Chapati Soften Tips: ചപ്പാത്തി വൈകിട്ട് വരെ പൂവുപോലെ സോഫ്റ്റ്! കുഴയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

Chapati Storage And Soften Tips: മാവ് കുഴയ്ക്കുമ്പോൾ മുതൽ ചപ്പാത്തി ചുടുന്നത് വരെയുള്ള ഘട്ടങ്ങളിൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, വൈകുന്നേരം വരെയും ചപ്പാത്തി പൂവുപോലെ സോഫ്റ്റായി തന്നെ ഇരിക്കും. ചപ്പാത്തി തയാറാക്കി മണിക്കൂറുകൾ കഴിഞ്ഞാലും റബ്ബർ പോലെ കട്ടിയാകാതെ, വൈകിട്ട് വരെ നല്ല സോഫ്റ്റായി ഇരിക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ നോക്കിയാലോ.

Chapati Soften Tips: ചപ്പാത്തി വൈകിട്ട് വരെ പൂവുപോലെ സോഫ്റ്റ്! കുഴയ്ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മതി

പ്രതീകാത്മക ചിത്രം

Published: 

25 Sep 2026 | 04:51 PM

മലയാളികളുടെ വീടുകളിൽ രാവിലത്തെ പലഹാരങ്ങളിൽ പ്രധാനിയാണ് ചപ്പാത്തി. തടി കുറയ്ക്കാനും പ്രമേഹ രോ​ഗികളും രാത്രിയും ചപ്പാത്തി ശീലമമാക്കാറുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവരോ രണ്ടോ മൂന്നോ ആളുകളോ ആണെങ്കിൽ രാവിലെ ഉണ്ടാക്കി വെയ്ക്കുന്ന ചപ്പാത്തി വൈകിട്ടും കഴിക്കാൻ എടുക്കാറുണ്ട്. എന്നാൽ രാവിലെ ഉണ്ടാക്കി ടിഫിൻ ബോക്സിൽ വക്കുന്ന ചപ്പാത്തി ഉച്ചയാകുമ്പോഴേക്കും റബ്ബർ പോലെയാകുന്നതും ഉണങ്ങി കല്ലുപോലെയാകുന്നതും പലരുടെയും സ്ഥിരം പരാതിയാണ്. എത്ര ശ്രമിച്ചാലും ചപ്പാത്തി മൃദുവായി കിട്ടുന്നില്ലെന്ന് കരുതുന്നവർക്ക് ഇനി ആശങ്ക വേണ്ട.

മാവ് കുഴയ്ക്കുമ്പോൾ മുതൽ ചപ്പാത്തി ചുടുന്നത് വരെയുള്ള ഘട്ടങ്ങളിൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, വൈകുന്നേരം വരെയും ചപ്പാത്തി പൂവുപോലെ സോഫ്റ്റായി തന്നെ ഇരിക്കും. ചപ്പാത്തി തയാറാക്കി മണിക്കൂറുകൾ കഴിഞ്ഞാലും റബ്ബർ പോലെ കട്ടിയാകാതെ, വൈകിട്ട് വരെ നല്ല സോഫ്റ്റായി ഇരിക്കാൻ സഹായിക്കുന്ന ചില ട്രിക്കുകൾ നോക്കിയാലോ.

ALSO READ: തൈര് ഇനി വെള്ളമാകില്ല! സൂപ്പർ കട്ടത്തൈര് വീട്ടിൽ ഉണ്ടാക്കാം; ഇങ്ങനെ ചെയ്യൂ

ചപ്പാത്തി സോഫ്റ്റാകാൻ ശ്രദ്ധിക്കേണ്ടത്

ഇളംചൂടുവെള്ളമോ തിളപ്പിച്ച പാാലോ: മാവ് കുഴയ്ക്കാൻ പച്ചവെള്ളത്തിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. കൂടുതൽ സോഫ്റ്റാകാൻ രണ്ട് സ്പൂൺ തിളപ്പിച്ച പാലോ അല്പം തൈരോ ചേർത്തുകൊടുക്കാം. ഇത് ഗോതമ്പുപൊടിയിലെ ഗ്ലൂറ്റനെ സജീവമാക്കാനും മാവിന് മൃദുത്വം നൽകാനും സഹായിക്കും.

മാവ് കുഴയ്ക്കുന്ന രീതിയും നെയ്യും: കുറഞ്ഞത് 8-10 മിനിറ്റെങ്കിലും മാവ് നന്നായി കൈകൊണ്ട് അമർത്തി കുഴച്ചെടുക്കണം. മാവ് കുഴച്ചതിന് ശേഷം ഏറ്റവും ഒടുവിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ നെയ്യോ പുരട്ടി ഒന്നുകൂടി തിരുമ്മി എടുക്കുന്നത് വളരെ നല്ലതാണ്.

റെസ്റ്റിംഗ് ടൈം ഒഴിച്ചുകൂടാനാവാത്തത്: മാവ് കുഴച്ച ഉടൻ തന്നെ ചപ്പാത്തി പരത്താനോ ചൂടാനോ നിൽക്കരുത്. ഈർപ്പം പോകാത്ത രീതിയിൽ നനഞ്ഞ തുണിയോ പാത്രമോ കൊണ്ട് മൂടി കുറഞ്ഞത് 20 മുതൽ 30 മിനിറ്റെങ്കിലും വെക്കണം. ഈ സമയം കൊണ്ട് മാവ് പൂർണ്ണമായി മൃദുവായി മാറും.

പരത്തുമ്പോൾ ഡ്രൈ ഫ്ലോർ കുറയ്ക്കുക: ചപ്പാത്തി പരത്തുമ്പോൾ അമിതമായി വരണ്ട ഗോതമ്പുപൊടി തൂവുന്നത് ഒഴിവാക്കുക. പൊടി കൂടുതലായാൽ ചപ്പാത്തി ചുടുമ്പോൾ അത് കരിഞ്ഞുപോവുകയും ചപ്പാത്തിയിലെ ഈർപ്പം വറ്റി വരളുകയും ചെയ്യും.

ചുടേണ്ടത് കൃത്യമായ ചൂടിൽ: ചപ്പാത്തിക്കല്ല് നല്ലവണ്ണം ചൂടായ ശേഷമേ ചപ്പാത്തി അതിലേക്ക് ഇടാവുക. ചെറുതീയിൽ വെച്ച് ചപ്പാത്തി ചുട്ടാൽ അത് ഉണങ്ങി കല്ലുപോലെയാകും. ഇടത്തരം മുതൽ ഉയർന്ന തീയിൽ വെച്ച് രണ്ട് വശവും പെട്ടെന്ന് ചുട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്.

സൂക്ഷിച്ചു വെക്കുന്ന രീതി: ചുട്ടെടുക്കുന്ന ചപ്പാത്തി ഒരുകാരണവശാലും തുറന്നുവെക്കരുത്. ചൂടോടെ തന്നെ കാസറോളിലോ അല്പം നെയ്യ് തടവിയ ശേഷം ഒരു നല്ല കട്ടി കുറഞ്ഞ കിച്ചൺ ടവലിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞു വെക്കുക.

English Summary:

Stop your chapatis from getting wet and soggy at the bottom. Discover the secret wire-rack and warm-milk dough trick to keep rotis soft and fresh for hours.

Loading...
Unable to load recommendations.
Follow Us
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം