Ramayanam: ഈ രാമായണങ്ങളിലെല്ലാം രാവണന്റെ മകളാണ് സീത
Sita as Daughter of Ravana: രാവണനോട് പ്രതികാരം ചെയ്യാനായി വേദവതി എന്ന എന്ന സ്ത്രീ സീതയായി പുനർജനിക്കുകയാണെന്ന് ഇതിൽ പറയുന്നു. രാവണനും മണ്ഡോദരിയും ജനിച്ച മകളാണ് സീത എങ്കിലും രാവണൻ നാശത്തിന് കാരണമാകും എന്ന് പ്രവചനത്തെ തുടർന്ന് അവളെ ഉപേക്ഷിക്കുകയായിരുന്നു.

നമ്മൾ വായിക്കുന്ന രാമായണത്തിനും പുറമേ പലതരത്തിലുള്ള രാമായണങ്ങൾ ഉണ്ട്. ഇവിടെയെല്ലാം കഥകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും മൂലകഥ ഒന്ന് തന്നെ. രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതും അശോകവനിയിൽ പാർപ്പിക്കുന്നതും എല്ലാം എല്ലായിടത്തും സമമാണ്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില രാമായണങ്ങളിൽ രാവണന്റെ ഭാഗം പറയുന്നുണ്ട്. രാവണന്റെ മകളായിരുന്നു സീത എന്ന ആഖ്യാനമുള്ള രാമായണം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ.
എന്നാൽ അങ്ങനെ പരാമർശിക്കുന്ന രാമായണങ്ങളും ഉണ്ട്. അതിൽ നമുക്ക് ഏറ്റവും സുപരിചിതം കമ്പർ എഴുതിയ കമ്പ രാമായണം ആണ്. എന്നാൽ കമ്പരാമായണത്തിൽ അങ്ങനെ പരാമർശിക്കുന്നില്ല എന്നും പറയുന്നവരുണ്ട്. എന്തായാലും കമ്പരാമായണത്തെ ആസ്പദമാക്കി വയലാർ എഴുതിയ രാവണപുത്രി എന്ന അദ്ദേഹത്തിന്റെ കവിതയിൽ സീത രാവണന്റെ മകൾ തന്നെയാണ്.
രാവണപുത്രി
വയലാർ എഴുതിയ രാവണപുത്രി എന്ന കവിതയിൽ രാവണന് വേദപതി എന്ന സ്ത്രീയിൽ ജനിച്ച മകളാണ് സീത. മകളെ ഉപേക്ഷിച്ചതിൽ കുറ്റബോധമുള്ള രാവണനെയാണ് നമുക്ക് കവിതയിൽ കാണാൻ കഴിയുക. രാമനുമായുള്ള യുദ്ധത്തിനു മുൻപ് സീതയെ ലങ്കയിലേക്ക് കൊണ്ടുവന്നത് മകൾ ആയതുകൊണ്ടാണ് എന്ന് ഇതിൽ പറയുന്നുണ്ട്.
യുദ്ധത്തിനിന്നലെ പോരും വഴിക്കു തൻ പുത്രിയെ കണ്ടതാണ് അന്ത്യ സന്ദർശനം…
എല്ലാം പറഞ്ഞു മകളുടെ കാൽപിടിച്ച് എല്ലാം പറഞ്ഞു മടങ്ങിത്തിരിക്കവേ
തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരിനുള്ളിൽ പിതൃത്വം തളർത്തു പോയ്
എന്ന് ഇതിൽ കവിതയുടെ അവസാന ഭാഗത്ത് കാണാം
ജൈന രാമായണം അഥവാ പൗമചരിയം
ജൈനമതത്തിലെ പൌമചരിയം എന്ന രാമായണത്തിൽ സീത രാവണന്റെയും മണ്ഡോദരിയുടെയും മകൾ ആണെന്ന് പറയുന്നു. ഈ കഥയനുസരിച്ച് സീത ജനിക്കുമ്പോൾ രാജ്യത്തിന് നാശം വരുത്തുമെന്ന് ജ്യോതിഷുകൾ പ്രവചിക്കുന്നതിനാൽ രാവണൻ മകളെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും , തുടർന്ന് സീതയെ പെട്ടിയിലാക്കി ഭൂമിയിൽ കുഴിച്ചിടുകയും അവിടെനിന്ന് ജനകന് ലഭിക്കുകയും ചെയ്യുന്നു എന്നതാണ് കഥ.
ഉത്തര പുരാണം
ഗുണഭദ്രന്റെ ഉത്തര പുരാണം എന്ന ഗ്രന്ഥത്തിലും സമാനമായ ഒരു കഥയുണ്ട്. രാവണനോട് പ്രതികാരം ചെയ്യാനായി വേദവതി എന്ന എന്ന സ്ത്രീ സീതയായി പുനർജനിക്കുകയാണെന്ന് ഇതിൽ പറയുന്നു. രാവണനും മണ്ഡോദരിയും ജനിച്ച മകളാണ് സീത എങ്കിലും രാവണൻ നാശത്തിന് കാരണമാകും എന്ന് പ്രവചനത്തെ തുടർന്ന് അവളെ ഉപേക്ഷിക്കുകയായിരുന്നു.
ഈ പതിപ്പുകൾ എല്ലാം രാമായണത്തിന്റെ പ്രധാന കഥയായ വാല്മീകി രാമായണത്തിൽ നിന്ന് വ്യത്യസ്തമാണ്. വാല്മീകിരാമായണത്തിൽ സീത ഭൂമിദേവിയുടെ മകളായി ജനകന് നില മുഴുമ്പോൾ ലഭിച്ചതാണ്. വിവിധ പ്രാദേശിക, മതപരമായ വ്യത്യാസം വരുമ്പോൾ രാമായണ കഥയ്ക്ക് പല വ്യതിയാനങ്ങളും സംഭവിച്ച് ഇത്തരത്തിലുള്ള മാറ്റങ്ങൾ പല കഥകളിലും വരുന്നു.