Gulf War Impact Kerala: ഗൾഫ് യുദ്ധവും കേരളത്തിലെ റോഡിലെ കുഴിയും തമ്മിലെന്താണ് ബന്ധം? പ്രതിസന്ധിയിൽ നിർമ്മാണ മേഖല
How affect gulf conflit in kerala Road development: ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ ടാർ വിതരണം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണുള്ളതെന്ന് കരാറുകാർ പറയുന്നു. ഈ പ്രതിസന്ധി കേരളത്തിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് 8500 രൂപയായിരുന്നു ടാറിന്റെ വില ഇപ്പോൾ 11,000 ആണ്. ടാറിനു പുറമേ പിവിസി പൈപ്പുകളുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്
തിരുവനന്തപുരം: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷാവസ്ഥ ലോകം മുഴുവനുള്ള വിപണിയെ മാത്രമല്ല നിർമ്മാണ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് കേരളത്തിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ. ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ടാറിന് വില കൂടിയിട്ടുണ്ട്. ക്രൂഡോയിൽ ഉൽപാദനത്തിൽ വന്ന കുറവ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത കുറച്ചതാണ് നിലവിലെ വിലവർധനയ്ക്ക് കാരണം.
ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ ടാർ വിതരണം പൂർണ്ണമായും നിലയ്ക്കുന്ന അവസ്ഥയിലാണുള്ളതെന്ന് കരാറുകാർ പറയുന്നു. ഈ പ്രതിസന്ധി കേരളത്തിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട് 8500 രൂപയായിരുന്നു ടാറിന്റെ വില ഇപ്പോൾ 11,000 ആണ്. ടാറിനു പുറമേ പിവിസി പൈപ്പുകളുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് പുറമേ മറ്റു നിർമ്മാണ മേഖലയെയും യുദ്ധം ബാധിച്ചതായി തൊഴിലാളികൾ വ്യക്തമാക്കുന്നു.
ALSO READ: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?
കോഴിക്കോട് ജില്ലയിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള പല പദ്ധതികളും ഇപ്പോൾ സജീവമായി നടക്കുന്നുണ്ട്. ലഭ്യത കുറയുന്നതും വില വർധിക്കുന്നതും ഈ പദ്ധതികൾ തിരിച്ചടിയായേക്കാം. വില വർദ്ധനവ് കരാറുകാർക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാം എന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി നാഗരാ ഒരു സ്വകാര്യ ഓൺലൈൻ ചാനലിനോട് വ്യക്തമാക്കി.