AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി

KEAM 2026 medical allied phase 2 option: മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. ഈ ഘട്ടത്തിലെ വെറ്ററിനറി കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും. ഒക്ടോബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താം,

KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലേക്കുള്ള പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി
പ്രതീകാത്മക ചിത്രം Image Credit source: Halfpoint Images/Getty Images
Jayadevan AM
Jayadevan AM | Published: 04 Oct 2026 | 06:14 PM

മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലേക്കുള്ള (ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്‌നോളജി-കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്, ബിഎസ്‌സി ഹോണേഴ്‌സ് ഹോര്‍ട്ടികള്‍ച്ചര്‍, ബിഎസ്‌സി എംഎസ്‌സി ഇന്റഗ്രേറ്റഡ് ബയോളജി, ബിഎസ്‌സി എംഎസ്‌സി ഇന്റഗ്രേറ്റഡ് മൈക്രോബയോളജി കോഴ്‌സുകള്‍) സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. ഈ ഘട്ടത്തിലെ വെറ്ററിനറി കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും.

പ്രസ്തുത കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് മണി വരെ www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും.

ആദ്യഘട്ട അലോട്ട്‌മെന്റിലൂടെ ഈ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവരും, ഓപ്ഷന്‍ നല്‍കിയിട്ടും അലോട്ട്‌മെന്റൊന്നും ലഭിക്കാത്തവരും രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. അതുരാശ്രമം എന്‍എസ്എസ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകളിലെ ബിഎച്ച്എംഎസ് കോഴ്‌സിലേക്ക് മാത്രമേ ഈ ഘട്ടത്തില്‍ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ.

അലോട്ട്‌മെന്റ് ഷെഡ്യൂള്‍

  • ഒക്ടോബര്‍ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താം
  • ഒക്ടോബര്‍ ഒമ്പതിന് രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും
  • ഒക്ടോബര്‍ പത്തിന് രണ്ടാം ഘട്ട അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരണം
  • ഒക്ടോബര്‍ 11 മുതല്‍ 14ന് വൈകുന്നേരം നാലു മണി വരെ: ഫീസ് ഒടുക്കി കോളേജില്‍ അഡ്മിഷന്‍ നേടാം
  • ഒക്ടോബര്‍ 14-ന് വൈകുന്നേരം അഞ്ച് മണി വരെ: ഒഎഎംഎസ് മുഖേന അഡ്മിഷന്‍ നേടിയവരുടെ വിവരം അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം

Also Read: IFFCO AGT Recruitment: ഡിഗ്രി അഗ്രിക്കൾച്ചറാണോ? കൈനിറയെ ശമ്പളത്തിൽ IFFCO-യിൽ കരിയർ തുടങ്ങാം

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരുടെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. അവരെ ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. നിലവില്‍ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന് ശേഷം വിടുതല്‍ നേടുന്ന പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികളുടെ ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. എന്നാല്‍ രണ്ടാംഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയില്ലെങ്കിലും ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെയുള്ള അഡ്മിഷന്‍ നിലവിലുണ്ടെങ്കില്‍ അത് നിലനില്‍ക്കും.

English Summary

CEE Kerala has started the second phase option confirmation for AYUSH and Medical Allied courses. Candidates must log in to cee.kerala.gov.in by October 8, 2026, at 5:00 PM to confirm or modify options. The provisional second allotment result will be published on October 9, 2026.

Follow Us