Joint health: പതിവായി ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? പണി കിട്ടുന്നത് സന്ധികൾക്ക്

Joint health in Winter: തണുപ്പുക്കാലത്ത്  ഇടയ്ക്കിടെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം നിങ്ങളുടെ സന്ധികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

Joint health: പതിവായി ചായയോ കാപ്പിയോ കുടിക്കാറുണ്ടോ? പണി കിട്ടുന്നത് സന്ധികൾക്ക്

പ്രതീകാത്മക ചിത്രം

Published: 

25 Nov 2025 | 02:02 PM

ക്രിസ്മസ് അടുക്കുന്നതോടെ തണുപ്പും കൂടി വരുന്നുണ്ട്. ഈ സമയത്ത്, ശരീരത്തിന് ചൂടുകിട്ടാനായി ഇടയ്ക്കിടെ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം നിങ്ങളുടെ സന്ധികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയാണ് റായ്‌പൂർ എയിംസിലെ ഓർത്തോപീഡിക് സർജനായ ഡോ. ദുഷ്യന്ത് ചൗഹാൻ.

ശരീരത്തിന് ചൂട് ലഭിക്കാനായി ചൂടുള്ള പാനീയങ്ങളെ ആശ്രയിക്കുമ്പോൾ, അറിയാതെ തന്നെ അത് സന്ധികൾക്ക് ദോഷമായി മാറുന്നു. തണുപ്പുകാലത്ത് വെള്ളം കുടിക്കുന്നത് കുറവായിരിക്കും. അതേസമയം ചായയും കാപ്പിയും അമിതമായി കുടിക്കുകയും ചെയ്യും. ഇത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മുട്ടുകൾക്കിടയിലുള്ള തരുണാസ്ഥി അഥവാ എല്ലുകൾക്കിടയിലുള്ള മൃദുവായ പാളി വരളാൻ ഇത് കാരണമാകുന്നു. തരുണാസ്ഥി വരളുന്നത് സന്ധികളിൽ മുറുക്കം വർദ്ധിപ്പിക്കാനും എല്ലുകൾ തമ്മിൽ ഉരസുമ്പോൾ വേദനയുണ്ടാകാനും ഇടയാക്കും.

എന്നാൽ ഇതിനർത്ഥം ചായയോ കാപ്പിയോ പൂർണ്ണമായും ഉപേക്ഷിക്കണമെന്നല്ല. മറിച്ച്, അവയ്‌ക്കൊപ്പം ആവശ്യത്തിന് വെള്ളം കൂടി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ശൈത്യകാലത്ത് ദാഹം കുറവായതിനാൽ പലരും വെള്ളം കുടിക്കുന്നത് കുറയ്ക്കാറുണ്ട്. എന്നാൽ സന്ധികളുടെ ആരോഗ്യത്തിന് ജലാംശം അത്യന്താപേക്ഷിതമാണ്.

 

ചായ ആസ്വദിക്കുന്നതിനൊപ്പം തന്നെ നിർജ്ജലീകരണം തടയാൻ ആവശ്യമായ അളവിൽ വെള്ളവും കുടിക്കേണ്ടതുണ്ട്. ശൈത്യകാലത്ത് സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങൾ പോലും വലിയ ഗുണം ചെയ്യുമെന്ന് ഡോക്ടർ ഡോ. ദുഷ്യന്ത് ചൗഹാൻ പറയുന്നു.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

Follow Us
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ
റോഡിൽ വീണ ബൈക്ക് യാത്രകൻ്റെ തലയിലൂടെ എതിരെ വന്ന കാർ കയറി ഇറങ്ങി