Obesity – The Lancet Study: 2050 ൽ രാജ്യത്ത് 440 ദശലക്ഷത്തിൽ അധികം അമിതഭാരമുള്ള ആളുകൾ; കണക്കുകൾ ഇങ്ങനെ….
Obesity - The Lancet Study: 2050ആകുമ്പോഴേക്കും രാജ്യത്ത് 5-14 വയസ് വരെ പ്രായപരിധിയിലുള്ള 16 ദശലക്ഷം ആൺകുട്ടികളും 14 ദശലക്ഷം പെൺകുട്ടികളും പൊണ്ണത്തടിയാൽ ബുദ്ധിമുട്ടുമെന്ന് കണക്കുകൾ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യപ്രശ്നങ്ങൾ അധികം നേരിടേണ്ടി വരുന്നതും ഇന്ത്യയിലുള്ളവരാകാം.

2050 ആകുമ്പോഴേക്കും ഇന്ത്യയിൽ പൊണ്ണത്തടി ഉള്ളവരുടെയും അമിതഭാരമുള്ളവരുടെയും എണ്ണം 440 ദശലക്ഷത്തിലധികമായി വർധിക്കുമെന്ന് റിപ്പോർട്ട്. ദി ലാൻസെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്ത്യയിൽ അമിതഭാരവും പൊണ്ണത്തടിയും ഉള്ള മുതിർന്നവരുടെ എണ്ണം ലോകത്തിലെ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കിൽ എത്തും എന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയായിരിക്കും ഒന്നാം സ്ഥാനത്ത്. യുഎസ്, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്ന് നാല് അഞ്ച് സ്ഥാനങ്ങളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പിന്തുണയോടെ 2021ൽ നടത്തിയ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്( GBD) പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 2021ലെ പഠനത്തിൽ ലോകത്തിലെ മുതിർന്നവരിൽ പകുതിയോളം പേരും അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും പിടിയിലായിരുന്നു. ഇതിൽ ഒരു ബില്യൺ പുരുഷന്മാരും 25 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ബില്യൺ സ്ത്രീകളും ഉൾപ്പെടുന്നു. ഇന്ത്യയിൽ ഈ സംഖ്യ 180 ദശലക്ഷത്തിൽ അധികമായിരുന്നു, അതായത്, 81 ദശലക്ഷം പുരുഷന്മാരും 98 ദശലക്ഷം സ്ത്രീകളും.
ALSO READ: മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? നല്ല ആരോഗ്യത്തിന് ശരിക്കും എത്രനേരം കഴിക്കണം
എന്നാൽ 2050 ആകുമ്പോഴേക്കും ഈ സംഖ്യ ആഗോളതലത്തിൽ ഏകദേശം 3.8 ബില്യൺ ആയി വർധിക്കുമെന്ന് ഗവേഷകർ പറയുന്നു. ചൈന, ഇന്ത്യ, യുഎസ് എന്നീ രാജ്യങ്ങളോടൊപ്പം സഹാറാൻ ആഫ്രിക്കൻ മേഖലകളിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 254.8 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2050ആകുമ്പോഴേക്കും രാജ്യത്ത് 5-14 വയസ് വരെ പ്രായപരിധിയിലുള്ള 16 ദശലക്ഷം ആൺകുട്ടികളും 14 ദശലക്ഷം പെൺകുട്ടികളും പൊണ്ണത്തടിയാൽ ബുദ്ധിമുട്ടുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പൊണ്ണത്തടി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അധികം നേരിടേണ്ടി വരുന്നതും ഇന്ത്യയിലുള്ളവരാകാമെന്ന് റിപ്പോർട്ട്. 2050ഓടെ രാജ്യത്ത് രാജ്യത്ത് 22 ദശലക്ഷത്തിലധികം പുരുഷന്മാരും ഏകദേശം 17 ദശലക്ഷത്തിലധികം സ്ത്രീകളും ആരോഗ്യ പ്രതിസന്ധി നേരിടും.
അമിതഭാരം എന്ന ആഗോള പകർച്ചവ്യാധി ഒരു വലിയ ദുരന്തവും ഒരു വലിയ സാമൂഹിക പരാജയമാണെന്ന് ജിബിടി പഠനം ഏകോപിപ്പിക്കുന്ന വാഷിംഗ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക് ആൻഡ് ഇവാലുവേഷനിലെ എഴുത്തുകാരി ഇമ്മാനുവേല ഗക്കിഡോ അഭിപ്രായപ്പെട്ടു.
ഈ പഠനം, അമിതവണ്ണമെന്ന വിപത്തിനെ സർക്കാരുകളെയും പൊതുജനാരോഗ്യ സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനും ഉടനടി ഇടപെടലും ചികിത്സ ആവശ്യമുള്ള തിരിച്ചറിയാൻ അമിതഭാരമുള്ള ആളുകളെ തിരിച്ചറിയാൻ സഹായിക്കുമെന്നും ഇമ്മാനുവേല കൂട്ടിച്ചേർത്തു.
ഫെബ്രുവരി 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി തൻറെ റേഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിൽഅമിതവണ്ണത്തിനെതിരെ പോരാടുന്നതിന് ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത് .