Kitchen Tips: ചപ്പാത്തി പപ്പടം പോലെ കട്ടിയാകുന്നോ; രാവിലെ ഉണ്ടാക്കിയ ചപ്പാത്തി വൈകിട്ടും ഫ്രഷയിരിക്കാൻ ഇതാ ചില ടിപ്സ്

How To Make Soft Chapati: മാവ് കുഴയ്ക്കുന്നതിലും ചുടുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിയുണ്ടാക്കുന്ന ചപ്പാത്തി പിറ്റേന്ന് രാവിലെ വരെ പൂപോലെ മൃദുവായി ഇരിക്കുന്നു. അങ്ങനെ ചപ്പാത്തിയെ മൃദുവാക്കാൻ ചെയ്യേണ്ട ചില വിദ്യങ്ങൾ നമുക്ക് നോക്കാം.

Kitchen Tips: ചപ്പാത്തി പപ്പടം പോലെ കട്ടിയാകുന്നോ; രാവിലെ ഉണ്ടാക്കിയ ചപ്പാത്തി വൈകിട്ടും ഫ്രഷയിരിക്കാൻ ഇതാ ചില ടിപ്സ്

Kitchen Tips

Published: 

11 Mar 2026 | 07:00 PM

ഡയറ്റ് നോക്കുന്നവരുടെയും പ്രമേഹ രോ​ഗികളുടെയും ഇഷ്ട ഭക്ഷണമാണ് ചപ്പാത്തി. പക്ഷേ, ചപ്പാത്തി ഉണ്ടാക്കി അൽപ്പസമയം കഴിയുമ്പോഴേക്കും അത് പപ്പടം പോലെ കട്ടിയാകുന്നു എന്നത് മിക്കവരുടെ പ്രധാന പരാതിയാണ്. എന്തൊക്കെ ചെയ്തിട്ടും ചപ്പാത്തി സോഫ്റ്റാകുന്നില്ല എന്നതാണ് പ്രശ്നം. എന്നാൽ മാവ് കുഴയ്ക്കുന്നതിലും ചുടുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രാത്രിയുണ്ടാക്കുന്ന ചപ്പാത്തി പിറ്റേന്ന് രാവിലെ വരെ പൂപോലെ മൃദുവായി ഇരിക്കുന്നു. അങ്ങനെ ചപ്പാത്തിയെ മൃദുവാക്കാൻ ചെയ്യേണ്ട ചില വിദ്യങ്ങൾ നമുക്ക് നോക്കാം.

തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളം

മാവ് കുഴയ്ക്കാൻ പച്ചവെള്ളം ഉപയോഗിക്കുന്നവരാണ് മിക്കവരും. ഇതു തന്നെയാണ് ചപ്പാത്തി കട്ടിയാകാനുള്ള പ്രധാന കാരണവും. കൈ പൊള്ളാത്ത പാകത്തിലുള്ള ചൂടുവെള്ളം അതായത് ചെറിയ ചൂടുള്ള വെള്ളം ഉപയോഗിച്ച് മാവ് കുഴക്കാൻ ശ്രമിക്കുക. ഇത് ഗോതമ്പിലെ തരികളെ കൂടുതൽ മൃദുവാക്കുകയും ചപ്പാത്തി വൈകിട്ട് വരെ നല്ല സോഫ്റ്റായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും. പാചകം ചെയ്യാൻ മടിയുള്ളവർക്ക് പറ്റിയ ട്രിക്കാണിത്.

ALSO READ: ഗ്യാസ് തീർന്നോ? പേടി വേണ്ട!; കറൻ്റ് ബില്ല് കൂട്ടാതെ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യാം

അല്പം പാലും നെയ്യും ചേർക്കാം

ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുമ്പോൾ വെള്ളത്തോടൊപ്പം രണ്ട് സ്പൂൺ പാലോ തൈരോ ചേർക്കുന്നത് ചപ്പാത്തിയുടെ മൃദുത്വം ഇരട്ടിയാക്കും. കുഴച്ചു കഴിഞ്ഞ ശേഷം മാവിന് മുകളിൽ അല്പം നെയ്യോ എണ്ണയോ തടവി വെക്കുന്നതും മാവ് ഉണങ്ങിപ്പോകാതിരിക്കാനും കട്ടിയാകാനുമുള്ള സാധ്യത കുറയ്ക്കുന്നു.

മാവിന് ആവശ്യമായ സമയം നൽകാം

മാവ് കുഴച്ച ഉടൻ തന്നെ ചപ്പാത്തി പരത്താൻ നിൽക്കരുത്. ചുരുങ്ങിയത് 20 മുതൽ 30 മിനിറ്റ് വരെ ഒരു നനഞ്ഞ തുണി കൊണ്ടോ പാത്രം കൊണ്ടോ മാവ് അടച്ചു വെക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാവിനുള്ളിലെ ഈർപ്പം എല്ലാ ഭാഗത്തും ഒരുപോലെ എത്തുകയും ചപ്പാത്തി ചുടുമ്പോൾ അത് പരസ്യത്തിൽ കാണുന്നപോലെ നന്നായി വീർത്തു വരാൻ സഹായിക്കുകയും ചെയ്യും. ഇത് കുട്ടികൾക്ക് അടക്കം ഇഷ്ടപ്പെടും.

തീയുടെ ക്രമീകരണം പ്രധാനം

ചപ്പാത്തി ചുടുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും മിതമായി തീയിൽ ആയിരിക്കണം ചപ്പാത്തി ചുടുന്നത്. തീ കുറച്ചു വെച്ച് കൂടുതൽ സമയം ചപ്പാത്തി കല്ലിലിട്ടാൽ അതിലെ ഈർപ്പം മുഴുവൻ നഷ്ടപ്പെട്ട് ചപ്പാത്തി റബ്ബർ പോലെയാകാൻ കാരണമാകും. ഓരോ വശവും അധികം വൈകാതെ മറിച്ചിട്ട് മറിച്ചിട്ട് വേവിക്കുക. ഇടയ്ക്കിടെ തിരിച്ചിടുന്നതും കട്ടിയാകാനുള്ള സാധ്യത കുറയ്ക്കുന്നു.

സൂക്ഷിച്ചു വെക്കുന്ന രീതി

ചപ്പാത്തി ചുട്ടെടുത്ത ഉടനെ ഒരു ഹോട്ട് കെയ്‌സിലോ കാസറോളിലോ വെക്കുക. ഇങ്ങനെ ചെയ്യുന്നത് ചപ്പാത്തിയിലെ ആവി പുറത്തുപോയി അത് നനഞ്ഞു കുതിരുന്നത് ഒഴിവാക്കാൻ സഹായിക്കും. അധിക സമയം പുറത്തുവയ്ക്കരുത്, ചുട്ടെടുത്ത് നേരെ കാസറോളിലേക്ക് മാറ്റുക. അതുപോലെ തന്നെ ചപ്പാത്തി പരത്തുമ്പോൾ വശങ്ങൾ ഒരുപോലെ കനം കുറച്ച് പരത്താൻ ശ്രമിക്കുക. എങ്കിലെ ചുട്ടെടുക്കുമ്പോൾ എല്ലാ വശവും ഒരുപോലെ വേകുകയുള്ളൂ.

Follow Us
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
മുട്ടയുടെ ഗുണം മുഴുവനായി കിട്ടാൻ ഇങ്ങനെ കഴിക്കണം
കശുവണ്ടി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? യാഥാർത്ഥ്യമറിയാം
സഞ്ജന ഗണേശന്‍ ഒരു മത്സരത്തിലൂടെ സമ്പാദിക്കുന്നത് എത്ര?
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി
അമ്മയും മക്കളും സുഖമായി ഇരിക്കുന്നു; കുനോ നാഷണല്‍ പാര്‍ക്കില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നമീബിയന്‍ ചീറ്റ 'ജ്വാല'
പൊതുനിരത്തിലെ ചെടികള്‍ നനയ്ക്കുന്ന യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌