5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chinese Dishes: വറുത്തെടുത്ത പുഴുക്കളെയിട്ട കാപ്പി, കാളച്ചാണക സൂപ്പ്; ചൈനീസ് പ്രിയ വിഭവങ്ങളെ പറ്റി അറിയാം

Bizarre Chinese Dishes: ഒരു നാട്ടിലെ ഭക്ഷണമാകണമെന്നില്ല മറ്റൊരു നാട്ടിലുള്ളത്. ചില നാട്ടിലെ ഭക്ഷണം അറപ്പുളവാക്കുന്നതാകും. അത്തരത്തിലുള്ള ഭക്ഷണങ്ങൾ വിളമ്പുന്ന രാജ്യമാണ് ചൈന. ചൈനക്കാര്‍ക്ക് പ്രിയപ്പെട്ട നാല് വ്യത്യസ്തങ്ങളായ വിഭവങ്ങളെ പരിചയപ്പെടാം.

sarika-kp
Sarika KP | Updated On: 04 Mar 2025 21:47 PM
ഓരോ നാടിനും വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങളാണ് ഉള്ളത്. നാടിന്റെ സംസ്കാരത്തെ കൂടി സൂചിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ. ഒരു നാട്ടിലെ ഭക്ഷണമാകണമെന്നില്ല മറ്റൊരു നാട്ടിലുള്ളത്. ചില നാട്ടിലെ ഭക്ഷണം അറപ്പുളവാക്കുന്നതാകും. അത്തരത്തിലുള്ള  ഭക്ഷണങ്ങൾ വിളമ്പുന്ന രാജ്യമാണ് ചൈന. ചൈനക്കാര്‍ക്ക് പ്രിയപ്പെട്ട നാല് വ്യത്യസ്തങ്ങളായ വിഭവങ്ങളെ പരിചയപ്പെടാം.(image credits:Meta AI)

1 / 5
കാളച്ചാണകത്തിൽ നിന്നുള്ള ദ്രാവകം ഉപയോ​ഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ, ഗ്വാങ്‌സി പ്രവിശ്യകളിലെ വംശീയ ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ ആഘോഷവേളകളില്‍ വിളമ്പുന്നതാണ് കാളച്ചാണകത്തില്‍ നിന്നുള്ള സൂപ്പ്.  പാചകം ചെയ്യുന്ന സമയം  കടുത്ത ദുര്‍ഗന്ധമാണെങ്കിലും സൂപ്പ് തയ്യാറായിക്കഴിയുമ്പോള്‍ ഇത് ഉണ്ടാകില്ല.(image credits:Meta AI)

2 / 5
ചൈനയിലെ ഭക്ഷണങ്ങളിലെ പ്രധാനവിഭവമാണ് പുഴു. ഭക്ഷണത്തിനു പുറമെ കാപ്പിയുണ്ടാക്കാനും ഇവർ പുഴുവിനെ ഉപയോ​ഗിക്കും. നന്നായി വറുത്തെടുത്ത പുഴുക്കൾ‌ കാപ്പിയില്‍ ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ആവശ്യപ്പെട്ടാല്‍ പുഴുക്കാപ്പിക്കൊപ്പം അല്‍പ്പം ഉപ്പും തരും. (image credits:Meta AI)

3 / 5
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ന്യൂനപക്ഷമായ ദായ് വംശത്തില്‍ പെട്ടവരുടെ പാരമ്പര്യ ഭക്ഷണങ്ങളിലൊന്നാണ് ഉറുമ്പ് മുട്ട. ചൂടുവെള്ളത്തിൽ ഇട്ട വേവിച്ചെടുത്ത ഉറമ്പുമുട്ട വറ്റല്‍ മുളകും സോസും വിനാഗിരിയും ചേര്‍ത്ത് വാഴയിലയില്‍ പൊതിഞ്ഞ് ആവിയിലോ തക്കാളി സൂപ്പിലിട്ടോ വീണ്ടും വേവിച്ചാണ് പാചകം.(image credits:Meta AI)

4 / 5
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് മുയൽ. ഇവരാണ് ചൈനയിലെ മുയലുകളില്‍ 95 ശതമാനത്തേയും കഴിക്കുന്നത്. എന്നാൽ ഇവർക്ക് ഇറച്ചിയേക്കാൾ താൽപര്യം തലയാണ്. എരിവുള്ള എണ്ണയും വറ്റല്‍ മുളകും ചേര്‍ത്ത് പാചകം ചെയ്‌തെടുക്കുന്ന മുയല്‍ തലകള്‍ മിക്ക കടകളിലും സുലഭമാണ്. ബിയറിനൊപ്പമാണ് പൊതുവേ ചൈനക്കാര്‍ ഇത് ആസ്വദിച്ച് കഴിക്കുക. (image credits:Meta AI)

5 / 5