Turmeric For Diabetics: മഞ്ഞൾ പ്രമേഹത്തെ അകറ്റുമോ? എപ്പോൾ, എങ്ങനെ കഴിക്കണം എന്ന് കൃത്യമായി അറിയാം
Turmeric Benefits For Diabetes Patients: മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ (Curcumin) ആണ് ഈ ഗുണങ്ങളെല്ലാം നമുക്ക് നൽകുന്നത്. അതേപോലെ തന്നെയാണ് പ്രമേഹ രോഗികൾക്കും വളരെയധികം ഗുണം ചെയ്യുന്ന വളരെ നല്ലൊരു മരുന്നാണ് മഞ്ഞൾ. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മഞ്ഞൾ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ആർക്കൊക്കെ എപ്പോഴൊക്കെ എങ്ങനെയെല്ലാം കഴിക്കണമെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം
നല്ല നാടൻ മഞ്ഞളിൻ്റെ ആരോഗ്യ ഗുണം ഒന്ന് വേറെതന്നെയാണ്. പണ്ടുമുതൽക്കെ നാടൻ വൈദ്യങ്ങളിൽ മഞ്ഞളിനുള്ള സ്ഥാനം വളരെ വലുതാണ്. പല അസുഖങ്ങൾക്കും പ്രതിരോധശേഷി കൂട്ടാനും ചില അവസരങ്ങളിൽ സീസണൽ അസുഖങ്ങളെ അകറ്റി നിർത്താനും പോലും മഞ്ഞളിൻ്റെ ഗുണങ്ങൾ നമ്മെ സഹായിക്കാറുണ്ട്. മഞ്ഞളിലെ പ്രധാന ഘടകമായ കുർക്കുമിൻ (Curcumin) ആണ് ഈ ഗുണങ്ങളെല്ലാം നമുക്ക് നൽകുന്നത്. അതേപോലെ തന്നെയാണ് പ്രമേഹ രോഗികൾക്കും വളരെയധികം ഗുണം ചെയ്യുന്ന വളരെ നല്ലൊരു മരുന്നാണ് മഞ്ഞൾ. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും മഞ്ഞൾ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ആർക്കൊക്കെ എപ്പോഴൊക്കെ എങ്ങനെയെല്ലാം കഴിക്കണമെന്ന് നോക്കാം.
ALSO READ: തുടർച്ചയായ പുറംവേദന അലട്ടുന്നുണ്ടോ? വില്ലൻ കൊളസ്ട്രോൾ ആകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
മഞ്ഞൾ പ്രമേഹത്തെ എങ്ങനെ ചെറുക്കുന്നു
ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു: മഞ്ഞളിലെ കുർക്കുമിൻ ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിൻ വേഗത്തിൽ ആഗിരണം ചെയ്യാനുള്ള ശേഷി നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും അതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
പാൻക്രിയാസ് കോശങ്ങളുടെ സംരക്ഷണം: ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ മഞ്ഞൾ വളരെയേറെ സഹായിക്കുന്നു.
വീക്കങ്ങൾ കുറയ്ക്കുന്നു: ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കങ്ങളും കോശനാശവും തടയാൻ മഞ്ഞളിന് കഴിയും.
മഞ്ഞൾ എപ്പോൾ, എങ്ങനെ കഴിക്കണം?
മഞ്ഞൾ വെറുതെ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് അതിൻ്റെ ഗുണങ്ങളെ പൂർണ്ണമായി ആഗിരണം ചെയ്യാൻ കഴിയില്ല. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് കുരുമുളക് പൊടിയും ചേർക്കുക. കുരുമുളകിലെ ‘പൈപ്പറിൻ’ മഞ്ഞളിലുള്ള കുർക്കുമിനെ ശരീരത്തിലേക്ക് ഇരിട്ടി വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശേഷം അവ കുടിക്കുന്നത് വളരെ നല്ലതാണ്.
മഞ്ഞൾ ചായ: വെള്ളം തിളപ്പിച്ചു അതിലേക്ക് ചെറിയ കഷ്ണം പച്ചമഞ്ഞൾ ചതച്ചതോ മഞ്ഞൾപ്പൊടിയോ ചേർക്കുക. ഒപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർക്കാം. അരിച്ചെടുത്ത ശേഷം കുടിക്കാം ചെറു ചൂടോട് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാമ്.
മഞ്ഞൾ പാൽ: കൊഴുപ്പ് കുറഞ്ഞ പാലിലോ അല്ലെങ്കിൽ ബദാം പാലിലോ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് രാത്രിയിലെ ബ്ലഡ് ഷുഗർ നില നിയന്ത്രിക്കാൻ നല്ലതാണ്.
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ടത്
പ്രമേഹത്തിന് മരുന്നുകളോ ഇൻസുലിനോ എടുക്കുന്നവരോ ആണ് നിങ്ങളെങ്കിൽ, മഞ്ഞൾ അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ താഴേക്ക് പോകാൻ കാരണമായേക്കാം. ദിവസവും ഒരു ടീസ്പൂണിൽ കൂടുതൽ മഞ്ഞൾപ്പൊടി നേരിട്ട് കഴിക്കുന്നത് ഒഴിവാക്കുക. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉയർന്ന ഡോസിലുള്ള ‘കുർക്കുമിൻ സപ്ലിമെന്റുകൾ’ വാങ്ങി കഴിക്കരുത്. ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും സുരക്ഷിതം. ഇത്തരത്തിൽ വലിയ ഡോസുള്ള മരുന്ന കഴിക്കുന്നവർ നിങ്ങളുടെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് എപ്പോഴും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക.
English Summary:
Turmeric is generally good for diabetes patients. Its active compound, curcumin, helps lower blood sugar, reduces inflammation, and improves insulin sensitivity. Everything You Need to Know About How And Best Time To Eat.