AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Family Pension: കുടുംബ പെൻഷൻ ആർക്കൊക്കെ ലഭിക്കും? യോഗ്യതയും വരുമാന പരിധിയും അറിയാം

Government Clarifies Family Pension Rules for Spouses Daughters and Parents: കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവോ ഭാര്യയോ വരുമാന പരിധി പാലിക്കേണ്ടതില്ല. മരിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെയോ പെന്‍ഷന്‍കാരന്റെയോ ജീവിതപങ്കാളിക്ക് ജോലി ഉണ്ടെങ്കിലും ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കുടുംബ പെന്‍ഷനുള്ള യോഗ്യത ഇല്ലാതാകില്ല.

Family Pension: കുടുംബ പെൻഷൻ ആർക്കൊക്കെ ലഭിക്കും? യോഗ്യതയും വരുമാന പരിധിയും അറിയാം
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Published: 17 Nov 2026 | 12:23 PM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബ പെന്‍ഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരന്റെയോ പെന്‍ഷന്‍കാരന്റെയോ മരണശേഷം കുടുംബാംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളാണ് വിശദീകരിച്ചിരിക്കുന്നത്. നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവിനോ ഭാര്യയ്‌ക്കോ കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ പ്രത്യേക വരുമാന പരിധി ബാധകമല്ലെന്നതാണ് പ്രധാന കാര്യം.

2026 ഒക്ടോബര്‍ 29ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേന്ദ്ര സിവില്‍ സര്‍വീസസ് (പെന്‍ഷന്‍) ചട്ടങ്ങള്‍ 2021 പ്രകാരമുള്ള വ്യവസ്ഥകളാണ് വിശദീകരിച്ചിരിക്കുന്നത്. അവിവാഹിതരും വിധവകളും വിവാഹമോചിതരുമായ പെണ്‍മക്കള്‍, പുനര്‍വിവാഹം ചെയ്ത കുട്ടികളില്ലാത്ത വിധവകള്‍, ആശ്രിതരായ മാതാപിതാക്കള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍, സഹോദരങ്ങള്‍ തുടങ്ങിയവരുടെ യോഗ്യതാ മാനദണ്ഡങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഭര്‍ത്താവിനും ഭാര്യയ്ക്കും കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് നിയമപരമായി വിവാഹം കഴിച്ച ഭര്‍ത്താവോ ഭാര്യയോ വരുമാന പരിധി പാലിക്കേണ്ടതില്ല. മരിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെയോ പെന്‍ഷന്‍കാരന്റെയോ ജീവിതപങ്കാളിക്ക് ജോലി ഉണ്ടെങ്കിലും ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും കുടുംബ പെന്‍ഷനുള്ള യോഗ്യത ഇല്ലാതാകില്ല.

മറ്റ് വരുമാന മാര്‍ഗങ്ങളുള്ളതും പെന്‍ഷന്‍ ലഭിക്കുന്നതിന് തടസമാകില്ല. എന്നാല്‍ ഈ ഇളവ് നിയമപരമായി വിവാഹം കഴിച്ച ജീവിതപങ്കാളിക്ക് മാത്രമാണ് ബാധകം. മറ്റ് കുടുംബാംഗങ്ങള്‍ കുടുംബ പെന്‍ഷന്‍ ആവശ്യപ്പെടുമ്പോള്‍ നിശ്ചിത വരുമാന പരിധിയും സാമ്പത്തിക ആശ്രിതത്വവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

കുടുംബ പെന്‍ഷന് 9,000 രൂപ വരുമാന പരിധി

ജീവിതപങ്കാളിക്ക് ലഭിക്കുന്ന വരുമാന ഇളവ് മറ്റ് കുടുംബാംഗങ്ങള്‍ക്ക് ബാധകമല്ല. ഇവര്‍ക്ക് പ്രതിമാസം 9,000 രൂപയാണ് നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി. ഇതോടൊപ്പം ബാധകമായ ക്ഷാമാശ്വാസവും (ഡിആര്‍) പരിഗണിക്കണം.

Also Read: DA Hike 2026: ഡിഎ വർധന ഗ്രാറ്റുവിറ്റിയിലും മാറ്റമുണ്ടാക്കും; 33 വർഷത്തെ സർവീസിന് എത്ര രൂപ ലഭിക്കും?

അതായത്, കുടുംബ പെന്‍ഷന് അപേക്ഷിക്കുന്ന അര്‍ഹരായ മറ്റ് കുടുംബാംഗങ്ങളുടെ പ്രതിമാസ വരുമാനം നിശ്ചിത പരിധിക്കുള്ളിലായിരിക്കണം. വരുമാന നിബന്ധന പാലിക്കുന്നുണ്ടോ എന്നത് പരിശോധിച്ച ശേഷമായിരിക്കും പെന്‍ഷന്‍ ആനുകൂല്യം അനുവദിക്കുക.

ആരൊക്കെയാണ് ആശ്രിതത്വം തെളിയിക്കേണ്ടത്?

ചില കുടുംബാംഗങ്ങള്‍ക്ക് കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് മരിച്ച ജീവനക്കാരനെയോ പെന്‍ഷന്‍കാരനെയോ സാമ്പത്തികമായി ആശ്രയിച്ചിരുന്നുവെന്ന് തെളിയിക്കേണ്ടതുണ്ട്.

  • വിധവകള്‍
  • വിവാഹമോചിതരായ പെണ്‍മക്കള്‍
  • ആശ്രിതരായ മാതാപിതാക്കള്‍
  • ഭിന്നശേഷിയുള്ള സഹോദരങ്ങള്‍

ഇവരെ കൂടാതെ അവിവാഹിതരായ പെണ്‍മക്കള്‍, വിധവകളായ പെണ്‍മക്കള്‍, പുനര്‍വിവാഹം ചെയ്ത കുട്ടികളില്ലാത്ത വിധവകള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ എന്നിവര്‍ക്കുള്ള യോഗ്യതാ വ്യവസ്ഥകളും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

The Central Government has clarified family pension eligibility conditions under the CCS Pension Rules 2021. A legally wedded surviving spouse is exempt from income limits, even if employed or earning from other sources. Other eligible family members must meet the prescribed 9,000 monthly income limit, including applicable Dearness Relief, and fulfil dependency conditions to claim family pension benefits.

Follow Us