7th Pay Commission DA Hike: ക്ഷാമബത്ത വർധന ഒടുവിലെത്തി, ജനുവരി മുതലുള്ള അരിയർ കിട്ടും
2 ശതമാനമാണ് ക്ഷാമബത്ത ഉയർത്തിയത്. മുൻകാല പ്രാബല്യത്തിലായിരിക്കും പുതുക്കിയ വർധന നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഡിഎ വർധന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്. 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും, 60 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കും. 6791 കോടിയാണ് കേന്ദ്രം ക്ഷാമബത്ത ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നിലവിലെ 58 ശതമാനത്തിൽ നിന്നും 60 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയർത്തിയത്. മുൻകാല പ്രാബല്യത്തിലായിരിക്കും ക്ഷാമബത്ത വർധന നടപ്പിലാക്കുന്നത്. കുറച്ചു നാളുകളായി ക്ഷാമബത്ത വർധിപ്പിക്കുന്നതുമായു ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്രം വർധന നടപ്പാക്കിയുള്ള ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 2 ശതമാനം ഡിഎ വർധന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങിയത്. 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാർക്കും, 60 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. 6791 കോടിയാണ് കേന്ദ്രം ക്ഷാമബത്ത ഇനത്തിൽ ചിലവഴിക്കേണ്ടി വരുന്നത്.
എന്താണ് ക്ഷാമബത്ത
ഉയരുന്ന ജീവിത ചിലവുകൾ നിയന്ത്രിക്കാൻ ജീവനക്കാരന് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ ഒന്നാണ് ക്ഷാമബത്ത. അടിസ്ഥാന ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാണ് ക്ഷാമബത്തയായി കണക്കാക്കുന്നത്. നിലവിലെ ഡിഎ അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമാണ്. അടിസ്ഥാന ശമ്പളം 50000 രൂപ വാങ്ങുന്ന ജീവനക്കാരന് ശമ്പളത്തിൽ നിന്നും 1000 രൂപ കൂടും. അതായത് 29000 രൂപ ഡിഎ ആയിരുന്നത് പുതിയ നിരക്ക് വരുന്നതോടെ 30000 ആയി ഉയരും. പണപ്പെരുപ്പം കുറയ്ക്കുന്നതിനും ജീവനക്കാരുടെ യഥാർത്ഥ വരുമാനം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പതിവ് ദ്വൈവാർഷിക പരിഷ്കരണത്തിന്റെ ഭാഗമാണ് 2 ശതമാനം പോയിന്റ് വർദ്ധനവ്.
ALSO READ: കാത്തിരുന്ന് മടുത്തോ? അവസാനം ക്ഷാമബത്ത വർധിപ്പിച്ചു; ഇനി എത്ര കിട്ടും?
ഉത്തരവിൻ്റെ കോപ്പി
Ministry of Finance releases DA order for Central Government employees Dearness Allowance increased from 58% to 60% of Basic Pay, effective 01.01.26. Order issued by Department of Expenditure. Arrears payable from January 2026 pic.twitter.com/6yc7fvHEl0
— Daily Excelsior (@DailyExcelsior1) April 22, 2026
സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ്
സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിലാണ് ഡിഎ വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കുന്നത്. അവസാന പരിഷ്കരണം 2025 ഒക്ടോബറിൽ പ്രഖ്യാപിച്ചു, അന്ന് നിരക്ക് 55% ൽ നിന്ന് 58% ആയി വർദ്ധിപ്പിച്ചു, 2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. 2026 ജനുവരി മുതലാണ് പുതുക്കിയ ഡിഎ കുടിശ്ശിക കണക്കാക്കുന്നത്, ഇത് ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടും. കുറഞ്ഞത് 50000 രൂപ അടിസ്ഥാന ശമ്പളക്കാർക്ക് പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ ആദ്യത്തെ മൂന്ന് മാസത്തെ കുടിശ്ശിക ഏകദേശം 3,300 രൂപ മുതൽ 3,400 രൂപ വരെയാകാം.
പ്രഖ്യാപനം വൈകി
ഇത്തവണ പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകിയാണ് ഡിഎ പ്രഖ്യാപനം വന്നത്, ഇത് മൂലം ജീവനക്കാരിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു എന്നു മാത്രമല്ല ഡിഎ പ്രഖ്യാപനം വേഗത്തിൽ വേണമെന്നും സംഘടനകൾ ആവശ്യം ഉയർത്തിയിരുന്നു. സമീപ വർഷങ്ങളിൽ, ഹോളി അല്ലെങ്കിൽ ദീപാവലി പോലുള്ള ഉത്സവങ്ങളുടെ സമയത്താണ് ഇത്തരം പ്രഖ്യാപനങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്.