മതി. ഇത് അടുപ്പത്ത് വെക്കുക അതിനുള്ളിൽ ഒരു സ്റ്റാൻഡ് അല്ലെങ്കിൽ മറ്റ് എന്തെങ്കിലും വെച്ച് അടച്ചുവെച്ച് 5 മിനിറ്റ് ഹൈ ഫ്ലെയ്മിൽ ചൂടാക്കുക.

ശേഷം തുറന്ന് ഈ കേക്കിന്റെ പാത്രം ആ സ്റ്റാൻഡിന് മുകളിൽ വെക്കുക പാത്രം നന്നായി മൂടിവെച്ച് അതായത് ആവി ഒട്ടും പുറത്തേക്ക് പോകാത്ത രീതിയിൽ ഇത് ടൈറ്റ് ആയിട്ട് മൂടിവയ്ക്കുക. ഗ്യാസിൽ ഏറ്റവും കുറഞ്ഞ തീയിൽ വേണം കേക്ക് തയ്യാറാക്കുന്നതിനായി അതായത് ഒരു 35 മുതൽ 45 മിനിറ്റ് വരെ കേക്ക് വേവിക്കണം. ഒരു ഈർക്കിലെ കേക്കിന്റെ നടുവിൽ കുത്തി നോക്കുക മാവ് പറ്റിപ്പിടിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കേക്ക് തയ്യാർ. പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂടോടെ കേക്ക് പാത്രത്തിൽ നിന്നും ഒരിക്കലും മാറ്റുവാൻ ശ്രമിക്കരുത് അങ്ങനെ ചെയ്യുമ്പോൾ കേക്ക് പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ് നന്നായി കേക്ക് തണുത്ത ശേഷം മാത്രമേ മറ്റൊരു പാത്രത്തിലേക്ക് മാറ്റുവാൻ ശ്രമിക്കുവാൻ പാടുള്ളൂ.

Follow Us