AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: എണ്ണ ഒട്ടും കുടിക്കില്ല, നല്ല മൊരിഞ്ഞ പൂരി ചുട്ടെടുക്കാം! ഇതാ ചില പൊടിക്കൈകൾ

How To Make Less Oily Puris: അധികം എണ്ണ കുടിക്കാതെ, എണ്ണമയം ഒട്ടുമില്ലാതെ നല്ല കടകളിൽ കിട്ടുന്നത് പോലെ വീർത്തു നിൽക്കുന്നതും പുറംഭാഗം നല്ല മൊരിഞ്ഞതുമായ പൂരികൾ ഇനി വീട്ടിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എണ്ണ കുടിക്കാത്ത ക്രിസ്പി പൂരി ഉണ്ടാക്കാൻ മാവ് കുഴയ്ക്കുന്നത് മുതൽ വറുത്തെടുക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന പൊടിക്കൈകൾ നമുക്ക് നോക്കാം.

Kitchen Tips: എണ്ണ ഒട്ടും കുടിക്കില്ല, നല്ല മൊരിഞ്ഞ പൂരി ചുട്ടെടുക്കാം! ഇതാ ചില പൊടിക്കൈകൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 26 Sep 2026 | 05:26 PM

രാവിലെ പ്രാതലിന് പൂരിയോ ചപ്പാത്തിയോ കഴിക്കാൻ ആർക്കാണ് ഇഷ്ട്ടമില്ലാത്തത്. എന്നാൽ എണ്ണമയം കാരണം പലരും പൂരി ഉണ്ടാക്കാൻ മടിക്കാറുണ്ട്. ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ പൂരി എണ്ണ കുടിക്കാതെ തന്നെ പാചകം ചെയ്തെടുക്കാവുന്നതാണ്. അധികം എണ്ണ കുടിക്കാതെ, എണ്ണമയം ഒട്ടുമില്ലാതെ നല്ല കടകളിൽ കിട്ടുന്നത് പോലെ വീർത്തു നിൽക്കുന്നതും പുറംഭാഗം നല്ല മൊരിഞ്ഞതുമായ പൂരികൾ ഇനി വീട്ടിലും വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എണ്ണ കുടിക്കാത്ത ക്രിസ്പി പൂരി ഉണ്ടാക്കാൻ മാവ് കുഴയ്ക്കുന്നത് മുതൽ വറുത്തെടുക്കുന്നത് വരെയുള്ള ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന പൊടിക്കൈകൾ നമുക്ക് നോക്കാം.

ALSO READ: കപ്പ പഞ്ഞിപോലെ വേവിക്കാം! വെന്തില്ലെന്ന് ഇനി പറയരുത്; കുറുക്കുവഴികൾ ഇതാ

മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

വെള്ളത്തിന്റെ അളവ് കുറയ്ക്കുക: പൂരി ഉണ്ടാക്കാൻ മാവ് കുഴയ്ക്കുമ്പോൾ ചപ്പാത്തി മാവിനേക്കാൾ അല്പം കട്ടിയായി കുഴച്ചെടുക്കാൻ എപ്പോഴും ശ്രദ്ധിക്കണം. മാവിൽ വെള്ളത്തിന്റെ അളവ് കൂടിയാൽ പൂരി വറുക്കുമ്പോൾ കൂടുതൽ എണ്ണ വലിച്ചെടുക്കും.

അല്പം റവ ചേർക്കാം: ഗോതമ്പുപൊടിക്കൊപ്പം അല്ലെങ്കിൽ മൈദയ്ക്കൊപ്പം 1-2 ടേബിൾസ്പൂൺ റവ കൂടി ചേർത്ത് കുഴച്ചാൽ പൂരിക്ക് നല്ല ക്രിസ്പി സ്വഭാവം ലഭിക്കുകയും, ഉണ്ടാക്കി കഴിഞ്ഞ് കുറെ സമയം പൂരി നല്ലതുപോലെ വീർത്തു നില്ക്കുകയും ചെയ്യും.

ചൂടുവെള്ളവും ഒരു തുള്ളി എണ്ണയും: തണുത്ത വെള്ളത്തിന് പകരം ചൂടുവെള്ളത്തിൽ മാവ് കുഴയ്ക്കുന്നതാണ് നല്ലത്. കുഴച്ച മാവിന് മുകളിൽ അല്പം എണ്ണ തടവി 10-15 മിനിറ്റ് മാത്രം അടച്ചു വെക്കുക. കൂടുതൽ സമയം അടച്ചുവെച്ചാൽ മാവ് അയഞ്ഞുപോകാൻ സാധ്യതയുണ്ട്.

പൂരി പരത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്

വരണ്ട പൊടി ഉപയോഗിക്കരുത്: പൂരി പരത്തുമ്പോൾ ഗോതമ്പുപൊടിയോ മൈദപ്പൊടിയോ വിതറി പരത്തരുത്. ഈ പൊടി എണ്ണയിൽ വീഴുമ്പോൾ എണ്ണ കരിഞ്ഞുപോകാനും പൂരി കൂടുതൽ എണ്ണ കുടിക്കാനും കാരണമാകും.

എണ്ണ തടവി പരത്താം: പൂരി പ്ലേറ്റിലോ കല്ലിലോ ഒട്ടിപിടിക്കാതിരിക്കാൻ അല്പം എണ്ണ തടവിയ ശേഷം മാവ് പരത്തിയെടുക്കുക.

കട്ടി ഒരേപോലെ വേണം: പൂരി വശങ്ങളിൽ കട്ടി കുറഞ്ഞും നടുവിൽ കട്ടി കൂടുതലുമായി പരത്തരുത്. ഒരേ കനത്തിൽ പരത്തിയെടുത്താൽ മാത്രമേ എല്ലാ ഭാഗവും ഒരേപോലെ വീർത്തു വരൂ.

എണ്ണയിലിടുമ്പോൾ ശ്രദ്ധിക്കേണ്ടത്

എണ്ണയുടെ ചൂട് പ്രധാനം: എണ്ണ നല്ലപോലെ ചൂടായ ശേഷം മാത്രമേ പൂരി എണ്ണയിലേക്ക് ഇടാവൂ. ചൂടില്ലാത്ത എണ്ണയിലിട്ടാൽ പൂരി വീർത്തു വരില്ലെന്ന് മാത്രമല്ല, മൊരിഞ്ഞ് വരാതെയും ഇരിക്കും. അതിലെ എണ്ണ മുഴുവൻ കുടിക്കുകയും ചെയ്യും.

കോരി മാറ്റുമ്പോൾ: പൂരി എണ്ണയിലിട്ട് വീർത്ത ഉടൻ തിരിച്ചിട്ട്, രണ്ടു വശവും നല്ല ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണ നന്നായി ഊറ്റി ടിഷ്യൂ പേപ്പർ നിരത്തിയ ഒരു പാത്രത്തിലേക്കോ കാസ്റോളിലേക്കോ മാറ്റുക.

English Summary:

Puris are a beloved Indian fried bread, but they can often become too oily and heavy. By following simple techniques like kneading a firm dough, adding semolina, and maintaining the right oil temperature, you can prevent excess oil absorption.

Follow Us