October Finacial Changes: സൗജന്യ എടിഎം സേവനങ്ങൾക്ക് പൂട്ട്? ഒക്ടോബർ 1 മുതൽ വൻ മാറ്റങ്ങൾ
Financial Changes from October 1, 2026: സാധാരണക്കാരുടെയും ബാങ്ക് ഉപഭോക്താക്കളുടെയും നികുതിദായകരുടെയും പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക നിയമങ്ങളിലാണ് മാറ്റം വരുന്നത്. ഒക്ടോബർ 1 മുതൽ രാജ്യത്ത് ബാങ്കിങ്, നികുതി, യുപിഐ, എൽപിജി സബ്‌സിഡി തുടങ്ങിയ മേഖലകളിൽ വൻ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. അവ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.....
പുതിയ മാസം പിറക്കുന്നതോടെ ഇന്ത്യയിലെ സാധാരണക്കാരുടെയും ബാങ്ക് ഉപഭോക്താക്കളുടെയും നികുതിദായകരുടെയും പോക്കറ്റിനെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണ്ണായക സാമ്പത്തിക നിയമങ്ങളിലാണ് മാറ്റം വരുന്നത്. ഒക്ടോബർ 1 മുതൽ രാജ്യത്ത് ബാങ്കിങ്, നികുതി, യുപിഐ, എൽപിജി സബ്‌സിഡി തുടങ്ങിയ മേഖലകളിൽ വൻ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. അവ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം…..
എസ്‌ബിഐ എടിഎം ലിമിറ്റഡും സർവീസ് ചാർജുകളും
സാലറി അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ സൗജന്യമായി നടത്താവുന്ന പ്രതിമാസ ഇടപാടുകളുടെ എണ്ണം 10-ൽ നിന്ന് 5 ആയി കുറച്ചു. സൗജന്യ പരിധി കഴിഞ്ഞാൽ, മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് 23 രൂപയും ജിഎസ്ടിയും, സാമ്പത്തിക ഇതര ഇടപാടുകൾക്ക് (ബാലൻസ് എൻക്വയറി മുതലായവ) 11 രൂപയും ജിഎസ്ടിയും ഈടാക്കും.
ബിഎസ്ബിഡി സീറോ ബാലൻസ് അക്കൗണ്ടുകൾക്ക്, പ്രതിമാസം 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷം നടക്കുന്ന ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സർവീസ് ചാർജ് ഈടാക്കും
എൽപിജി സബ്‌സിഡി
ഗാർഹിക എൽപിജി സബ്‌സിഡി തുടർന്നും ലഭിക്കുന്നതിന് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് കെവൈസി പൂർത്തിയാക്കൽ നിർബന്ധമാക്കി. കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിയില്ലാത്ത വിപണി വിലയിലാകും ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാകുക. ഗ്യാസ് ഏജൻസി വഴിയോ വിതരണക്കാരുടെ മൊബൈൽ ആപ്പ് വഴിയോ ബയോമെട്രിക് വിവരങ്ങൾ നൽകാവുന്നതാണ്.
ALSO READ: 25,000 രൂപ ശമ്പളം; 30 വർഷം EPF നിക്ഷേപിച്ചാൽ എത്ര കോടി കിട്ടും?
യുപിഐ വ്യാപാരി ഇടപാടുകൾക്ക് എംഡിആർ
ഒക്ടോബർ 15 മുതൽ, 2,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത യുപിഐ മെർച്ചന്റ് ഇടപാടുകൾക്ക് 0.4% എംഡിആർ (MDR) ഈടാക്കും. വ്യാപാരികൾക്ക് മാത്രമാണ് ഇത് ബാധകം.
സാധാരണക്കാർക്ക് സൗജന്യമായി തുടരുന്നതാണ്. വ്യക്തികൾ തമ്മിലുള്ള യുപിഐ പണമിടപാടുകൾക്കും 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും തുടർന്നും യാതൊരുവിധ സർവീസ് ചാർജും ഉണ്ടാകില്ല.
ഐടിആർ ഫയലിങ് തീയതിയും ടാക്സ് ഓഡിറ്റും
ടാക്സ് ഓഡിറ്റിന് വിധേയരായ നികുതിദായകരുടെ ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 വരെ നീട്ടി. ഓഡിറ്റ് ബാധകമായവരുടെ ഐടിആർ ഫയലിങ് തീയതി നവംബർ 21 വരെയാണ് നൽകിയിരിക്കുന്നത്.
ആർബിഐ എഫ്ഡി നിക്ഷേപ നിയമങ്ങൾ
ഫിക്സഡ് ഡെപ്പോസിറ്റുകളുടെ (FD) പലിശ നിരക്കുകൾ നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ നിലവിൽ വരും. പ്രത്യേകിച്ച് 3 കോടിയോ അതിനു മുകളിലോ ഉള്ള വലിയ നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
ആർബഐ എംപിസി യോഗം
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) 2026 ഒക്ടോബർ 5 മുതൽ ഒക്ടോബർ 7 വരെ യോഗം ചേരും. മീറ്റിംഗിന്റെ അവസാനത്തിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് മാറ്റണോ അതോ മാറ്റമില്ലാതെ നിലനിർത്തണോ എന്ന് തീരുമാനിക്കും. റിപ്പോ നിരക്കിലെ മാറ്റം വായ്പ, നിക്ഷേപ നിരക്കുകളെ ബാധിച്ചേക്കാം.
English Summary:
October will bring several important financial changes in India affecting banking, taxation, savings, digital payments and household expenses. The RBI’s Monetary Policy Committee is scheduled to announce its policy decision on October 7.