Non-Stick Cookware: നോൺ-സ്റ്റിക്ക് പാത്രങ്ങൾ പാചകത്തിന് സുരക്ഷിതമാണോ? പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് ഐസിഎംആർ
വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വന്ധ്യത, കുറഞ്ഞ ജനനഭാരം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ ഇതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കാൻ എളുപ്പമുള്ളവയാണ്. കൂടാതെ സാധാരണയേക്കാൾ കുറച്ച് എണ്ണ മാത്രം ഇതിന് മതിയാകുന്നു. എന്നാൽ ഇവ ദിവസേനയുള്ള പാചകത്തിന് ഉചിതമാണോ?

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) സമീപകാല റിപ്പോർട്ട് ആനുസരിച്ച് നോൺ-സ്റ്റിക്ക് പാത്രങ്ങൾ അനുചിതമായ ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നോൺ-സ്റ്റിക്ക് പാത്രങ്ങളുടെ, ഉപരിതലത്തിലുള്ള കോട്ടിംഗ് ഭക്ഷണം ചട്ടിയിൽ ഒട്ടിപ്പിടിക്കാതെ സഹായിക്കുന്നു.

വെബ്എംഡിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, പെർഫ്ലൂറോക്റ്റാനോയിക് ആസിഡ് (അല്ലെങ്കിൽ പിഎഫ്ഒഎ) എന്നറിയപ്പെടുന്ന ടെഫ്ലോണിലെ രാസവസ്തു അപകടകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.

വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വന്ധ്യത, കുറഞ്ഞ ജനനഭാരം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ പിഎഫ്ഒഎമായി ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

ഒരു നോൺ-സ്റ്റിക്ക് പാൻ അമിതമായി ചൂടാകുന്നത് പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് വിഷ പുകയും രാസവസ്തുക്കളും പുറന്തള്ളാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

ആരോഗ്യകരമായ ജീവിതത്തിനായി മൺപാത്രങ്ങളും കോട്ടിംഗ് രഹിത ഗ്രാനൈറ്റ് പാത്രങ്ങളും പോലുള്ള പരിസ്ഥിതി സൗഹൃദ പാത്രങ്ങൾ ഉപയോഗിക്കാനും വിദഗ്ധർ അഭിപ്രായപ്പെടുന്നു.