Adventure tourism: പ്രണവ് മോഹൻ ലാലിനെപ്പോലെ അഡ്വഞ്ചറസാണോ? എങ്കിൽ അഡ്വഞ്ചറസ് ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
Kerala Adventure Tourism Training Program: എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം.

Adventure Tourism (1)
തിരുവനന്തപുരം: നാടും നഗരവുമില്ലാതെ അലയുന്നതും അത്പം സാഹസികമായി കാര്യങ്ങൽ ചെയ്യുന്നതും പലരുടേയും പ്രധാന വിനോദമാണ്. അത്തരത്തിലുള്ളവർക്ക് ഇതാ സുവർണാവസരം. കുറച്ചു ദിവസങ്ങൾ നിങ്ങൾക്ക് മാറ്റി വെയ്ക്കാനുണ്ടെങ്കിൽ ഒരു കോഴ്സ് ചെയ്ത് ഔജ്യോഗികമായി പരിശീലനം നേടി സാഹസികരെന്ന സർട്ടിഫിക്കേറ്റ് നേടാം.
കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായാണ് ഈ കോഴ്സ് നടത്തുന്നത്. തിരുവനന്തപുരത്ത് നടത്തുന്ന 7 ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ഇപ്പോൾ ക്ഷണിച്ചിരിക്കുകയാണ്.
എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 23നാണ് പുതിയ ബാച്ച് തുടങ്ങുക. ഈ ബാച്ചിൽ ചേരുന്നതിനായി ഇപ്പോൾ അപേക്ഷ നൽകാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്ട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ kittstraining@gmail.com ഫോൺ: 8129816664.