AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beetroots In Diet: ബീറ്റ്റൂട്ട് വേവിച്ച് കഴിക്കുന്നതിനേക്കാൾ ​ഗുണം പച്ചയ്ക്കോ? ഡയറ്റിൽ എങ്ങനെ ഉൾപ്പെടുത്താം

How To Add Beetroots In Diet: ബീറ്റ്റൂട്ടിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ അമിത വിശപ്പകറ്റുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ്. കുറഞ്ഞ കലോറിയും പോഷകസമൃദ്ധവുമായ ഒരു റൂട്ട് വെജിറ്റബിൾ ആണ് ബീറ്റ്റൂട്ട്.

Beetroots In Diet: ബീറ്റ്റൂട്ട് വേവിച്ച് കഴിക്കുന്നതിനേക്കാൾ ​ഗുണം പച്ചയ്ക്കോ? ഡയറ്റിൽ എങ്ങനെ ഉൾപ്പെടുത്താം
Beetroot Image Credit source: Gettyimages
neethu-vijayan
Neethu Vijayan | Published: 12 Jul 2025 12:02 PM

ശരീരത്തിന് ആവശ്യമായ പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്റൂട്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ രക്തയോട്ടം മെച്ചപ്പെടുത്തുന്നത് വരെ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിൽ അവ വലിയൊരു പങ്ക് വഹിക്കുന്നു. ഫോളേറ്റ്, ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഇവ ശരീരത്തിൽ രക്തം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

ബീറ്റ്റൂട്ടിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ അമിത വിശപ്പകറ്റുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ്. കുറഞ്ഞ കലോറിയും പോഷകസമൃദ്ധവുമായ ഒരു റൂട്ട് വെജിറ്റബിൾ ആണ് ബീറ്റ്റൂട്ട്. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവ. 100 ഗ്രാം ബീറ്റ്റൂട്ടിൽ 43 കലോറി, 9.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.8 ഗ്രാം ഫൈബർ, 6.8 ഗ്രാം പഞ്ചസാര, 1.6 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു.

പച്ചയ്ക്ക് കഴിക്കുമ്പോൾ

ദഹന ആരോഗ്യത്തെ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ടിൽ കോശ വളർച്ചയെയും ഹൃദയാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഫോളേറ്റും കൂടുതലാണ്. പച്ച ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ബീറ്റാലെയ്‌നുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പച്ച ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും സ്റ്റാമിന വർദ്ധിപ്പിക്കാനും സഹായിക്കും, ഇത് കായികതാരങ്ങൾക്ക് ഏറ്റവും നല്ലതാണ്. പച്ചയ്ക്ക് കഴിക്കുമ്പോൾ കൂടുതൽ വിറ്റാമിൻ സി ആ​ഗിരണം ചെയ്യുകയും പ്രതിരോധശേഷിയും ചർമ്മാരോഗ്യവും മികച്ചതാക്കുകയും ചെയ്യുന്നു.

വേവിച്ച് കഴിക്കുമ്പോൾ

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ പാചകം ചെയ്യുമ്പോൾ മൃദുവാകുകയും അതുവഴി ദഹനം എളുപ്പമാകുകയും ചെയ്യുന്നു. ഹൃദയാരോഗ്യം, ഓക്സിജൻ, പേശികളുടെ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്ന പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പ്രധാന ധാതുക്കളെ നിലനിർത്താൻ പാചകം ചെയ്ത് കഴിക്കുന്നതാണ് നല്ലത്. വേവിക്കുമ്പോൾ ചില ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും കുറയുന്നുണ്ടെങ്കിലും അതിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ബീറ്റ്റൂട്ട് പച്ചയ്ക്ക് കഴിക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ നിലനിർത്തുന്നു, പ്രത്യേകിച്ച് വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ. എന്നാൽ വേവിച്ച ബീറ്റ്റൂട്ട് നാരുകൾ വിഘടിപ്പിക്കുന്നു, ഇത് വയറിന് കൂടുതൽ നല്ലതാണ്.