AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heart Attacks ​In Sleep: ഉറക്കത്തിലുണ്ടാകുന്ന ഹൃദയാഘാതം എങ്ങനെ തടയാം? ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ

Prevent Heart Attacks In Sleep: ചില ആളുകൾക്ക് സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇത് ഉറക്കത്തിൽ ശ്വസനത്തെ തടസ്സപ്പെടുത്തുകയും ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

Heart Attacks ​In Sleep: ഉറക്കത്തിലുണ്ടാകുന്ന ഹൃദയാഘാതം എങ്ങനെ തടയാം? ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ
Heart Image Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 13 Jun 2025 11:11 AM

ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ ഹൃദയാഘാതമാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഹൃദയാഘാതം എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണ്. ഉറക്കത്തിൽ പോലും സംഭവിക്കാവുന്നതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് വളരെ ഭയാനകമായ സാഹചര്യമാണിത്. ഹൃദ്രോഗങ്ങളും ഹൃദയാഘാതങ്ങളും തടയുന്നതിന് പതിവ് പരിശോധന പ്രധാനമാണെങ്കിലും, ഉറക്കത്തിലുണ്ടാകുന്ന ഹൃദയാഘാതം തടയാൻ ചെയ്യോണ്ട രണ്ട് കാര്യങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

ഉറങ്ങുമ്പോൾ, നിങ്ങളുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണയായി മന്ദഗതിയിലാകും. പക്ഷേ, ചില അവസ്ഥകളിൽ ഹൃദയം കൂടുതൽ കഠിനമായോ ക്രമരഹിതമായോ പ്രവർത്തിക്കാൻ കാരണമാകും. ധമനികൾ അടഞ്ഞുപോകുക, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടപ്പ് എന്നിവ ഉറക്കത്തിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നതാണ്. ഇതുകൂടാതെ, ചില ആളുകൾക്ക് സ്ലീപ് അപ്നിയ പോലുള്ള ഉറക്ക പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഇത് ഉറക്കത്തിൽ ശ്വസനത്തെ തടസ്സപ്പെടുത്തുകയും ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു, ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

ആരോഗ്യ വിദ​ഗ്ധയായ ഡോ. മിക്കി മേത്തയുടെ അഭിപ്രായത്തിൽ, ഉറങ്ങാൻ പോകുന്നതിന് മുമ്പ് ആഴത്തിലും എന്നാൽ സാവധാനത്തിലും ശ്വാസം എടുക്കുന്നത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കാനും, സമ്മർദ്ദം കുറയ്ക്കാനും, ഹൃദയമിടിപ്പ് കുറയ്ക്കാനും സഹായിക്കും. ഈ ലളിതമായ പരിശീലനം ശരീരത്തിന്റെ വിശ്രമത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തിലേക്കുള്ള ഓക്സിജൻ ഒഴുക്ക് മെച്ചപ്പെടുത്താനും, രാത്രിയിൽ നല്ല ഉറക്കം നൽകാനും സഹായിക്കും.

ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് ആരോഗ്യകരമായ ഭക്ഷണക്രമമാണ്. പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണക്രമം നിങ്ങളുടെ ധമനികൾ വൃത്തിയായി നിലനിർത്താനും രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും സഹായിക്കും. എല്ലാ ദിവസവും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. വെളുത്ത ബ്രെഡ് അല്ലെങ്കിൽ അരി/പാസ്ത എന്നിവയ്ക്ക് പകരം ബ്രൗൺ റൈസ്, ഓട്സ് പോലുള്ളവ തിരഞ്ഞെടുക്കുക. നട്സ്, വിത്തുകൾ, സാൽമൺ പോലുള്ള മത്സ്യം എന്നിവയിൽ കാണപ്പെടുന്ന നല്ല കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്ത ഭക്ഷണങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.

പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും, രക്തസമ്മർദ്ദം കുറയ്ക്കാനും, മോശം കൊളസ്ട്രോൾ കുറയ്ക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ആഴ്ചയിൽ മിക്ക ദിവസങ്ങളിലും നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള കാഠിന്യം കുറഞ്ഞ വ്യായാമം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചെയ്യുക. പുകവലി, അമിത ഭക്ഷണം പോലുള്ള അനാരോഗ്യകരമായ ശീലങ്ങൾ രക്തസമ്മർദ്ദം ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. ഉറക്കം മറ്റൊരു പ്രധാന കാരണമാണ്. മോശം ഉറക്കം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലാ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ നല്ല ഉറക്കം നേടുക.