IGNOU Recruitment 2026: ഇഗ്നോയിൽ അധ്യാപകരാകാം! നേരിട്ട് നിയമനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
IGNOU Teaching Recruitment 2026: പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 43 ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്. യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇഗ്നോയുടെ ഔദ്യോഗിക പോർട്ടലായ www.ignou.ac.in സന്ദർശിച്ച് വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങൾ അപേക്ഷിക്കാവുന്നതാണഅ.
കേന്ദ്ര സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ (IGNOU) അധ്യാപക തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ്. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 43 ഒഴിവുകളിലേക്കാണ് നേരിട്ടുള്ള നിയമനം നടത്തുന്നത്. യുജിസി മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇഗ്നോയുടെ ഔദ്യോഗിക പോർട്ടലായ www.ignou.ac.in സന്ദർശിച്ച് വിജ്ഞാപനം പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം നിങ്ങൾ അപേക്ഷിക്കാവുന്നതാണഅ.
ALSO READ: എംബിബിഎസ്, ബിഡിഎസ് മൂന്നാം ഘട്ട അലോട്ട്‌മെന്റ് രജിസ്‌ട്രേഷന്‍
തസ്തികകളും ഒഴിവുകളും
പ്രൊഫസർ (Professor): 21 ഒഴിവുകൾ, അസോസിയേറ്റ് പ്രൊഫസർ (Associate Professor): 16 ഒഴിവുകൾ, അസിസ്റ്റന്റ് പ്രൊഫസർ (Assistant Professor): 06 ഒഴിവുകൾ, ആകെ ഒഴിവുകൾ: 43 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20 വരെയാണ്. നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. പ്രൊഫസർ തസ്തികയിൽ ഇംഗ്ലീഷ് – 1, ഉറുദു – 1, ആന്ത്രപ്പോളജി – 1, സോഷ്യോളജി – 1, ബയോകെമിസ്ട്രി – 1, കെമിസ്ട്രി – 1, ഫിസിക്സ് – 1, സ്റ്റാറ്റിസ്റ്റിക്സ് – 1, ചൈൽഡ് ഡെവലപ്‌മെന്റ് – 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രൊഫസർ തസ്തികയ്ക്ക് 1,44,200 മുതൽ 2,18,200 രൂപയും, അസോസിയേറ്റ് പ്രൊഫസർക്ക് 1,31,400 മുതൽ 2,17,100 രൂപയും , അസിസ്റ്റന്റ് പ്രൊഫസർക്ക് 57,700 മുതൽ 1,82,400 രൂപ വരെയാണ് ശമ്പള സ്കെയിൽ. സംവരണ ആനുകൂല്യം ലഭിക്കുന്നവർ ആവശ്യമായ രേഖകൾ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. ഓൺലൈൻ അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യുക.
മുൻ വർഷങ്ങളിലെ വിജ്ഞാപനങ്ങളിൽ നികത്തപ്പെടാതെ കിടന്ന SC, ST, OBC വിഭാഗങ്ങളുടെ ഒഴിവുകൾ കൂടി പുതിയ തസ്തികകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സർവകലാശാലാ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് ഈ റിക്രൂട്ട്മെന്റിൽ പ്രത്യേകം തസ്തികകൾ സംവരണം ചെയ്തിട്ടില്ല. നിലവിൽ പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള വിശദമായ യോഗ്യതാ വിവരപ്പട്ടിക പ്രൊഫസർ തസ്തികയ്ക്ക് മാത്രമുള്ളതാണ്. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള വിഷയാടിസ്ഥാനത്തിലുള്ള കുറഞ്ഞ യോഗ്യതകൾ വിജ്ഞാപനത്തിൽ പ്രത്യേകം നൽകിയിട്ടില്ല.
യുജിസിയുടെ 2018-ലെ റെഗുലേഷനുകളും അതിനുശേഷമുള്ള ഭേദഗതികളും അടിസ്ഥാനമാക്കിയായിരിക്കും യോഗ്യത നിർണ്ണയിക്കുക. അസിസ്റ്റന്റ് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/പ്രൊഫസർ എന്നീ നിലകളിൽ കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയവും കൂടാതെ/അല്ലെങ്കിൽ തത്തുല്യമായ ഗവേഷണ പരിചയവും, ഒപ്പം ഒരു ഡോക്ടറൽ ഗവേഷണ വിദ്യാർത്ഥിയെ വിജയകരമായി നയിച്ചതിന്റെ തെളിവും ഉണ്ടായിരിക്കണം.
English Summary:
IGNOU invites online applications for 43 Professor, Associate & Assistant Professor posts. Check eligibility criteria, UGC norms, and application details here.