Sarvam Maya: അഞ്ചാം ദിവസം 50 കോടി!; ബോക്സോഫീസ് തകർത്തെറിഞ്ഞ് സർവം മായ ബ്ലോക്ക്ബസ്റ്ററിലേക്ക്
Sarvam Maya Enters 50 Crore Club: സർവം മായ 50 കോടി ക്ലബിൽ. റിലീസായി അഞ്ചാം ദിവസമാണ് സിനിമയുടെ നേട്ടം.
നിവിൻ പോളി നായകനായെത്തിയ സർവം മായ ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. റിലീസായി അഞ്ചാം ദിവസം സിനിമ ആഗോള ബോക്സോഫീസിൽ 50 കോടി കളക്ഷൻ പിന്നിട്ടു. സിനിമ പുറത്തിറങ്ങിയ ആദ്യത്തെ തിങ്കളാഴ്ചയും ബോക്സോഫീസിൽ കുതിപ്പ് തുടരുന്ന സർവം മായ ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസിലേക്കാണ് കുതിയ്ക്കുന്നത്.
നാലാം ദിവസമായ ഞായറാഴ്ചയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കളക്ഷൻ സർവം മായയ്ക്ക് രേഖപ്പെടുത്തിയത്. അന്ന് മാത്രം ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 5.8 കോടി രൂപ സർവം മായ ബോക്സോഫീസിൽ വാരി. അഞ്ചാം ദിവസമായ ഇന്ന് ഇത് വരെയുള്ള കണക്ക് പ്രകാരം മൂന്നര കോടി രൂപയാണ് സിനിമയുടെ ആകെ ആഭ്യന്തര കളക്ഷൻ. ആഭ്യന്തര ബോക്സോഫീസിൽ നിന്ന് മാത്രം അഞ്ച് ദിവസം കൊണ്ട് 22 കോടി രൂപയാണ് സർവം മായ നേടിയത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43 കോടി രൂപയ്ക്ക് മുകളിലായിരുന്നു സർവം മായയുടെ ഗ്ലോബൽ കളക്ഷൻ. ഇന്ന് കളക്ഷൻ 50 കോടി രൂപ പിന്നിട്ടു. ഇന്നത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് വന്നിട്ടില്ലെങ്കിലും നിവിൻ പോളി തന്നെ സിനിമ 50 കോടി ക്ലബിലെത്തിയ വിവരം അറിയിച്ചിട്ടുണ്ട്.
Also Read: Sarvam Maya: കുതിപ്പുതുടർന്ന് സർവം മായ; നാല് ദിവസം കൊണ്ട് കളക്ഷൻ 50 കോടിയ്ക്കരികെ
മലയാളം സിനിമാചരിത്രത്തിൽ തന്നെ ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിലെത്തുന്ന ആറാമത്തെ സിനിമയാണ് സർവം മായ. എമ്പുരാൻ, തുടരും, ലോക, ആടുജീവിതം, ലൂസിഫർ എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഏറ്റവും വേഗത്തിൽ 50 കോടിയടിയ്ക്കുന്ന നിവിൻ പോളി സിനിമ കൂടിയാണ് സർവം മായ. സർവം മായ നിവിൻ്റെ ആദ്യ 100 കോടി സിനിമയാവുമെന്നാണ് വിലയിരുത്തൽ.
അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സർവം മായ. നിവിൻ പോളി പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ അജു വർഗീസ്, റിയ ഷിബു തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.