Masinagudi To Ooty Travel: മസിനഗുഡി വഴി ഊട്ടിക്ക് പോകാൻ നിക്കണ്ട…; വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
Masinagudi To Ooty Travel Guide: ഈ പാതയിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്ക് പ്രധാന മുന്നറിയിപ്പുമായിട്ടാണ് അധികാരികൾ എത്തിയിരിക്കുന്നത്. കോടതി ഉത്തരവുകളും തമിഴ്‌നാട് വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങളും കാരണം ജനപ്രിയമായ മസിനഗുഡി- കൽഹട്ടി പാതയിൽ വാഹനങ്ങൾ തടയുന്നതോടെ മണിക്കൂറുകളോളമാണ് സഞ്ചാരികൾ വഴിയിൽ കുടുങ്ങുന്നത്.
മനോഹരമായ കാട്ടുപാതയും ഹെയർപിൻ വളവുകളും താണ്ടി മസിനഗുഡി വഴി ഊട്ടിയിലേക്ക് (Masinagudi-Ooty Route) പോകുന്നവർ ധാരാളമാണ്. കാടിൻ്റെ യഥാർത്ഥ ഭംഗി ആസ്വദിക്കാൻ ഈ റൂട്ടിനേക്കാൾ മികച്ചത് മറ്റൊന്നില്ല. എന്നാൽ ഈ പാതയിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്ക് പ്രധാന മുന്നറിയിപ്പുമായിട്ടാണ് അധികാരികൾ എത്തിയിരിക്കുന്നത്. കോടതി ഉത്തരവുകളും തമിഴ്‌നാട് വനംവകുപ്പിന്റെ കർശന നിയന്ത്രണങ്ങളും കാരണം ജനപ്രിയമായ മസിനഗുഡി- കൽഹട്ടി പാതയിൽ വാഹനങ്ങൾ തടയുന്നതോടെ മണിക്കൂറുകളോളമാണ് സഞ്ചാരികൾ വഴിയിൽ കുടുങ്ങുന്നത്.
എന്നാൽ മൈസൂരു-ഗൂഡല്ലൂർ ദേശീയപാതയിലെ തെപ്പക്കാടുള്ള അധികൃതർ, മസിനഗുഡി-കൽഹട്ടി പാതയിലൂടെ സഞ്ചരിക്കുന്നതിന് വിനോദസഞ്ചാരികൾക്ക് വിലക്കുണ്ടെന്ന് അറിയിക്കുന്ന ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. പല സഞ്ചാരികളും ഈ ബോർഡ് ശ്രദ്ധിക്കാതെ പോകുന്നത് പാതിവഴിയിൽ യാത്ര ദുഷ്ക്കരമാക്കാൻ കാരണമാകുന്നു. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയാണ് മാവനഹള്ള ചെക്ക്‌പോസ്റ്റ്. ഇവിടെ എത്തിയ ശേഷമാണ് പലരും ഇതേക്കുറിച്ച് അറിയുന്നത്.
ALSO READ: നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക് പോവുകയാണോ? സ്പോട്ട് ഇതാണ്
നിയന്ത്രണത്തിൻ്റെ പൂർണ വിവരം
അപകടസാധ്യതയേറിയ കൽഹട്ടി ഘാട്ട് റോഡിലൂടെയുള്ള വിനോദസഞ്ചാരികളുടെ എല്ലാവിധ ഗതാഗതവും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ ഈ റൂട്ടിലൂടെയുള്ള വിനോദസഞ്ചാരത്തെ പൂർണ്ണമായും ആശ്രയിച്ച് ഉപജീവനം നടത്തുന്ന മസിനഗുഡി നിവാസികൾക്കിടയിൽ ഈ നിരോധനം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിദിനം 200 വിനോദസഞ്ചാര വാഹനങ്ങൾക്ക് മാത്രം അനുമതി നൽകികൊണ്ട് നിയന്ത്രണങ്ങളിൽ കോടതി നേരിയ ഇളവ് വരുത്തുകയും ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, സാധാരണയായി ദിവസവും രാവിലെ 11 മണിയോടെ കോടതി നിശ്ചയിച്ച് പരിധി മറികടക്കാറുണ്ട്. അതിനുശേഷം വരുന്ന വിനോദസഞ്ചാര വാഹനങ്ങളെ മാവനഹള്ള ചെക്ക്‌പോസ്റ്റിൽ തടയുകയും തിരിച്ചയക്കുകയും ചെയ്യുന്നു. ഈ വഴിയുള്ള യാത്രക്കാരുടേയും ടൈഗർ റിസർവിലെ മൃഗങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് മുമ്പും പാത അടച്ചിരുന്നു.
മസനഗുഡി എന്ന കൊച്ചു ഗ്രാമം
തമിഴ്നാട്ടിലെ ഒരു വിദൂര ഗ്രാമമാണ് മസിനഗുഡി. ഊട്ടിയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെ നീലഗിരിയിലാണ് മസിനഗുഡിയെന്നത് തന്നെയാണ് ആ സ്ഥലത്തെ ഇത്തര സുന്ദരമാക്കിയത്. തോണികളുള്ള തടാകങ്ങളും റോഡിലൂടെ ഓടിമായുന്ന വന്യമൃഗങ്ങളും എല്ലാ ഈ റോഡിൻ്റെ പ്രത്യേകതയാമ്. സോഷ്യൽ മീഡിയയിൽ മസിനഗുഡി ട്രെന്റായതോടെയാണ് സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങിയത്. ഇതോടെ ഗതാഗത കുരുക്കിലാണ് ഈ പ്രദേശം.
English Summary:
Following strict court mandates and stringent Tamil Nadu forest department regulations, tourist access along the popular Masinagudi-Kalhatty route has been heavily curtailed, leaving hundreds of visitors stranded and disappointed.