AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Covid Cases: ഇനി പുതിയ കോവിഡിനെ പേടിച്ച് വാക്സിനെടുക്കാൻ ഓടേണ്ട, ബൂസ്റ്റർ ഡോസും നിർബന്ധമില്ല

COVID-19 vaccine and booster : തുടക്കത്തിൽ ബൂസ്റ്റർ ഡോസ് നല്ലതാണെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

Kerala Covid Cases: ഇനി പുതിയ കോവിഡിനെ പേടിച്ച് വാക്സിനെടുക്കാൻ ഓടേണ്ട, ബൂസ്റ്റർ ഡോസും നിർബന്ധമില്ല
Covid VaccineImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 30 May 2025 10:27 AM

തിരുവനന്തപുരം: പുതിയ കോവിഡ് വകഭേദം കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് രോ​ഗികളുടെ എണ്ണം കൂടുതൽ. രോ​ഗം വന്നവരിലും വാക്സിൻ എടുത്തവരിലും രോ​ഗ തീവ്രത കുറവാണെന്നും വാക്സിൻ എഫക്ട് കൊണ്ടുതന്നെ ഇപ്പോഴത്തെ കോവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും വിദ​ഗ്ധർ പറയുന്നുണ്ട്. എങ്ങനെയാണ് വാക്സിൻ പുതിയ കോവിഡിനെതിരേ സുരക്ഷ ഒരുക്കുന്നതെന്നു നോക്കാം

 

പുതിയ കോവിഡ് പഴയ വാക്സിൻ

 

രണ്ടു തരത്തിലുള്ള സുരക്ഷയാണ് വാക്സിൻ ഒരുക്കുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. ഒന്ന് കോവിഡിനെതിരേ ഉള്ളത്. അധവാ രോ​ഗത്തെ പ്രതിരോധിക്കാൻ ശരീരത്തിന് പ്രാപ്തി ഉണ്ടാകുന്നത്. രണ്ട് ശരീരത്തിന് ആകെ ഉണ്ടാകുന്ന പ്രതിരോധ ശേഷി. അത് ഒരു രോ​ഗത്തിനെതിരേ മാത്രമല്ല. പലതരത്തിലുള്ള രോ​ഗത്തെ തുരത്താനുള്ള ശേഷി ഉണ്ടാകാം. ഇത്തരത്തിലുണ്ടാകുന്ന ആകെയുള്ള പ്രതിരോധ ശേഷി നീണ്ടു നിൽക്കുന്നതാണ്. എന്നാൽ രോ​ഗത്തിനെതിരേ മാത്രമുണ്ടാകുന്നതിന് ആറു മാസത്തെ കാലാവധിയേ കാണൂ.

 

ഇപ്പോൾ വാക്സിൻ ആവശ്യമുണ്ടോ?

 

നിലവിൽ ഇപ്പോൾ എല്ലാവർക്കും വാക്സിൻ ആവശ്യമില്ലെന്നാണ് ​ഗവേഷകരുടെ അഭിപ്രായം. കാരണം ഇപ്പോൾ വന്നിരിക്കുന്നത് ശക്തി കുറഞ്ഞ വേരിയന്റ് ആണ്. ഇതിന് കാര്യമാക‌യ പ്രശനങ്ങൾ സാധാരണക്കാരിൽ ഉണ്ടാക്കാൻ കഴിയില്ല. വേണമെങ്കിൽ പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് എടുക്കാം. ഇപ്പോൾ രണ്ടു തരത്തിലുള്ള പ്രതിരോധ ശേഷി അതായത് സ്വാഭാവികമായി ശരീരത്തിനുള്ള പ്രതിരോധ ശേഷിയും വാക്സിൻ വഴി ഉണ്ടായതും ഉള്ളതുകൊണ്ട് കോവിഡ് അപകടമുണ്ടാക്കില്ല എന്നാണ് കരുതുന്നത്.

 

ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടോ?

 

തുടക്കത്തിൽ ബൂസ്റ്റർ ഡോസ് നല്ലതാണെന്നു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സമീപഭാവിയിൽ നിലവിലുള്ള വേരിയന്റിന് ജനിതകമാറ്റം സംഭവിച്ച് തീവ്രത കൂടിയ വേരിയന്റ് ആയിൽ അതിനെ ചെറുക്കാൻ വാക്സിനുകൾ വേണ്ടി വന്നേക്കാം.