Dementia: മൂക്കിൽ ഇടയ്ക്കിടെ കയ്യിടാറുണ്ടോ? ഇത് ഡിമെൻഷ്യയുടെ ലക്ഷണം; മൂക്ക് വൃത്തിയാക്കേണ്ടത് ഇങ്ങനെ

Dementia Signs: ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് മൂക്കിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുമെന്നും ഇതുമൂലം ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുന്നത് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ ജേണലിൽ പറയുന്നത്. എന്നാൽ നമ്മുടെ മൂക്ക് സ്വാഭാവികമായി വൃത്തിയാകുമെന്ന കാര്യം പലർക്കും അറിയില്ല. മൂക്കിൽ കാണുന്ന രോമങ്ങളാണ് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നത്.

Dementia: മൂക്കിൽ ഇടയ്ക്കിടെ കയ്യിടാറുണ്ടോ? ഇത് ഡിമെൻഷ്യയുടെ ലക്ഷണം; മൂക്ക് വൃത്തിയാക്കേണ്ടത് ഇങ്ങനെ

Dementia

Published: 

29 Dec 2025 | 07:27 PM

ചിലർക്ക് ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് പതിവാണ്. പൊടിയോ അലർജിയോ മറ്റ് അസ്വസ്ഥകളോ മൂക്കിന്റെ പാളിയെ പ്രകോപിപ്പിക്കുന്നതിലൂടെയാണ് മൂക്കിന് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ഈ അഴുക്ക് പിന്നീട് കട്ടിയാകുകയും മൂക്കിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് വൃത്തിയാക്കാനാണ് ആളുകൾ ഇയ്ക്കിടെ മൂക്കിൽ കൈയ്യിടുന്നത്. എന്നാൽ നമ്മുടെ മൂക്ക് സ്വാഭാവികമായി വൃത്തിയാകുമെന്ന കാര്യം പലർക്കും അറിയില്ല. മൂക്കിൽ കാണുന്ന രോമങ്ങളാണ് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നത്.

അതേസമയം, മൂക്കിൽ ഇടക്കിടക്ക് കൈയിടുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഓസ്ട്രേലിയയിലുള്ള ഗ്രിഫിത്ത് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തിമാക്കുന്നത്. ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് മൂക്കിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുമെന്നും ഇതുമൂലം ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുന്നത് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ ജേണലിൽ പറയുന്നത്.

എന്താണ് ഡിമെൻഷ്യ?

‘ഡിമെൻഷ്യ’ അഥവാ മറവിരോഗം എന്നത് തലച്ചോറിൻറെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരുതരം രോഗാവസ്ഥയാണ്. ദൈനദിനം ജീവിതത്തിലെ ഓരോ കാര്യങ്ങൾ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്നറിയപ്പെടുന്നത്. സാധാരണ പ്രായമായവരെയാണ് ഡിമെൻഷ്യ എന്ന രോ​ഗാവസ്ഥ ബാധിക്കുന്നത്.

ALSO READ: വിശപ്പ് കുറയൽ, വയറുവേദന… കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടോ; മാതാപിതാക്കൾ അറിയാൻ

ഡിമെൻഷ്യക്ക് കാരണം

അമിതമായി ജങ്ക് ഫുഡുകൾ കഴിക്കുക

തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യക്ക് വിവിധ കാര്യങ്ങൾ കാരണമാകാറുണ്ട്. ബർഗർ, പിസ, ഫ്രൈ, ചിപ്സ്, കോളകൾ തുടങ്ങിയ ജങ്ക് ഫുഡുകൾ ധാരാളം കഴിക്കുന്നവരിൽ ഇത്തരത്തിലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. സംസ്‌കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അധിക പഞ്ചസാരയുടെ ഉപയോ​ഗം എന്നിവ അടങ്ങിയ ഭക്ഷണക്രമം ഓക്സിഡേറ്റീവ് സ്‌ട്രെസ്, ഡിമെൻഷ്യ രോഗം എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

ഉറക്കക്കുറവ്

രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച്, രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന പ്രായമായ വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Related Stories
Train Ticket Booking: യാത്ര അത്യാവശ്യമാണോ? ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് ടിക്കറ്റ് സ്വന്തമാക്കാം; എങ്ങനെയെന്ന് അറിയണ്ടേ
Sweet Potato Recipies: പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ്ങ് വേറെ രീതിക്കും കഴിക്കാം; തണുപ്പിനെ ചെറുക്കാൻ സൂപ്പായാലോ
Vande Bharat Train: വന്ദേഭാരതിലെ യൂണിഫോം വ്യത്യസ്തമായിരിക്കാനുള്ള കാരണമെന്ത്?; അതിന് പിന്നിൽ ‘പ്രീമിയം’ ലേബൽ
New Year 2026: ന്യൂ ഇയറിന് ഇനി രണ്ടുദിവസം മാത്രം! ആഘോഷം കൊച്ചിയിൽ തന്നെ! കാത്തിരിക്കുന്നത് 2 പാപ്പാഞ്ഞിമാര്‍
Vande Bharat Train Travel Guide: വന്ദേഭാരതിൽ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ; ഇതറിഞ്ഞ് ടിക്കറ്റെടുക്കണേ
Parenting Tips: വിശപ്പ് കുറയൽ, വയറുവേദന… കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടോ; മാതാപിതാക്കൾ അറിയാൻ
പ്രമേഹ രോ​ഗികൾക്ക് പച്ച പപ്പായ കഴിക്കാമോ?
കൊഴുപ്പ് ഹൃദയത്തിന് നല്ലതാണ്!
സോഡിയം കുറയുമ്പോൾ മനസ്സിലാകും, ചികിത്സ തേടേണ്ട സമയമിത്
ജലദോഷവും തൊണ്ടവേദനയും പമ്പ കടക്കും; ഇതൊന്ന് ട്രൈ ചെയ്യൂ
Thrissur Accident Video: തൃശ്ശൂരിൽ ദേശീയപാതയിലെ ഞെട്ടിക്കുന്ന അപകടം
കുളനടയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
പാട്ടവയൽ - ബത്തേരി റോഡിൽ ഇറങ്ങി നടക്കുന്ന കടുവ
വാൽപ്പാറ അയ്യർപാടി എസ്റ്റേറ്റ് പരിസരത്ത് കണ്ട പുലി