AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ear Healthcare: കേൾവിക്കുറവുണ്ടാകില്ല… ഹെഡ്‌ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

How To Prevent Headphone Hearing Damage: നമ്മളിൽ പലരുടെയും ജീവിതം ഇന്ന് സ്ക്രീനുകൾക്കും ഹെഡ്‌ഫോണുകൾക്കും ചുറ്റുമാണ്. സുരക്ഷിതമായ രീതിയിൽ എന്ത് വസ്തുക്കളും കൈകാര്യം ചെയ്താലും അത് നമുക്ക് ആരോ​ഗ്യ പ്രശ്നമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാക്കാറില്ല. എല്ലാം അതിരുവിടുമ്പോഴാണ് ആരോ​ഗ്യത്തിന് വിപത്താവുന്നത്. ഹെഡ്ഫോണുകളുടെ കാര്യത്തിലും ഇതാണ് യാഥാർത്ഥ്യം. 

Ear Healthcare: കേൾവിക്കുറവുണ്ടാകില്ല… ഹെഡ്‌ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
പ്രതീകാത്മക ചിത്രംImage Credit source: Getty images
Neethu Vijayan
Neethu Vijayan | Published: 22 Apr 2026 | 04:26 PM

യാത്ര ചെയ്യുമ്പോഴും ഒഴിവ് സമയങ്ങളിലും ആളുകൾക്ക് ഇഷ്ടം പാട്ട് കേൾക്കാനാണ്. മറ്റുള്ളവർക്ക് ശല്യമാകാതെ പാട്ട് കേൾക്കണമെങ്കിൽ ഹെഡ്ഫോണുകൾ ഉപയോ​ഗിച്ചാലെ പറ്റു. നിത്യജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഹെഡ്ഫോണുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ഹെഡ്‌ഫോണുകളുടെ അമിതമായ ഉപയോഗം കേൾവിക്കുറവിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്നത് നമുക്കെല്ലാം അറിയാവുന്ന മറ്റൊരു വാസ്തവമാണ്.

പക്ഷേ സുരക്ഷിതമായ രീതിയിൽ എന്ത് വസ്തുക്കളും കൈകാര്യം ചെയ്താലും അത് നമുക്ക് ആരോ​ഗ്യ പ്രശ്നമോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാക്കാറില്ല. എല്ലാം അതിരുവിടുമ്പോഴാണ് ആരോ​ഗ്യത്തിന് വിപത്താവുന്നത്. ഹെഡ്ഫോണുകളുടെ കാര്യത്തിലും ഇതാണ് യാഥാർത്ഥ്യം. നിങ്ങളുടെ കേൾവിശക്തി സംരക്ഷിച്ചുകൊണ്ട് തന്നെ എങ്ങനെ സുരക്ഷിതമായ രീതിയിൽ ഹെഡ്ഫോണുകൾ ഉപയോ​ഗിക്കാമെന്ന് നോക്കാം.

ALSO READ: ചൂടുകാലത്ത് കരിക്കിൻ വെള്ളം കുടിക്കാം, പക്ഷേ അമിതമായാൽ പ്രശ്നമാണേ

ശബ്ദം അമിതമാകരുത്

നമ്മളിൽ പലരുടെയും ജീവിതം ഇന്ന് സ്ക്രീനുകൾക്കും ഹെഡ്‌ഫോണുകൾക്കും ചുറ്റുമാണ്. ജോലിക്കായാലും വിനോദത്തിനായാലും ദീർഘനേരം ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് നിത്യജീവിതത്തിൻ്റെ ഭാ​ഗമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യം നേരിടാൻ ഇഎൻടി ഡോക്ടർമാർ പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ചില നിർദ്ദേശങ്ങളുണ്ട്. അതിലൊന്നാണ്, 60:60 നിയമം. നിങ്ങൽ ഉപയോ​ഗിക്കുന്ന ഹെഡ്ഫോണിൻ്റെ പരമാവധി ശബ്ദം 60 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. അതുപോലെ തന്നെ തുടർച്ചയായി ഹെഡ്‌ഫോൺ 60 മിനിറ്റായി കൂടുതലാ‍ ഉപയോ​ഗിക്കാനും പാടില്ല. ഇടയ്ക്കിടെ ഇടവേളകൾ എടുക്കുക.

കൂടാതെ, ഹെഡ്‌ഫോണുകൾ തിരഞ്ഞെടുക്കുമ്പോൾ, ഇയർബഡുകൾ പോലെ ഇയർ കനാലിലേക്ക് നേരിട്ട് ശബ്ദം എത്തിക്കാത്ത വിധത്തിലുള്ളത് തിരഞ്ഞെടുക്കുക. ചെവിക്ക് ഉള്ളിലേക്ക് തുല്യമായി രീതിയിൽ ശബ്ദം വിതരണം ചെയ്യുന്ന ഓവർ-ഇയർ മോഡലുകൾ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് കർണപടലത്തിൽ നേരിട്ടുള്ള ആഘാതം കുറയ്ക്കുകയും കേൾവിക്കുറവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. സംഗീതപ്രേമികൾ അവർ അറിയാതെ തന്നെ ശബ്ദം കൂട്ടാറുണ്ട്. എന്നാൽ ഇത് കാലക്രമേണ നിങ്ങളുടെ കേൾവിശക്തി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.‍

ലക്ഷണങ്ങൾ എന്തെല്ലാം?

നിങ്ങൾ തുടർച്ചയായി ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഹെഡ്ഫോണുകൾ ഉപയോ​ഗിക്കുകയാണെങ്കിൽ, ചെവിയിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ കാരണമാകുന്നു. കേൾവിശക്തി കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളായിട്ട് ഇവയെ കാണാം. മുൻപ് കേട്ടിരുന്ന ശബ്ദത്തെക്കാൾ ഇപ്പോൾ ശബ്ദം വ്യക്തമാകാതെ വരികയും, വോളിയം കൂട്ടി വെക്കാൻ നിങ്ങൾ നിർബന്ധിതനാവുകയും ചെയ്യുന്ന സാ​​ഹചര്യത്തെ വളരെയധികം സൂക്ഷിക്കണം.

ഹെഡ്‌ഫോൺ ദീർഘനേരം ഉപയോ​ഗിക്കുമ്പോഴോ മാറ്റിക്കഴിയുമ്പോഴോ ചെവിക്കുള്ളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നത് ചെവിക്കുള്ളിലെ സമ്മർദ്ദം കൂടിയതിൻ്റെ ലക്ഷണമാണ്. ചെവിക്കുള്ളിൽ മൂളലോ മൂളുന്നതുപോലെയുള്ള ശബ്ദമോ കേൾക്കുന്ന അവസ്ഥ ശ്രദ്ധിക്കണം. ഇത് ആന്തരികമായി ചെവിയിലെ കോശങ്ങൾക്കുണ്ടാകുന്ന തകരാറിൻ്റെ ലക്ഷണമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

60:60 നിയമം: ശബ്ദം 60 ശതമാനത്തിൽ താഴെയായി വെച്ച് ഉപയോ​ഗിക്കുക. അതുപോലെ തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഹെഡ്ഫോൺ ഉപയോ​ഗിക്കരുത്.

ഹെഡ്‌ഫോൺ vs ഇയർഫോൺ: ജോലി സംബന്ധമായോ മറ്റോ ദീർഘനേരം ഉപയോഗിക്കുന്നവർക്ക് ഇയർഫോണിനേക്കാൾ നല്ലത് ഹെഡ്‌ഫോണുകളാണ്.

ശുചിത്വം: മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കരുത്. കൃത്യസമയത്ത് അവ വൃത്തിയാക്കുക.

ഇടവേളകൾ: ഓരോ ഒരു മണിക്കൂർ ഉപയോഗത്തിന് ശേഷവും 10-15 മിനിറ്റെങ്കിലും ഇടവേളകൾ എടുക്കാൻ മറക്കരുത്.

 

 

 

Follow Us