Kitchen Tips: ഉരുളക്കിഴങ്ങ് വേവിക്കുന്നത് ഈ രീതിയിലാണോ?; രുചി പൂർണ്ണമായും നഷ്ടപ്പെടും, ഇങ്ങനെ ചെയ്തു നോക്കൂ

Kitchen Tips For Boil Potatoes: സാധാരണയായി നമ്മൾ എന്ത് കറി വെയ്ക്കുകയാണെങ്കിലും ഉരുളക്കിഴങ്ങ് ആദ്യം നന്നായി പുഴുങ്ങി/വേവിച്ചെടുക്കുകയാണ് പതിവ്. എന്നാൽ, നമ്മളിൽ 90 ശതമാനം ആളുകളും ഉരുളക്കിഴങ്ങ് വേവിക്കുന്നത് തികച്ചും തെറ്റായ രീതിയിലാണ്. അതെ, നമ്മൾ ചെയ്യുന്ന ഒരു ചെറിയ അബദ്ധം കാരണം കിഴങ്ങിൻ്റെ യഥാർത്ഥ രുചിയും പോഷകങ്ങളും പൂർണ്ണമായും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

Kitchen Tips: ഉരുളക്കിഴങ്ങ് വേവിക്കുന്നത് ഈ രീതിയിലാണോ?; രുചി പൂർണ്ണമായും നഷ്ടപ്പെടും, ഇങ്ങനെ ചെയ്തു നോക്കൂ

പ്രതീകാത്മക ചിത്രം

Published: 

30 May 2026 | 10:54 AM

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. പല രീതികളിൽ പല സ്വാധുകളിൽ ഉരുളക്കിഴങ്ങ് കറിയായി മാറാറുണ്ട്. സാധാരണയായി നമ്മൾ എന്ത് കറി വെയ്ക്കുകയാണെങ്കിലും ഉരുളക്കിഴങ്ങ് ആദ്യം നന്നായി പുഴുങ്ങി/വേവിച്ചെടുക്കുകയാണ് പതിവ്. എന്നാൽ, നമ്മളിൽ 90 ശതമാനം ആളുകളും ഉരുളക്കിഴങ്ങ് വേവിക്കുന്നത് തികച്ചും തെറ്റായ രീതിയിലാണ്. അതെ, നമ്മൾ ചെയ്യുന്ന ഒരു ചെറിയ അബദ്ധം കാരണം കിഴങ്ങിൻ്റെ യഥാർത്ഥ രുചിയും പോഷകങ്ങളും പൂർണ്ണമായും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. യഥാർത്ഥ രീതിയിൽ ഉരുളക്കിഴങ്ങിൻ്റെ രുചിയോ ​ഗുണങ്ങളോ നഷ്ടമാകാതെ എങ്ങനെ അവ പുഴുങ്ങിയെടുക്കാമെന്ന് നമുക്ക് നോക്കാം.

ALSO READ: രാവിലെ വെറും വയറ്റിൽ തേങ്ങാവെള്ളം കുടിക്കാറുണ്ടോ?; ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ

ശരിയായ രീതി ഏത്?

ഉരുളക്കിഴങ്ങ് പുഴുങ്ങാനായി ഭൂരിഭാഗം പേരും ചെയ്യുന്നത്, ഒരു പാത്രത്തിൽ വെള്ളം വെച്ച് അത് നന്നായി തിളച്ച ശേഷം അതിലേക്ക് കിഴങ്ങ് ഇടുക, അല്ലെങ്കിൽ കുക്കറിലേക്ക് കിഴങ്ങും വെള്ളവും ഒന്നിച്ച് ഒഴിച്ച് പെട്ടെന്ന് ഹൈ ഫ്ലെയ്മിൽ വേവിച്ചെടുക്കുക എന്നിങ്ങനെയാണ്. എന്നാൽ നിങ്ങൾ ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ നഷ്ടമാകുന്നത് അതിൻ്റെ രുചിയും ​ഗുണങ്ങളുമാണ്. വെള്ളം പെട്ടെന്ന് തിളയ്ക്കുമ്പോൾ ഉരുളക്കിഴങ്ങിൻ്റെ പുറംഭാഗം വളരെ വേഗത്തിൽ വെന്ത് കുഴഞ്ഞുപോവുകയും വെള്ളം കുടിച്ച് കിഴങ്ങ് വീർക്കുകയും ചെയ്യുന്നു. എന്നാൽ അതിന്റെ ഉൾഭാഗം ശരിയായി വെന്തിട്ടുണ്ടാകുകയുമില്ല. ഇത് കിഴങ്ങിന്റെ സ്വാഭാവികമായ മധുരവും രുചിയും പൂർണ്ണമായും ഇല്ലാതാക്കുന്നു.

തണുത്ത വെള്ളത്തിൽ: ഉരുളക്കിഴങ്ങ് നന്നായി കഴുകിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് തണുത്ത വെള്ളം അതായത് മുറിയിലെ താപനിലയിൽ തണുത്ത വെള്ളം ഒഴിക്കുക. കിഴങ്ങ് മുങ്ങി കിടക്കുന്നതിനേക്കാൾ ഒരു ഇഞ്ച് മുകളിൽ വെള്ളം ഉണ്ടായിരിക്കണം.

ഉപ്പ് ചേർക്കുക: വെള്ളം അടുപ്പത്ത് വെയ്ക്കുന്നതിന് മുൻപ് തന്നെ അതിലേക്ക് അല്പം ഉപ്പ് ചേർക്കണം. വെള്ളം ചൂടായി വരുമ്പോൾ തന്നെ ഉപ്പ് കിഴങ്ങിന്റെ ഉൾക്കാമ്പിലേക്ക് കൃത്യമായി ഇറങ്ങാൻ സഹായിക്കും.

പതുക്കെ ചൂടാക്കുക: പാത്രം അടുപ്പത്ത് വെച്ച് മീഡിയം തീയിൽ മാത്രം വേവിക്കുക. വെള്ളം പതുക്കെ ചൂടായി തിളച്ചു വരുമ്പോൾ, അതിനൊപ്പം കിഴങ്ങിന്റെ ഉൾഭാഗവും പുറംഭാഗവും ഒരേ താപനിലയിൽ കൃത്യമായി വെന്തു കിട്ടും.

കുക്കർ ഉപയോഗിക്കുമ്പോൾ: നിങ്ങൾ കുക്കറിലാണ് വേവിക്കുന്നതെങ്കിൽ ഹൈ ഫ്ലെയ്മിൽ പെട്ടെന്ന് വിസിൽ അടിപ്പിക്കുന്നതിന് പകരം മീഡിയം ഫ്ലെയ്മിൽ 2 വിസിൽ അടിച്ച് ഓഫാക്കുന്നതാണ് ഉചിതം. പ്രഷർ തനിയെ പോയ ശേഷം മാത്രം കുക്കർ തുറക്കുക.

ഉരുളക്കിഴങ്ങ് വെന്ത ശേഷം അതിൻ്റെ തൊലി എളുപ്പം ഉരിഞ്ഞു പോരാൻ ചൂടുവെള്ളത്തിൽ നിന്നും മാറ്റിയ ഉടൻ ഒരു മിനിറ്റ് തണുത്ത വെള്ളത്തിൽ ഇട്ടാൽ മതി. തൊലി തനിയെ പൊളിഞ്ഞുവരുന്നതാണ്.

ഉരുളക്കിഴങ്ങിൻ്റെ ​ഗുണങ്ങൾ

ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം പെട്ടെന്ന് ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്കും കായികതാരങ്ങൾക്കും കുട്ടികൾക്കും ഇത് മികച്ചൊരു ആഹാരമാണ്. അതുപോലെ തന്നെ ഉരുളക്കിഴങ്ങിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുകയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

English Summary:

Adding salt, oil, vinegar or even bay leaves while boiling potatoes can improve their taste, texture and aroma. Here are simple kitchen hacks every home cook should know before cooking Potatoes.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു