Louis Vuitton’s autorickshaw handbag: ഓട്ടോ സവാരി ഇനിയങ്ങ് ഫാഷൻ ലോകത്ത്, ഹിറ്റായി ലൂയി വിറ്റോണിന്‍റെ ഓട്ടോറിക്ഷാ ഹാൻഡ്‌ബാഗ്
Louis Vuitton's autorickshaw handbag: ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണാണ് ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ഹാൻഡ്‌ബാഗ് പുറത്തിറക്കിയത്. ഹാൻഡിലും വീലുകളുമുള്ള ഈ ഓട്ടോ ബാഗിന്റെ വില 35 ലക്ഷം രൂപയാണ്.

കണ്ടാൽ ഒരടിപൊളി ഓട്ടോറിക്ഷ, പക്ഷേ ഇവ നിരത്തിൽ ഓടില്ല, വേണമെങ്കിൽ പണമിട്ട് വയ്ക്കാം, സംഗതി സത്യമാണന്നേ, ഓട്ടോറിക്ഷ ലുക്കിലുള്ള ഒരു ഹാൻഡ്ബാഗാണ് ഫാഷൻ ലോകത്തെ പുത്തൻ അതിഥി.
ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണാണ് ഓട്ടോറിക്ഷയുടെ ആകൃതിയിലുള്ള ഹാൻഡ്‌ബാഗ് പുറത്തിറക്കിയത്. ഹാൻഡിലും വീലുകളുമുള്ള ഈ ഓട്ടോ ബാഗിന്റെ വില 35 ലക്ഷം രൂപയാണ്. 2026 ലെ പുരുഷന്മാരുടെ സ്പ്രിംഗ് സമ്മർ കളക്ഷന്റെ ഭാഗമായി ഫാരൽ വില്യംസിന്‍റെ നേതൃത്വത്തിൽ നടന്ന ഫാഷന്‍ ലോഞ്ചിലാണ് ഇവ അവതരിപ്പിച്ചത്.
ഓട്ടോറിക്ഷ മാത്രമല്ല ഫ്രഞ്ച് ആഡംബര വീടിന്റെ ആകൃതിയിലുള്ള ഒരു ഹാൻഡ്ബാഗും ലൂയി വിറ്റോൺ പുറത്തിറക്കിയിരുന്നു. സ്വർണ്ണ നിറത്തിലുള്ള മിനി വീലുകൾ, ഹാൻഡിൽബാറുകൾ, ചെറിയ ഹെഡ്ലൈറ്റുകൾ, അകത്ത് മൈക്രോഫൈബർ സ്യൂഡ് ലൈനിംഗും ഒക്കെയാണ് ബാഗിന്റെ പ്രത്യേകതകൾ.
View this post on Instagram
മുമ്പ്, വിമാനങ്ങളുടെയും ഡോൾഫിനുകളുടെയും ലോബ്സ്റ്ററുകളുടെയും ആകൃതിയിലുള്ള ബാഗുകളും ലൂയി വിറ്റോൺ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ഓട്ടോറിക്ഷ ബാഗ് ഇന്റർനെറ്റിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ധാരാളം പേർ, ഇന്ത്യൻ സംസ്കാരവുമായി ഈ ബാഗ് ഇഴ ചേർന്ന് കിടക്കുന്നുവെന്ന അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്.