AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Basil Joseph: ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി’; ബേസിലിനോട് നസ്ലെന്‍

Basil Joseph Viral Post: നീയാണ് അവന്റെ മെയിൻ ലക്ഷ്യം. ഇനിയും വളരാൻ അനുവദിച്ചുകൂടാ' എന്നാണ് ടൊവിനോ മറുപടി നൽകിയിരിക്കുന്നത്. 'നിന്റെയും ആ സന്ദീപിന്റെയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്, ശെരിയാക്കി തരാം' എന്നാണ് ബേസിൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്.

Basil Joseph: ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി’; ബേസിലിനോട് നസ്ലെന്‍
Basil JosephImage Credit source: instagram
Sarika KP
Sarika KP | Published: 29 Dec 2025 | 09:49 PM

ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന സിനിമയാണ് അതിരടി. ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ബേസിൽ എത്തുന്നത്. അടുത്ത വർഷം ഓണം റിലീസായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.. പോസ്റ്ററിൽ ചുള്ളൻ വേഷത്തിൽ എത്തുന്ന ബേസിലിനെയാണ് കാണുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ബേസിൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

‘മീറ്റ് സാം ബോയ്, റോള്‍ നമ്പര്‍ 31, ബിടെക് ഫസ്റ്റ് ഇയര്‍’ എന്ന അടിക്കുറിപ്പോടെയാണ് ബേസില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ ബേസിലെത്തുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തിന് കമന്റിട്ടിരുന്നു.എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നായിരുന്നു ടൊവിനോ തോമസിന്റെ കമന്റ്. അതിരടിയില്‍ ടൊവിനോയും അഭിനയിക്കുന്നുണ്ട്. ചെറുപ്പക്കാരന്‍ തന്നെ എന്നായിരുന്നു നിഖില വിമലിന്റെ കമന്റ്. കല്യാണി പ്രിയദര്‍ശന്‍, ആന്റണി വര്‍ഗീസ് പെപ്പെ, നൈല ഉഷ തുടങ്ങിയവരെല്ലാം കമന്റ് ചെയ്തിട്ടുണ്ട്.

Also Read:100 കോടി നേടുമോ? ഇല്ലെങ്കിലും കളങ്കാവൽ ഉടൻ ഒടിടിയിൽ എത്തും

ഇതിനിടെയിൽ പോസ്റ്റിനു താഴെ നസ്ലെൻ പങ്കുവെച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. ‘ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി’ എന്നാണ് നസ്ലെൻ കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി രസകരമായ കമന്റ് ടൊവിനോ നൽകുന്നുണ്ട്. നീയാണ് അവന്റെ മെയിൻ ലക്ഷ്യം. ഇനിയും വളരാൻ അനുവദിച്ചുകൂടാ’ എന്നാണ് ടൊവിനോ മറുപടി നൽകിയിരിക്കുന്നത്. ‘നിന്റെയും ആ സന്ദീപിന്റെയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്, ശെരിയാക്കി തരാം’ എന്നാണ് ബേസിൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്. ഇതിനിടെയിൽ‍ നസ്ലെന് ടൊവിനോ നൽകിയ മറുപടിക്കും ബേസിൽ കമന്റിട്ടിട്ടുണ്ട്. ‘നമ്മൾ ഒരു ടീം അല്ലേ, അവസാനം ഞാൻ മാത്രമേ കാണൂ, ഓർത്തോ,’ എന്നാണ് ബേസിൽ പറഞ്ഞിരിക്കുന്നത്. ‘മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി’ എന്നാണ് നസ്ലെൻ ബേസിലിന്റെ കമന്റിന് മറുപടി നൽകിയിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)