Beetroot For Skin: ബീറ്റ്റൂട്ട് ജ്യൂസോ ഫേസ് മാസ്കോ! ഏതാണ് മുഖകാന്തിക്ക് ഏറ്റവും മികച്ചത്
Beetroot Benefits: എപ്പോഴും സൗന്ദര്യ വർദ്ധനവിൻ്റെ കാര്യത്തിൽ അടുക്കളയിലുള്ള ചേരുവകൾ തന്നെയാണ് മുൻപന്തിയിലുള്ളത്. അതിൽ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പൂഷ്ടമായ ബീറ്റ്റൂട്ട് ചർമ്മത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും നൽകുന്നു.
ചർമ്മം തിളങ്ങാൻ എന്തും പരീക്ഷിക്കുന്നവരാണ് നമ്മൾ. വിലകൂടിയ ക്രീമുകൾ മുതൽ ചെറിയ ചെറിയ വീട്ടുവൈദ്യങ്ങൾ വരെ പരീക്ഷിക്കാറുണ്ട്. പക്ഷേ എപ്പോഴും സൗന്ദര്യ വർദ്ധനവിൻ്റെ കാര്യത്തിൽ അടുക്കളയിലുള്ള ചേരുവകൾ തന്നെയാണ് മുൻപന്തിയിലുള്ളത്. അതിൽ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ഇരുമ്പ് എന്നിവയാൽ സമ്പൂഷ്ടമായ ബീറ്റ്റൂട്ട് ചർമ്മത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും നൽകുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതിൻ്റെ ഗുണങ്ങൾ മിക്കവർക്കും അറിയാവുന്നതാണ്. ആഴ്ചയിൽ ഏതാനും ദിവസങ്ങളിൽ ഒരു ചെറിയ ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാൻ സഹായിക്കുകയും ചർമ്മത്തിന് ആരോഗ്യകരവും പുതുമയുള്ളതുമായ തിളക്കം നൽകുകയും ചെയ്യുന്നു.
ഒരു ചെറിയ ബീറ്റ്റൂട്ട് പകുതി ആപ്പിളോ കാരറ്റോ, ഒരു കഷ്ണം ഇഞ്ചി, കുറച്ച് വെള്ളം എന്നിവയുമായി യോജിപ്പിച്ച്, നന്നായി അരച്ചെടുക്കുക. രാവിലെ വെറുംവയറ്റിൽ ഇത് കുടിക്കുക, ആഴ്ചയിൽ മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു, അതിലൂടെ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം ലഭിക്കും.
ചർമ്മം മങ്ങിയതും ക്ഷീണിച്ചതുമായി കാണപ്പെടുമ്പോൾ, ഒരു ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് തേനോ പ്ലെയിൻ തൈരോ ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഒരു 10–15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക. ബീറ്റ്റൂട്ട് നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവികമായ ഒരു തിളക്കം നൽകുന്നു, തൈരും തേനും ജലാംശം നൽകുകയും മുഖത്തെ വീക്കം ശമിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ചർമ്മം പരുക്കനായോ മങ്ങിയതായി തോന്നുകയാണെങ്കിൽ, ഒരു മൃദുവായ സ്‌ക്രബ് വലിയ വ്യത്യാസമുണ്ടാക്കും. ബീറ്റ്റൂട്ട് ജ്യൂസിൽ കുറച്ച് പഞ്ചസാരയും (അല്ലെങ്കിൽ കോഫി) അല്പം തേനോ എണ്ണയോ യോജിപ്പിക്കുക. മുഖത്തോ ശരീരത്തിലോ ഒന്നോ രണ്ടോ മിനിറ്റ് വൃത്താകൃതിയിൽ മൃദുവായി സ്‌ക്രബ് ചെയ്യുക, തുടർന്ന് കഴുകികളയാം.