Aloe Vera: ഒരൊറ്റ ചെടി, ​ഗുണം പലത്; മുടി വളരാനും ചർമം തിളങ്ങാനും ഇതൊന്ന് മതി

Aloe Vera for a glowing skin and thick hair: വിവിധ സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ നാം ഉപയോ​ഗിക്കാറുണ്ട്. പലപ്പോഴും ഇവയിലെ രാസവസ്തുക്കൾ‌ കാരണം വിപരീത ഫലമായിരിക്കും ലഭിക്കുന്നത്. എന്നാൽ നമുക്ക് ചുറ്റും പ്രകൃതിദത്തമായ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളുണ്ടെന്ന് അറിയാമോ? അതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് കറ്റാർ വാഴ. ഇവയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും എൻസൈമുകളും തലമുടി വളരാനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.‍‍

Aloe Vera: ഒരൊറ്റ ചെടി, ​ഗുണം പലത്; മുടി വളരാനും ചർമം തിളങ്ങാനും ഇതൊന്ന് മതി

പ്രതീകാത്മക ചിത്രം

Published: 

20 Mar 2026 | 03:47 PM

കരുത്തുറ്റ മുടിയിഴകളും തിളങ്ങുന്ന ചർമ്മവും പലരുടെയും സ്വപ്നമാണ്. അതിന് വേണ്ടി വിവിധ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളും ഉപയോ​ഗിക്കാറുമുണ്ട്. പലപ്പോഴും ഇവയിലെ രാസവസ്തുക്കൾ‌ കാരണം വിപരീത ഫലമായിരിക്കും ലഭിക്കുന്നത്. എന്നാൽ നമുക്ക് ചുറ്റും പ്രകൃതിദത്തമായ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളുണ്ടെന്ന് അറിയാമോ? അതിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് കറ്റാർ വാഴ. ഇവയിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും എൻസൈമുകളും തലമുടി വളരാനും ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.‍‍

കറ്റാർവാഴ എങ്ങനെ ഉപയോ​ഗിക്കാം?

ചർമ്മസംരക്ഷണം

ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ നിങ്ങളെ സഹായിക്കും. ഇതിനായി കറ്റാർ വാഴ എടുത്ത് പച്ച നിറത്തിലുള്ള പുറംതൊലി കളയുക. പൾപ്പ് മുഖത്ത് പുരട്ടി 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു ഇല്ലാത്താക്കാനും ചർമ്മത്തിലെ പാടുകൾ മാറ്റി തിളക്കമുള്ളതാക്കാനും സഹായിക്കും.

ALSO READ: പാലിനേക്കാൾ 8 മടങ്ങ്… കാൽസ്യം കുറഞ്ഞാൽ കഴിക്കേണ്ടത്; വിദ​ഗ്ധൻ പറയുന്നു

കറ്റാർവാഴ ജെല്ലിൽ ഒരു തുള്ളി ലാവെൻഡർ ഓയിൽ ചേർത്ത് കരുവാളിപ്പുള്ള ഭാഗങ്ങളിൽ പുരട്ടാവുന്നതാണ്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും സഹായിക്കും. ചർമ്മം വല്ലാതെ വരണ്ടുപോകുന്നവർ അല്പം കറ്റാർവാഴ ജെൽ പുരട്ടിയ ശേഷം അതിനു മുകളിൽ മോയിസ്ചറൈസർ ഉപയോഗിക്കുന്നത് നല്ലതാണ്.

തലമുടിസംരക്ഷണം

മുടിയിലും തലയോട്ടിയിലും നേരിട്ട് കറ്റാർ വാഴ ജെൽ പുരട്ടാവുന്നതാണ്. 30 മിനിറ്റിനു ശേഷം, നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ ഒഴിവാക്കുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, കറ്റാർ വാഴ ജെല്ലിനോടൊപ്പം ആവണക്കെണ്ണയോ വെളിച്ചെണ്ണയോ ചേർത്ത് ഹെയർ മാസ്ക് ഉണ്ടാക്കാവുന്നതുമാണ്. പ്രകൃതിദത്ത കണ്ടീഷണറായും ഇവ ഉപയോ​ഗിക്കാം. കറ്റാർ വാഴയിൽ 95% ത്തിലധികം വെള്ളമുണ്ട്. അതായത്, തലയോട്ടിയിലും മുടിയിലും ഇത് ഈർപ്പവും തണുപ്പും നൽകുന്നതാണ്.

Follow Us
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്