AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PV Anvar New Party : ഇനി തൃണമൂലുമായി ഒരു ബന്ധവുമില്ല, പുതിയ പാർട്ടി രൂപീകരിക്കും: പിവി അൻവർ

PV Anvar Party : രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾക്ക് ഒത്തുചേർന്ന് പോകുന്ന വിധത്തിലുള്ള ഒരു പാർട്ടിയാണ് രൂപീകരിക്കാൻ പോകുന്നതെന്ന് പി വി അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് കേരളം ഘടകത്തിൻ്റെ ഭാഗമാകുന്നതിന് പി വി അൻവർ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചിരുന്നു.

PV Anvar New Party : ഇനി തൃണമൂലുമായി ഒരു ബന്ധവുമില്ല, പുതിയ പാർട്ടി രൂപീകരിക്കും: പിവി അൻവർ
Pv Anvar New PartyImage Credit source: PV Anvar Facebook
Jenish Thomas
Jenish Thomas | Updated On: 20 Apr 2026 | 04:09 PM

കൊച്ചി : തൃണമൂൽ കോൺഗ്രസ് കേരളം ഘടകത്തിൻ്റെ ചുമതലയിൽ നിന്നും പിന്‍മാറി പി വി അൻവർ. പകരം പുതിയ പാർട്ടി ഉടഴ രൂപീകരിക്കുമെന്ന് അറിയിച്ച് പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എറണാകുളം കളമശ്ശേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായി അൻവർ അറിയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്താണ് ടിഎംസിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതെന്ന് അൻവർ വ്യക്തമാക്കി. പകരം മെയ് രണ്ടാം വാരത്തോടെ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനാണ് യോഗത്തിൽ തീരുമാനമായത്. ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് പി വി അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

നേരത്തെ എൽഡിഎഫുമായി ഉടക്കിയ അൻവർ ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചിരുന്നു. തമിഴ്നാട്ടിലെ ഡിഎംകെ പാർട്ടി ചേർന്ന് പ്രവർത്തിക്കാനായിരുന്നു അൻവർ അന്ന് ലക്ഷ്യമിട്ടത്. എന്നാൽ എം കെ സ്റ്റാലിൻ്റെ ഡിഎംകെ ആ ആവശ്യം നിരാകരിച്ചതോടെ ഡിഎംകെ പാർട്ടി ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ കേരളം ഘടകവുമായി ലയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

പിന്നീട് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ മുന്നണിയുടെ അസോസിയേറ്റ് അംഗമാകുകയും ചെയ്തു. തുടർന്നാണ് അൻവറിന് നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മത്സരിക്കാൻ സീറ്റ് ലഭിക്കുന്നത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ബേപ്പൂരിൽ അൻവറിൻ്റെ എതിരാളി.

Follow Us