Protect Rice From Pests: അരിയിൽ നിറയെ പ്രാണികളോ? പേടിക്കേണ്ട മഞ്ഞളും വേപ്പുമുണ്ടെങ്കിൽ കാര്യം ഈസിയാണ്
How To Protect Rice From Pests: ചിലരുടെയെങ്കിലും അടുക്കളയിൽ കീടങ്ങൾ കേറിയ കാരണം ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകാറുണ്ട്. വായുവും യാതൊന്നും കേറാത്ത വിധത്തിൽ പാത്രങ്ങളിൽ അടച്ച് സൂക്ഷിച്ചാലും കീടങ്ങൾ വന്നുകൂടാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വിട്ടിൽ തന്നെ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില തന്ത്രങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം.
അരിയും പലവ്യഞ്ജനങ്ങളുമെല്ലാം കുറേക്കാലം സൂക്ഷിച്ചുവയ്ക്കുമ്പോൾ അതിൽ പ്രാണികളും മറ്റ് ചില കീടങ്ങളും വരുന്നത് സാധാരണമാണ്. വെയിലുള്ള സമയങ്ങളിൽ ഇടയ്ക്കിടെ അവ ഉണക്കി വയ്ക്കുന്നത് നല്ലതാണ്. എന്നാൽ മഴക്കാലമായാൽ ഈ രീതി നടപ്പാകില്ല. ചിലരുടെയെങ്കിലും അടുക്കളയിൽ കീടങ്ങൾ കേറിയ കാരണം ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകാറുണ്ട്. ഏത് സാഹചര്യത്തിലാണെങ്കിലും ഇവരുടെ കടന്നുകയറ്റത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല.
വായുവും യാതൊന്നും കേറാത്ത വിധത്തിൽ പാത്രങ്ങളിൽ അടച്ച് സൂക്ഷിച്ചാലും കീടങ്ങൾ വന്നുകൂടാറുണ്ട്. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ വിട്ടിൽ തന്നെ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില തന്ത്രങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ വിലകൂടിട ധാന്യങ്ങളിൽ ഒന്നാണ് അരി. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ചെള്ളുകളുടെയും മറ്റ് കീടങ്ങളുടെയും ആക്രമണവും രൂക്ഷമായിരിക്കും.
ഗ്രാമ്പൂ – പ്രകൃതിദത്ത കീടനാശിനിയെന്ന് വേണമെങ്കിൽ ഗ്രാമ്പുവിനെ വിശേഷിപ്പിക്കാം. അരി വയ്ക്കുന്ന പാത്രത്തിൽ കുറച്ച് ഗ്രാമ്പൂ ഇടുക എന്നത് ഫലപ്രദമായ ഒരു രീതിയാണ്. ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ പ്രാണികളെ തടയുന്നു. കൂടാതെ അവ ധാന്യങ്ങളിൽ കൂടുകൂട്ടുന്നത് തടയുകയും ചെയ്യുന്നു.
സൂര്യപ്രകാശവും വേപ്പിലയും: അരിയിൽ നിങ്ങളറിയാതെ ചെള്ളുകൾ കയറികൂടിയിട്ടുണ്ടെങ്കിൽ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നിടത്ത് ഒന്ന് രണ്ട് മണിക്കൂർ വയ്ക്കുക. ചൂടേൽക്കുമ്പോൾ ഇവ ക്രമേണ് ഓടിമാറുന്നു. അതിനുശേഷം, ഉണങ്ങിയ വേപ്പിലകൾ കെട്ടുകളായി പൊതിഞ്ഞ് പാത്രത്തിനുള്ളിൽ വയ്ക്കാം. ഏറ്റവും നല്ല മാർഗമാണിത്.
മഞ്ഞൾ : അരി, പയർ, ഗോതമ്പ് എന്നിവ നിറച്ച പാത്രങ്ങളിൽ മഞ്ഞൾ ഇടുന്നത് പലപ്പോഴും ഗുണം ചെയ്യാറുണ്ട്. മഞ്ഞളിൻ്റെ 4 -5 കഷണങ്ങൾ ഉപയോഗിക്കുന്നത് ചെള്ളിനെ തടയുമെന്നും ധാന്യങ്ങളും മറ്റും കേടുകൂടാതെ മാസങ്ങളോളം ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചുവന്ന മുളക് (വറ്റൽ മുളക്): ഉണങ്ങിയ ചുവന്ന മുളകുകൾ മറ്റൊരു പരമ്പരാഗത പ്രതിരോധമാണ്. അവയുടെ രൂക്ഷമായ ഗന്ധവും എരിവും കീടങ്ങളെ അകറ്റി നിർത്തുന്നതിൽ ഫലപ്രദമാണ്. അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ, മറ്റ് ധാന്യങ്ങൾ എന്നിവയിൽ ഈ രീതി ഗുണകരമാണ്. വെളുത്ത പ്രാണികളുടെയും ചുവന്ന ഉറുമ്പുകളുടെയും ആക്രമണവും ഇതിലൂടെ തടയാം.