AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dandruff: താരനാണോ പ്രശ്നം, വീട്ടിൽ തന്നെ പരിഹാരമുണ്ട്

Home Remedies to Get Rid of Dandruff: താരനും തലയോട്ടിയിലെ ചൊറിച്ചിലും ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇത് പരിഹരിക്കാൻ വില കൂടിയ ഷാമ്പൂകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ഇനി ടെൻഷൻ വേണ്ട. നമ്മുടെ വീട്ടിൽ തന്നെയുള്ള പദാർത്ഥകൾ ഉപയോ​ഗിച്ച് താരൻ അകറ്റാൻ കഴിയുമെന്ന് അറിയാമോ? എങ്ങനെയെന്ന് നോക്കിയാലോ....

Dandruff: താരനാണോ പ്രശ്നം, വീട്ടിൽ തന്നെ പരിഹാരമുണ്ട്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 26 Mar 2026 | 12:07 PM

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് താരനും തലയോട്ടിയിലെ ചൊറിച്ചിലും. ഇത് പരിഹരിക്കാൻ വില കൂടിയ ഷാമ്പൂകളും ഉപയോഗിക്കുന്നവരുണ്ട്. പക്ഷേ അവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിക്കൊഴിച്ചിലിന് കാരണമായേക്കാം. എന്നാൽ ഇനി ടെൻഷൻ വേണ്ട. നമ്മുടെ വീട്ടിൽ തന്നെയുള്ള പദാർത്ഥകൾ ഉപയോ​ഗിച്ച് താരൻ അകറ്റാൻ കഴിയുമെന്ന് അറിയാമോ? എങ്ങനെയെന്ന് നോക്കിയാലോ….

താരൻ അകറ്റാനുള്ള വഴികൾ

വെളിച്ചെണ്ണയാണ് ഏറ്റവും വലിയ ഉപകാരി. തലയോട്ടിയിലെ വരൾച്ച മാറ്റാൻ ഇത് സഹായിക്കും. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുന്നത് ​ഗുണകരമാണ്. ഇത് തലയോട്ടിക്ക് ഈർപ്പം പകരുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു.

കറ്റാർവാഴയുടെ ജെൽ നേരിട്ട് തലയിൽ പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കാനും തലയ്ക്ക് തണുപ്പ് നൽകാനും സഹായിക്കുന്നു, ഇവയിലെ ആന്റിബാക്ടീരിയൽ ​ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾ കുറയ്ക്കുന്നു.

ALSO READ: വായ്നാറ്റം മുതൽ മോണവീക്കം വരെ; പല്ലുകൾ കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

താരൻ മാറാൻ പണ്ട് മുതൽ ഉപയോ​ഗിക്കുന്നവയാണ് ഉലുവ. ഉലുവ കുതിർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരൻ അകറ്റുന്നതിന് ഒപ്പം മുടിക്ക് തിളക്കം നൽകുകയും ചെയ്യുന്നു.

തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ തലോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. അതിനാൽ പുളിച്ച തൈര് ആഴ്ചയിൽ ഒരിക്കൽ തലയിൽ തേച്ച് പിടിപ്പിക്കുന്നത് താരൻ അകറ്റാൻ സഹായിക്കും.

ആപ്പിൾ സിഡെർ വിനെഗർ ആണ് മറ്റൊരു വഴി. ഇവ തലയോട്ടിയിലെ പിഎച്ച് നില കൃത്യമായി നിലനിർത്താൻ വിനെഗർ സഹായിക്കുന്നു. വിനെഗർ തുല്യ അളവിൽ വെള്ളവുമായി ചേർത്ത് തലയിൽ സ്പ്രേ ചെയ്യുകയോ തേച്ചുപിടിപ്പിക്കുകയോ ചെയ്യുന്നത് ഫം​ഗസ് വളർച്ച തടയുന്നു.

Follow Us