Renault Duster Hybrid: മൈലേജ് പോരെന്ന് പറയരുത്! ഹൈബ്രിഡ് ഡസ്റ്റർ വരുന്നുണ്ട്
Renault Duster Strong Hybrid: സാധാരണക്കാർ പ്രധാനമായും വാഹങ്ങൾ വാങ്ങുമ്പോൾ അതിലെ സൗകര്യങ്ങളേക്കാൾ ഏറെ മൈലേജിന് പരിഗണന കൊടുക്കാറുണ്ട്. അപ്പോഴാണ് കൂടുതൽ ഫീച്ചറുകൾക്കൊപ്പം മികച്ച മൈലേജുമായി ഒരു മോഡൽ വരുന്നത്. കൂടുതൽ മൈലേജുമായി റെനോൾട്ട് ഡസ്റ്ററാണ് എതത്തുന്നത്. ഡസ്റ്റർ സ്ട്രോങ്ങ്- ഹൈബ്രിഡ് പതിപ്പ് 2026 ഒക്ടോബർ 17-ന് വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സാധാരണക്കാർ പ്രധാനമായും വാഹങ്ങൾ വാങ്ങുമ്പോൾ അതിലെ സൗകര്യങ്ങളേക്കാൾ ഏറെ മൈലേജിന് പരിഗണന കൊടുക്കാറുണ്ട്. അപ്പോഴാണ് കൂടുതൽ ഫീച്ചറുകൾക്കൊപ്പം മികച്ച മൈലേജുമായി ഒരു മോഡൽ വരുന്നത്. കൂടുതൽ മൈലേജുമായി റെനോൾട്ട് ഡസ്റ്ററാണ് എതത്തുന്നത്. ഡസ്റ്റർ സ്ട്രോങ്ങ്- ഹൈബ്രിഡ് പതിപ്പ് 2026 ഒക്ടോബർ 17-ന് വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇ-ടെക് (E-Tech) എന്ന് പേര് നൽകിയിരിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം റെനോയുടെ ഫോർമുല 1 സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് വികസിപ്പിച്ചിരിക്കുന്നത്. മികച്ച പെർഫോമൻസ് നിലനിർത്തിക്കൊണ്ടുതന്നെ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്ന രീതിയിലാണ് വാഹനം എത്തുക.
1.8 ലിറ്റർ, ഫോർ-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനോടൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും ചേരുന്നതാണ് ഡസ്റ്റർ ഹൈബ്രിഡിന്റെ സംവിധാനം. 49 എച്ച്പി (hp) ട്രാക്ഷൻ മോട്ടോറും, 20 എച്ച്പി ശേഷിയുള്ള ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്ററും ആണ് വാഹനത്തിൽ വരുന്നത്. 1.4 kWh ലിഥിയം അയൺ ബാറ്ററി പാക്കിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഹൈബ്രിഡ് സംവിധാനം, ഏകദേശം 162 bhp കരുത്തും 172 Nm ടോർക്കും സംയുക്തമായി ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമായിരിക്കും ഈ ഹൈബ്രിഡ് വാഹനം ലഭ്യമാകുക.
നിലവിൽ വിപണിയിലുള്ള ഹൈബ്രിഡ് മോഡലുകളായ മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി വിറ്റാര എന്നിവയിൽ ഉപയോഗിച്ചിരിക്കുന്ന ടൊയോട്ടയുടെ സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, റെനോയുടെ ‘ഇ-ടെക്’ (E-Tech) സംവിധാനം പവർ-സ്പ്ലിറ്റ് ഡിവൈസ് ഉള്ള ഇ-സിവിടി അല്ല ഉപയോഗിക്കുന്നത്. ഫിക്സഡ് ഗിയർ റേഷ്യോകളുള്ള മൾട്ടി-മോഡ് ക്ലച്ച്-ലെസ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ടൊയോട്ടയുടെ 0.60kWh ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിലുള്ള വലിയ 1.4kWh ബാറ്ററി, കുറഞ്ഞ വേഗതയിൽ കൂടുതൽ സമയം ഇവി മോഡിൽ വാഹനം ഓടിക്കാൻ സഹായിക്കും.
ഓരോ വേരിയന്റും വാങ്ങുന്ന സ്ഥലവും അനുസരിച്ച്, ഡസ്റ്റർ ഹൈബ്രിഡിന്റെ എക്സ്-ഷോറൂം വില 19 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി വില പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ 2026-ലേക്കുള്ള മുഴുവൻ ഹൈബ്രിഡ് യൂണിറ്റുകളും വിറ്റുതീർന്നുവെന്നും, അതിനാൽ പ്രീ-ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും റെനോ ഇതിനകം അറിയിച്ചിട്ടുണ്ട്. ഉയർന്ന ആവശ്യകത പരിഗണിച്ച്, ഭാവിയിലെ ഡെലിവറി സ്ലോട്ടുകൾക്കായി കമ്പനി വീണ്ടും ബുക്കിംഗ് ആരംഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ.