AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vidarsa Vinod: വിദര്‍ശ പൊളിച്ചടുക്കി! ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ തിളക്കത്തില്‍ മലയാളി താരം

Vidarsa Vinod Asian Games 2026 Silver Medal: ഏഷ്യന്‍ ഗെയിംസില്‍ വിദര്‍ശ കെ വിനോദിന് ചരിത്രനേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെള്ളി മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വിദര്‍ശ നേരത്തെ വെള്ളി സ്വന്തമാക്കിയിരുന്നു.

Jayadevan AM
Jayadevan AM | Published: 26 Sep 2026 | 09:48 AM
ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ കെ വിനോദിന് ചരിത്രനേട്ടം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ താരം വെള്ളി മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും വിദര്‍ശ നേരത്തെ വെള്ളി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ആദ്യമായി മെഡല്‍ നേടുന്ന മലയാളി താരമാണ് വിദര്‍ശ  (Image Credit Source: PTI).

1 / 5
ആഷി ചൗക്‌സി, തിലോത്തമ സെന്‍ എന്നിവരോടൊപ്പമാണ് വിദര്‍ശ ഇന്ത്യയ്ക്കായി മത്സരിച്ചത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലെ വ്യക്തിഗത മത്സരത്തില്‍ ഫൈനലിനും താരം യോഗ്യത നേടി.  തിലോത്തമയും വ്യക്തിഗത ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടില്‍ തിലോത്തമ 590 പോയിന്റോടെ മൂന്നാമതെത്തി.

2 / 5
588 പോയിന്റോടെ ആറാമതായിരുന്നു വിദര്‍ശ. ആഷി ചൗക്‌സിക്ക് യോഗ്യത നേടാനായില്ല. 585 പോയിന്റാണ് ചൗക്‌സ് നേടിയത്. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യ ഇതുവരെ 11 മെഡല്‍ നേടി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദര്‍ശ.

3 / 5
2018-ല്‍ എന്‍സിസിയിലൂടെയാണ് വിദര്‍ശ ഷൂട്ടിംഗിലേക്ക് വരുന്നത്. 2019-ല്‍ ഷൂട്ടിംഗ് പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് തൊണ്ടയാടുള്ള കാലിക്കറ്റ് റൈഫിള്‍ ക്ലബ് റെയ്ഞ്ചിലാണ് താരം പ്രൊഫഷണല്‍ പരിശീലനം ആരംഭിച്ചത്. 2021-ല്‍ മികച്ച പരിശീലനത്തിനായി ഡല്‍ഹിയിലേക്ക് പോയി.

4 / 5
മനോജ്കുമാറാണ് പരിശീലകന്‍. ഭര്‍ത്താവ് മനു എസ് രവി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുടെ പിന്തുണയാണ് വിദര്‍ശയുടെ കരുത്ത്. ഇതിന് മുമ്പ് ദേശീയ മത്സരങ്ങളില്‍ താരം നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. പ്രഥമ കേരള ഒളിമ്പിക്‌സിലും മെഡല്‍ നേടിയിരുന്നു.

5 / 5
Follow Us