Electricity Bill Reduce Hack: വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?: ഈ ചെറിയ തെറ്റുകൾ തിരുത്തിയാൽ മതി

How To Reduce Electricity Bill: കടുത്ത ചൂടും മാറി മാറി വരുന്ന മഴയും കാലാവസ്ഥയെ വളരെയധികം മാറ്റിമറിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും വൈദ്യുതി ഉപയോഗവും അതിനോടൊപ്പം കറന്റ് ബില്ലും കുത്തനെ കൂടുന്ന സമയമാണിത്. എന്നാൽ നമ്മുടെ ചില ചെറിയ അശ്രദ്ധകളും തെറ്റായ ഉപയോഗരീതികളുമാണ് ബിൽ തുക ഇരട്ടിയാക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ദിനചര്യയിൽ ചില കുഞ്ഞു മാറ്റങ്ങൾ വരുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും.

Electricity Bill Reduce Hack: വൈദ്യുതി ബിൽ എങ്ങനെ കുറയ്ക്കാം?: ഈ ചെറിയ തെറ്റുകൾ തിരുത്തിയാൽ മതി

പ്രതീകാത്മക ചിത്രം

Published: 

04 Oct 2026 | 05:46 PM

ഇപ്പോഴത്തെ കാലാവസ്ഥയിൽ ഏത് വീട്ടിലാണ് കറൻ്റ് ബില്ല് കൂടാത്തത്. കടുത്ത ചൂടും മാറി മാറി വരുന്ന മഴയും കാലാവസ്ഥയെ വളരെയധികം മാറ്റിമറിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വീടുകളിലും വൈദ്യുതി ഉപയോഗവും അതിനോടൊപ്പം കറന്റ് ബില്ലും കുത്തനെ കൂടുന്ന സമയമാണിത്. എന്നാൽ നമ്മുടെ ചില ചെറിയ അശ്രദ്ധകളും തെറ്റായ ഉപയോഗരീതികളുമാണ് ബിൽ തുക ഇരട്ടിയാക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ദിനചര്യയിൽ ചില കുഞ്ഞു മാറ്റങ്ങൾ വരുത്തിയാൽ വീട്ടിലെ വൈദ്യുതി ബിൽ വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുകയും ചെയ്യും. അത്തരത്തിൽ മാസം ചിലവാക്കുന്ന വലിയ തുക കുറച്ചുകൊണ്ട് എങ്ങനെ വൈദ്യുതി നിരക്ക് കുറയ്ക്കാമെന്ന് നമുക്ക് നോക്കാം.

ALSO READ: കത്തിയിലെ തുരുമ്പ് മാറ്റാൻ ഉരുളക്കിഴങ്ങോ? ഈ തന്ത്രങ്ങൾ അറിയാമോ

കറന്റ് ബിൽ കുറയ്ക്കാനുള്ള പൊടിക്കൈകൾ

എയർ കണ്ടീഷണർ ഉപയോഗം: എസി എപ്പോഴും 24°C മുതൽ 26°C വരെയുള്ള താപനിലയിൽ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക. എസിയുടെ താപനില ഓരോ ഡിഗ്രി കൂട്ടുമ്പോഴും ഏകദേശം ആറ് ശതമാനം വരെ വൈദ്യുതി ലാഭിക്കാനാകും. എസിക്കൊപ്പം സീലിംഗ് ഫാൻ കുറഞ്ഞ വേഗതയിൽ ഇട്ടാൽ മുറി വേഗത്തിൽ തണുക്കുകയും ചൂടിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

ഫ്രിഡ്ജിൻ്റെ സ്ഥാനം: ഫ്രിഡ്ജ് വീടിൻ്റെ ഭിത്തിയോട് ചേർത്ത് വെക്കരുത്. കുറഞ്ഞത് ആറ് ഇഞ്ച് അകലം പാലിക്കണം. ഫ്രിഡ്ജിന്റെ വാതിലിലെ റബ്ബർ ഗാസ്കറ്റ് കേടാണെങ്കിൽ തണുപ്പ് പുറത്തുപോയി കംപ്രസ്സർ കൂടുതൽ സമയം പ്രവർത്തിച്ച് കറന്റ് ബിൽ ഇരട്ടിയാക്കും. കൂടാതെ ചൂടുള്ള ഭക്ഷണസാധനങ്ങൾ തണുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കാൻ ശ്രമിക്കുക.

സോക്കറ്റ് സ്വിച്ച് ഓഫ്: ടിവി, സെറ്റ് ടോപ്പ് ബോക്സ്, മൈക്രോവേവ് ഒവൻ, ലാപ്ടോപ്പ്/ മൊബൈൽ ചാർജറുകൾ എന്നിവ ഉപയോഗത്തിന് ശേഷം റിമോട്ട് വഴി മാത്രം ഓഫ് ചെയ്യാതെ സോക്കറ്റ് സ്വിച്ച് ഓഫ് ചെയ്യുക. സ്റ്റാൻഡ്‌ബൈ മോഡിൽ കിടക്കുന്ന ഉപകരണങ്ങൾ പോലും മാസം നല്ലൊരു തുക വൈദ്യുതി പാഴാക്കാൻ കാരണമാകും.

ഫാനുകളും 5-സ്റ്റാർ ഉപകരണങ്ങളും: പഴയ സാധാരണ ഫാനുകൾക്ക് പകരം 65 ശതമാനം വരെ വൈദ്യുതി ലാഭിക്കുന്ന BLDC ഫാനുകളും, സാധാരണ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകളും ഉപയോഗിക്കുന്നത് ഒരുപരിധി വരെ വൈദ്യുതി കുറയ്ക്കാൻ സഹായിക്കും. പുതിയ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങുമ്പോൾ 5-സ്റ്റാർ റേറ്റിംഗ് ഉള്ളവ തിരഞ്ഞെടുക്കുക.

വാഷിംഗ് മെഷീനും അയൺ ബോക്സും: വാഷിംഗ് മെഷീനിൽ തുണികൾ കുറച്ച് വീതം പലതവണ കഴുകുന്നതിന് പകരം ഫുൾ ലോഡിൽ കഴുകാൻ ശ്രമിക്കുക. അതുപോലെ തന്നെ വസ്ത്രങ്ങൾ കൂട്ടത്തോടെ ഒന്നിച്ച് അയൺ ചെയ്യുന്നത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നു. നിങ്ങളുടെ വീടിന്റെ എർത്തിംഗ് ശരിയാണെന്ന് ഉറപ്പുവരുത്തുക. എർത്തിംഗിൽ തകരാറുകൾ ഉണ്ടായാൽ കറന്റ് ലീക്കേജ് സംഭവിക്കുകയും വൈദ്യുതി ബിൽ അനാവശ്യമായി ഉയരുകയും ചെയ്യും.

English Summary:

Wondering how to reduce electricity bill. Discover These simple and practical ways to cut power consumption at home, use appliances more efficiently and save money on your monthly energy costs.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ