Navratri Fasting Rules: നവരാത്രി വ്രതം വിശുദ്ധിയോടെ അനുഷ്ഠിക്കാം; എന്തൊക്കെ കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം?
Navratri 2026 Fasting Rules and Diet: വ്രതമെടുക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും ലഭിക്കുന്നതോടൊപ്പം വ്രതശുദ്ധി നിലനിർത്താനും സഹായിക്കുന്ന ഭക്ഷണക്രമം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒമ്പത് ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളാണ് നവരാത്രി. ഈ സമയം വ്രതം അനുഷ്ടിക്കുന്നവർ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ആത്മീയമായ വ്രതം എന്നുപറയുമ്പോൾ നോൺ വെജ് ആഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് പൊതുവേ ഉദ്ദേശിക്കുന്നത്.

പ്രതീകാത്മക ചിത്രം
ആത്മീയ ശുദ്ധീകരണത്തിന്റെയും ദേവീ ഉപാസനയുടെയും പവിത്രമായ ദിനങ്ങളാണ് നവരാത്രി വ്രതകാലം. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ് നവരാത്രിയിലെ സാത്വിക വ്രതാനുഷ്ഠാനം. വ്രതമെടുക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും ലഭിക്കുന്നതോടൊപ്പം വ്രതശുദ്ധി നിലനിർത്താനും സഹായിക്കുന്ന ഭക്ഷണക്രമം അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒമ്പത് ദിവസങ്ങൾ നീളുന്ന ആഘോഷങ്ങളാണ് നവരാത്രി. ഈ സമയം വ്രതം അനുഷ്ടിക്കുന്നവർ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ആത്മീയമായ വ്രതം എന്നുപറയുമ്പോൾ നോൺ വെജ് ആഹാരങ്ങൾ ഒഴിവാക്കുക എന്നതാണ് പൊതുവേ ഉദ്ദേശിക്കുന്നത്.
എന്നാൽ നവരാത്രി കാലത്ത് നോൺവെജ് അല്ലാത്ത ചിലതും ഒഴിവാക്കേണ്ട കൂട്ടത്തൽ ഉൾപ്പെടുന്നു. അത്തരത്തിൽ വരാനിരിക്കുന്ന ഒമ്പത് ദിവസത്തെ വ്രതത്തിൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ചെറിയ കുട്ടികളോ, പ്രായമായവരോ, ഗർഭിണികളോ, മുലയൂട്ടുന്നവരോ ആണെങ്കിൽ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ആരോഗ്യത്തെ ഇത് കാര്യമായി ബാധിച്ചേക്കാം.
ALSO READ: ഒരുവട്ടം കഴിച്ചാൽ ഫാനായി മാറും! പരമ്പരാഗതമായ രീതിയിൽ അവിൽ പായസം..
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?
പയർ വർഗങ്ങളും പരിപ്പുകളും വ്രതം അനുഷ്ടിക്കുന്ന സമയത്ത് ഉപേക്ഷിക്കുക. അതുപോലതന്നെ വെളുത്തുള്ളി, സവാള എന്നിവയും വ്രതകാലത്ത് പൂർണ്ണമായും ഒഴിവാക്കണം. മത്സ്യമാംസാദികൾ മുട്ട എന്നിവയും ഈ സമയത്ത് കഴിക്കാൻ പാടില്ല. കൂടാതെ ഗോതമ്പ്, മൈദ, അരിപ്പൊടി, കോൺ ഫ്ളോർ, സൂചി ഗോതമ്പ് തുടങ്ങിയവയും ഉപവാസ നേരത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
സാധാരണ കടൽ ഉപ്പ്, പ്രൊസസ്ഡ് പാക്കറ്റ് സ്നാക്കുകൾ, കൃത്രിമ മധുരം അടങ്ങിയ പാനീയങ്ങൾ, അമിതമായ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കാരണം ഇവ ദഹനം മന്ദഗതിയിലാക്കും എന്നിവയും ഈ സമയത്ത് ഒഴിവാക്കുക. കായം, ഉലുവ, മല്ലിയില, ഗരം മസാലയെല്ലാം ഇത്തരത്തിൽ ഒഴിവാക്കേണ്ടതാണ്. നിർജ്ജലീകരണം തടയാൻ കരിക്കിൻ വെള്ളം, തൈര് സാധാ മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
കഴിക്കാവുന്ന ഭക്ഷണങ്ങൾ എന്തെല്ലാം?
ചേമ്പ്, മരച്ചീനി, ഉരുളക്കിഴങ്ങ്, കാച്ചിൽ, മധുരക്കിഴങ്ങ് എന്നിവ വ്രതം നോക്കുന്ന സമയത്ത് കഴിക്കാവുന്നതാണ്. എല്ലാ തരം പഴങ്ങളും നവരാത്രി വ്രത നോൽക്കുന്നവർക്ക് കഴിക്കാവുന്നതാണ്. പഴങ്ങൾ പാലിൽ ചേർത്ത് ഷെയ്ക്ക് പോലെയോ സ്മൂത്തിപോലെയോ തയ്യാറാക്കി കഴിക്കാം. ഇത് കൂടുതൽ ഈർജ്ജം നൽകുന്നു. ശരീരത്തിൽ കൂടുതൽ ജലാംശം നൽകുന്ന പച്ചക്കറികൾ തിരഞ്ഞെടുക്കുക. ഉരുളക്കിഴങ്ങ്, പാവയ്ക്ക, തക്കാളി, ക്യാരറ്റ്, ചെറുനാരങ്ങ, ചീര, മത്തൻ എന്നിവ കഴിക്കാം.
ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി, വാൾനട്ട് എന്നിവ പഴവർഗങ്ങളുടെ കൂടെ ചേർത്ത് കഴിക്കാവുന്നതാണ്. പാൽ, തൈര്, മോര്, വെണ്ണ, നെയ്യ്, പനീർ തുടങ്ങിയവയും ഉൾപ്പെടുത്താം. സാധാരണ കല്ലുപ്പോ അയോഡൈസ്ഡ് ഉപ്പോ ഉപയോഗിക്കാതെ ഇന്ദുപ്പ് ഉപയോഗിക്കുക. കുരുമുളകുപൊടി, ജീരകം, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട, കരിക്ക്, കരിക്കിൻ വെള്ളം എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ദീർഘനേരം പട്ടിണി കിടന്ന ശേഷം പെട്ടെന്ന് അമിതമായി ഭക്ഷണം കഴിക്കരുത്. ചെറിയ അളവുകളിൽ ഇടവേളകളിൽ കഴിക്കുക.
English Summary:
Planning your Navratri fast? Discover the complete Navratri 2026 diet guide! Learn what Satvik foods to eat, key ingredients to avoid, and essential tips for healthy, energetic 9-day fasting.