AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Protect Mobile Phone during Monsoon: മഴക്കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ എങ്ങനെ സംരക്ഷിക്കാം? ചില വഴികൾ ഇതാ…

Phone Protection Tips in Rain: ഫോൺ വെള്ളത്തിൽ വീണാലോ നനഞ്ഞാലോ ആദ്യം ചെയ്യേണ്ടത് ഡിവൈസ് ഓഫ് ചെയ്യുക എന്നതാണ്. വെള്ളം കയറിയിട്ടും ഫോൺ ഓണായിരുന്നാൽ കേടുപാടുകൾ കൂടാൻ സാധ്യതയുണ്ട്.

Protect Mobile Phone during Monsoon: മഴക്കാലത്ത് നിങ്ങളുടെ മൊബൈൽ ഫോൺ എങ്ങനെ സംരക്ഷിക്കാം? ചില വഴികൾ ഇതാ…
Nithya Vinu
Nithya Vinu | Published: 25 May 2025 | 02:03 PM

സ്മാർട്ട് ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാ​ഗമായി മാറിയിരിക്കുകയാണ്. എന്നാൽ, ഈ മഴക്കാലത്ത് ഫോണിനെ സംരക്ഷിക്കേണ്ടത് നിർണായകമാണ്. മഴക്കാലത്ത് ഫോണുകളിൽ വെള്ളം കയറാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും? അതിന് സഹായിക്കുന്ന ചില മാർ​ഗങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് പരിശോധിച്ചാലോ….

മഴക്കാലത്ത് ഫോണുകളിൽ വെള്ളം കയറാതിരിക്കാൻ

വെള്ളം കയറാതെ സൂക്ഷിക്കാൻ വാട്ടർപ്രൂഫ് കെയ്സുകൾ ഉപയോ​ഗിക്കാം

വാട്ടർപ്രൂഫ് കെയ്സ് ഇല്ലെങ്കിൽ, അത്യാവശ്യ സാഹചര്യങ്ങളിൽ സിപ്‌ലോക്ക് ബാഗ് ഉപയോ​ഗിക്കാവുന്നതാണ്.

കനത്ത മഴയിൽ നിങ്ങളുടെ ഫോൺ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലൂടെ മൊബൈൽ ഫോണിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാം.

ഫോണിൽ വെള്ളം കയറിയാൻ എന്ത് ചെയ്യും?

ഫോൺ വെള്ളത്തിൽ വീണാലോ നനഞ്ഞാലോ ആദ്യം ചെയ്യേണ്ടത് ഡിവൈസ് ഓഫ് ചെയ്യുക എന്നതാണ്. വെള്ളം കയറിയിട്ടും ഫോൺ ഓണായിരുന്നാൽ കേടുപാടുകൾ കൂടാൻ സാധ്യതയുണ്ട്.

കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും അരിക്കുള്ളിൽ ഫോൺ ഇട്ടുവച്ച് വെള്ളം വറ്റിക്കുക.

വെള്ളത്തിൽ വീണാൽ, ഫോൺ ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഫോണിൽ നിന്ന് സിം കാർഡും ട്രേയും നീക്കം ചെയ്യണം.

ഫീച്ചർ ഫോണുകളിലാണെങ്കിൽ ബാറ്ററി എടുത്ത് മാറ്റാവുന്നതാണ്.

വെള്ളം കളയാനായി സ്മാർട്ട്ഫോൺ കുലുക്കരുത്. ഇങ്ങനെ ചെയ്യുന്നത് വെള്ളം ഫോണിനകത്തെ പല കോമ്പോണന്റുകളിലേക്ക് എത്താനും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഫോൺ വെള്ളത്തിൽ ഹെയർ ഡ്രയർ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിനുള്ളിലേക്ക് കൂടുതൽ വെള്ളം കയറാൻ ഇടയാക്കും.

ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം തന്നെ ഫോൺ തുണികൊണ്ട് തുടച്ച് മാറ്റുക. കുറച്ച് ദിവസങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ വയ്ക്കുന്നതും നല്ലതാണ്.