AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസുകാരനെ മകൻ വെടിവെച്ചു കൊന്നു

Chandigarh Police Head Constable Shot Dead by Teenage Son Over Marriage Dispute: വിവാഹത്തിനും തൻ്റെ മറ്റ് ആവശ്യങ്ങൾക്കുമായി പത്ത് ലക്ഷം രൂപ നൽകണമെന്നും മകൻ പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയിട്ടും അർമാന് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ വർഷം ആദ്യം നടന്ന ഒരു വാഹനാപകട കേസിൽ അർമാൻ പ്രതിയായിരുന്നു

കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സുവരെ കാത്തിരിക്കാൻ പറഞ്ഞു; പോലീസുകാരനെ മകൻ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രംImage Credit source: Pavlo Gonchar/SOPA Images/LightRocket via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 26 Sep 2026 | 03:54 PM

ചണ്ഡീഗഡ്: കാമുകിയെ ഉടൻ വിവാഹം ചെയ്തു നൽകണമെന്ന ആവശ്യം നിരസിച്ചതിന് ചണ്ഡീഗഡിൽ പോലീസുകാരനായ പിതാവിനെ 18-കാരനായ മകൻ വെടിവെച്ചു കൊന്നു. ചണ്ഡീഗഡ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അക്കൗണ്ട്സ് വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന നിതിൻ സിംഗ് ആണ് കൊല്ലപ്പെട്ടത്. സെക്ടർ 22-ലുള്ള സർക്കാർ ക്വാർട്ടേഴ്സിൽ വെള്ളിയാഴ്ച ഇദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച മകനുമായി വാക്കുതർക്കം ഉണ്ടായതിന് പിന്നാലെയാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ മകൻ അർമാനെ പോലീസ് അറസ്റ്റ് ചെയ്തു.

പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം അർമാൻ അമ്മയെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അമ്മയെ കഴുത്തിൽ പിടിച്ച് ഞെരിക്കാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ട് വീടിൻ്റെ ടെറസിൽ കയറി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിനുപിന്നാലെ മറ്റാരോ ആണ് പിതാവിനെ കൊലപ്പെടുത്തിയത് എന്ന് വരുത്തിത്തീർക്കാനും അർമാൻ ശ്രമിച്ചതായി അയൽവാസികൾ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും കൊലപാതകത്തിന് ഉപയോഗിച്ച നാടൻ തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Also Read: അച്ഛന് പല സ്ത്രീകളുമായി ബന്ധം, കോടികളുടെ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്ന് മകൻ ചെയ്ത ക്രൂരത; കാൺപൂരിലെ കൊലപാതകത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

കാമുകിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് അർമാനും മാതാപിതാക്കളും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കാമുകിയെ ഉടൻ തന്നെ വിവാഹം കഴിപ്പിച്ചു നൽകണമെന്നായിരുന്നു അർമാൻ്റെ ആവശ്യം. എന്നാൽ ഇന്ത്യയിൽ പുരുഷന്മാർക്ക് വിവാഹം കഴിക്കാനുള്ള നിയമപരമായ പ്രായം 21 ആണെന്നും, അതുവരെ കാത്തിരിക്കണമെന്നും മാതാപിതാക്കൾ നിർദ്ദേശിച്ചു. വ്യാഴാഴ്ച വൈകുന്നേരവും അർമാൻ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നു. പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് അർമാൻ മാതാപിതാക്കളെ നിർബന്ധിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം അവർ നിരസിച്ചു എന്ന് പോലീസ് പൊലീസ് പറയുന്നു

വിവാഹത്തിനും തൻ്റെ മറ്റ് ആവശ്യങ്ങൾക്കുമായി പത്ത് ലക്ഷം രൂപ നൽകണമെന്നും മകൻ പിതാവിനോട് ആവശ്യപ്പെട്ടിരുന്നതായും വിവരമുണ്ട് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയിട്ടും അർമാന് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ഈ വർഷം ആദ്യം നടന്ന ഒരു വാഹനാപകട കേസിൽ അർമാൻ പ്രതിയായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. മണിമജ്രയിൽ വെച്ച് സുഹൃത്തിൻ്റെ മഹീന്ദ്ര താർ വാഹനം അമിതവേഗതയിൽ ഓടിക്കുന്നതിനിടെ ഒരു ബൈക്കിൽ ഇടിക്കുകയും ബൈക്ക് യാത്രികരായ രണ്ട് സഹോദരങ്ങൾ മരിക്കുകയും ചെയ്ത കേസിലാണ് ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നത്.

English Summary

An 18-year-old in Chandigarh shot his police head constable father dead after being told to wait until he turned 21 to marry his girlfriend. The accused was previously on bail.

Follow Us