Railway Update: ഇനി ട്രെയിനിൽ നിന്ന് വാങ്ങിയ ഭക്ഷണത്തെ കുറ്റം പറയേണ്ടി വരില്ല, പുതിയ മാറ്റവുമായി അധികൃതർ
Indian Railways Mandates QR Codes for Food Safety: അടുത്തകാലത്തായി ട്രെയിനുകളിൽ ഭക്ഷണത്തിന് നിലവാരം മെച്ചപ്പെടുത്താൻ കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കച്ചവടക്കാരെ ഒഴിവാക്കാനും പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ ട്രെയിൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ക്യു ആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ന്യൂഡൽഹി: ട്രെയിനിലെ ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും പതിവാണ്. പലപ്പോഴും പ്ലാറ്റ്ഫോമുകളിൽ നിന്നും മറ്റും വാങ്ങുന്ന ഭക്ഷണമാണ് ദൂരെയാത്രകളിൽ പലരും കഴിക്കുക. കൂടാതെ ട്രെയിനുകളിൽ കൊണ്ടുനടന്ന് വിൽക്കുന്ന ഭക്ഷണം കഴിക്കുന്നതും പലർക്കും പ്രശ്നമാകാറുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാലും അതിനെപ്പറ്റി പരാതി പറയാൻ പലപ്പോഴും കഴിയാറില്ല. ഇതിന് പ്രധാന കാരണം എവിടെ നിന്ന് ആരുണ്ടാക്കിയ ഭക്ഷണം എന്ന് അറിവില്ലായ്മയാണ്. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം.
അടുത്തകാലത്തായി ട്രെയിനുകളിൽ ഭക്ഷണത്തിന് നിലവാരം മെച്ചപ്പെടുത്താൻ കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കച്ചവടക്കാരെ ഒഴിവാക്കാനും പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ ട്രെയിൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ക്യു ആർ കോഡ് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഈ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ജീവനക്കാരന്റെ പേര് ആധാർ നമ്പർ മെഡിക്കൽ ഫിറ്റ്നസ് പോലീസ് വെരിഫിക്കേഷൻ റെക്കോർഡുകൾ എന്നിവ യാത്രക്കാർക്ക് പരിശോധിക്കാം.
Also Read: Bengaluru Train: തിരക്ക് കൂട്ടേണ്ടാ, ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്താന്‍ ഈ ട്രെയിനുണ്ട്
ട്രെയിനുകളിൽ കയറി സാധനങ്ങൾ വിൽക്കുന്ന വരെ തടയാനും ഈ നീക്കം സഹായിക്കും എന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു. കൂടാതെ വില്പനക്കാരുടെ കയ്യിലുള്ള ഭക്ഷണപ്പൊതികളിലും ഡിജിറ്റൽ ക്യു ആർ കോഡുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി ഭക്ഷണം തയ്യാറാക്കി അടുക്കള ഏതാണെന്ന് അറിയാനും ഏത് തീയതിയിലാണ് ഇത് പാചകം ചെയ്തതെന്ന് മനസ്സിലാക്കാനും കഴിയും. കൂടാതെ എല്ലാ കാറ്ററിങ് യൂണിറ്റുകളും എഫ് എസ് എസ് ഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്നതും നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു.