Monsoon Haircare Tips: ചുരുണ്ട മുടി വരണ്ട് തുടങ്ങിയോ, ദിവസവും തല കഴുകാറുണ്ടോ!; മഴക്കാല മുടി സംരക്ഷണം ഇങ്ങനെ

Monsoon Haircare Tips For Frizzy Hair: കേളിംഗ് അയണുകളും സ്‌ട്രെയ്‌റ്റനറുകളും ഉപയോഗിച്ച് മുടി സ്റ്റൈൽ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ മഴക്കാലത്ത് ആ ശീലം നിർത്തുക. അല്ലെങ്കിൽ ചൂടിനെ സംരക്ഷിക്കുന്ന സെറം ഉപയോ​ഗിച്ചതിന് ശേഷം ആഴ്ചയിൽ ഒരിക്കൽ സ്റ്റൈൽ ചെയ്യാം. ഇത് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിമിതപ്പെടുത്തും.

Monsoon Haircare Tips: ചുരുണ്ട മുടി വരണ്ട് തുടങ്ങിയോ, ദിവസവും തല കഴുകാറുണ്ടോ!; മഴക്കാല മുടി സംരക്ഷണം ഇങ്ങനെ

Haircare Tips

Published: 

29 Jun 2025 11:29 AM

മഴ ശക്തമായാൽ പിന്നെ ദിനചര്യ എല്ലാം കുളമാകും. എന്നാൽ തണുപ്പിലും മഴയത്തും ചുരുണ്ട് കൂടി ഇരിക്കുന്നവർ മുടിയുടെ സംരക്ഷണം മറന്നുപോകരുത്. മുടിക്ക് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് സമയമാണ് മഴക്കാലം. അതിനാൽ പരിചരണവും വളരെ പ്രധാനമാണ്. ഈർപ്പം വർദ്ധിക്കുന്നത് നിങ്ങളുടെ മുടി സംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ചുരുണ്ട മുടിയുള്ളവർക്ക്. ഈ മഴക്കാലത്ത് നമ്മൾ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ തീർച്ചയായും മുടി സംരക്ഷണം വളരെ എളുപ്പമാകും. അവ എന്തെല്ലാമെന്ന് നോക്കാം.

ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷനിംഗ് ഒഴിവാക്കുന്നതാണ് ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്. മുടിയുടെ ഈർപ്പം നിലനിർത്തുന്നതിനും മിനുസമാർന്നതാക്കുന്നതിനും കണ്ടീഷണർ നിർണായകമാണ്. കാരണം മുടി വരണ്ട് പോകാതിരിക്കാനും ചുരുണ്ടതാതെ സംരക്ഷിക്കാനുമാണ് കണ്ടീഷനിങ് ചെയ്യുന്നത്. കണ്ടീഷൻ ചെയ്ത് അവ കഴുകിക്കളയുന്നതിന് മുമ്പ് 5 മിനിറ്റ് നേരം ഇവ മുടിയിൽ വയ്ക്കുക. വരണ്ട ഫോളിക്കിളുകളെ മിനുസപ്പെടുത്തുകയും ക്യൂട്ടിക്കിളുകളെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്ന ആർഗൻ ഓയിൽ അടങ്ങിയ ഒരു കണ്ടീഷണർ ഉപയോഗിക്കുന്നത് മഴക്കാലത്ത് വളരെയധികം ​ഗുണം ചെയ്യും.

ഇടയ്ക്കിടെ മുടി കഴുകുന്നത് നിങ്ങളുടെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുകയും കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി കഴുകുന്നതാകും നല്ലത്. എപ്പോഴും മുടി ഉണങ്ങാൻ സഹായിക്കുന്നതും തലയോട്ടി വൃത്തിയാക്കുന്നതുമായ ഒരു ഷാംപൂ ഉപയോഗിക്കുക. ഈർപ്പം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ആർഗൻ ഓയിൽ അല്ലെങ്കിൽ ഷിയ ബട്ടർ അടങ്ങിയ ചേരുവകളുള്ള ഷാംപൂ തിരഞ്ഞെടുക്കാം.

കേളിംഗ് അയണുകളും സ്‌ട്രെയ്‌റ്റനറുകളും ഉപയോഗിച്ച് മുടി സ്റ്റൈൽ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ മഴക്കാലത്ത് ആ ശീലം നിർത്തുക. അല്ലെങ്കിൽ ചൂടിനെ സംരക്ഷിക്കുന്ന സെറം ഉപയോ​ഗിച്ചതിന് ശേഷം ആഴ്ചയിൽ ഒരിക്കൽ സ്റ്റൈൽ ചെയ്യാം. ഇത് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരിമിതപ്പെടുത്തും.

പല സ്ത്രീകളും തങ്ങളുടെ മുടി നനഞ്ഞിരിക്കുമ്പോൾ ചീകുന്നത് ഒരു ശീലമാണ്. ഇത് തികച്ചും തെറ്റായ രീതിയാണ്. ഇങ്ങനെ ചെയ്യുമ്പോൾ നനഞ്ഞ മുടി പൊട്ടിപ്പോകാനും ചുരുളാനും സാധ്യത കൂടുതലാണ്. സ്വാഭാവികമായും വായുവിൽ തന്നെ മുടിയിഴകളും തലയോട്ടിയും ഉണങ്ങാൻ അനുവദിക്കുക. കൂടാതെ, മുടിയിഴകൾ പിളരുന്നത് തടയാൻ, വീതിയുള്ള പല്ലുള്ള ഒരു ചീപ്പ് ഉപയോഗിക്കുക.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം