Kitchen tips: ഗോതമ്പുമാവ് ഫ്രിഡ്ജിൽ വച്ചാൽ ഗുണത്തെക്കാൾ ദോഷമോ … ബദൽ മാർഗം ഇതാ
Stop Storing Wheat Dough In The Fridge: മാവ് പഴകുമ്പോൾ, അതിലെ വിറ്റാമിനുകളും ധാതുക്കളും വിഘടിക്കാൻ തുടങ്ങുന്നു. ഇത് വെച്ചുണ്ടാക്കുന്ന ചപ്പാത്തി വയറു നിറയ്ക്കുമെങ്കിലും, പുതിയ ചപ്പാത്തി നൽകുന്ന പോഷണം നൽകുന്നില്ല.
പല വീടുകളിലും കാണുന്ന ഒരു ശീലമാണ്, ഒരുമിച്ച് കുഴച്ചെടുത്ത ഗോതമ്പ് മാവ് (ആട്ട) അടുത്ത ദിവസത്തേക്ക് ഉപയോഗിക്കാനായി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ ഇത് സൗകര്യപ്രദമാണെങ്കിലും, ദഹനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കുന്നു എന്നത് പലരും ശ്രദ്ധിക്കാറില്ല. കുഴച്ച മാവ് നമ്മൾ കരുതുന്നതിനേക്കാൾ വേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്നു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഫ്രിഡ്ജിൽ മാവു വെച്ചാലും പുളിപ്പിക്കൽ പ്രക്രിയ പൂർണ്ണമായി നിർത്തുന്നില്ല. തണുപ്പിനുള്ളിൽ പോലും, യീസ്റ്റ് പ്രവർത്തനം തുടരുകയും കാർബൺ ഡൈ ഓക്സൈഡും ഓർഗാനിക് ആസിഡുകളും പുറത്തുവിടുകയും ചെയ്യുന്നു. ഇത് മാവിന്റെ ഗന്ധവും രുചിയും മാറ്റുന്നു. പഴയ മാവ് കൊണ്ട് ഉണ്ടാക്കുന്ന ചപ്പാത്തിക്ക് നേരിയ പുളിരസം ഉണ്ടാവാൻ കാരണം ഇതാണ്. മാവ് 24 മണിക്കൂറിലധികം ഫ്രിഡ്ജിൽ ഇരിക്കുമ്പോൾ, അമിതമായ പുളിപ്പിക്കൽ കാരണം ചപ്പാത്തി ദഹിക്കാൻ സമയമെടുക്കുകയും, വയറുവീർക്കൽ, ഗ്യാസ് പ്രശ്നങ്ങൾ അസിഡിറ്റി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം.
മാവ് പഴകുമ്പോൾ, അതിലെ വിറ്റാമിനുകളും ധാതുക്കളും വിഘടിക്കാൻ തുടങ്ങുന്നു. ഇത് വെച്ചുണ്ടാക്കുന്ന ചപ്പാത്തി വയറു നിറയ്ക്കുമെങ്കിലും, പുതിയ ചപ്പാത്തി നൽകുന്ന പോഷണം നൽകുന്നില്ല. മാവ് കൂടുതൽ സമയം പുളിക്കുമ്പോൾ, അതിലെ അന്നജം വേഗത്തിൽ വിഘടിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ പെട്ടെന്നുള്ള കൂടാൻ കാരണമാകും.
Also read – ഇത്ര ചെറുപ്പത്തിൽ പ്രമേഹമോ? ഇത് നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ്
ആട്ട ശരിയായ രീതിയിൽ സൂക്ഷിക്കാനുള്ള വഴികൾ
- മാവ് വൃത്തിയുള്ള, വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇത് ഉണങ്ങിപ്പോകുന്നത് തടയുന്നു.
- സൂക്ഷിക്കുന്നതിനു മുൻപ് മാവിൽ നേരിയ അളവിൽ എണ്ണ പുരട്ടുന്നത് പുറംഭാഗം കട്ടിയാവുന്നത് തടയും.
- കുഴച്ച ഉടൻ (30 മിനിറ്റിനുള്ളിൽ) ഫ്രിഡ്ജിൽ വെക്കുക. അന്തരീക്ഷ ഊഷ്മാവിൽ മാവ് വേഗത്തിൽ പുളിക്കാൻ സാധ്യതയുണ്ട്.
- പാത്രമില്ലെങ്കിൽ, മാവ് ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി പൊതിയുകയോ സിപ്പ്-ലോക്ക് ബാഗിൽ ഇടുകയോ ചെയ്യുക.
- ഏറ്റവും നല്ല രുചിക്കും ദഹനത്തിനും വേണ്ടി, കുഴച്ച മാവ് 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. കൂടുതൽ കാലം സൂക്ഷിക്കണമെങ്കിൽ, ചെറിയ ഭാഗങ്ങളാക്കി ഫ്രീസറിൽ വെക്കാവുന്നതാണ്.
ലളിതമായി പറഞ്ഞാൽ പുതിയ മാവ് തന്നെയാണ് ഏറ്റവും ഉത്തമം. അത് രുചികരമാണ്, എളുപ്പത്തിൽ ദഹിക്കുന്നു, കൂടാതെ കുടലിന്റെ ആരോഗ്യത്തിന് നല്ലതുമാണ്. സൂക്ഷിക്കണം എന്ന് നിർബന്ധമാണെങ്കിൽ, 24 മണിക്കൂറിൽ കൂടാതെ ഉപയോഗിക്കാൻ ശ്രമിക്കുക.