AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Adventure tourism: പ്രണവ് മോഹൻ ലാലിനെപ്പോലെ അഡ്വഞ്ചറസാണോ? എങ്കിൽ അഡ്വഞ്ചറസ് ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

Kerala Adventure Tourism Training Program: എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.

Adventure tourism: പ്രണവ് മോഹൻ ലാലിനെപ്പോലെ അഡ്വഞ്ചറസാണോ? എങ്കിൽ അഡ്വഞ്ചറസ് ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
Adventure Tourism (1)Image Credit source: TV9 network
aswathy-balachandran
Aswathy Balachandran | Published: 02 Sep 2025 22:05 PM

തിരുവനന്തപുരം: നാടും ന​ഗരവുമില്ലാതെ അലയുന്നതും അത്പം സാഹസികമായി കാര്യങ്ങൽ ചെയ്യുന്നതും പലരുടേയും പ്രധാന വിനോദമാണ്. അത്തരത്തിലുള്ളവർക്ക് ഇതാ സുവർണാവസരം. കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് മാറ്റി വെയ്ക്കാനുണ്ടെങ്കിൽ ഒരു കോഴ്സ് ചെയ്ത് ഔജ്യോ​ഗികമായി പരിശീലനം നേടി സാഹസികരെന്ന സർട്ടിഫിക്കേറ്റ് നേടാം.

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായാണ് ഈ കോഴ്സ് നടത്തുന്നത്. തിരുവനന്തപുരത്ത് നടത്തുന്ന 7 ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.

എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 23നാണ് പുതിയ ബാച്ച് തുടങ്ങുക. ഈ ബാച്ചിൽ ചേരുന്നതിനായി ഇപ്പോൾ അപേക്ഷ നൽകാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്ട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ kittstraining@gmail.com ഫോൺ: 8129816664.