AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ozone hole: ഓസോൺ പാളിയിലെ വിള്ളലുകൾ, അപകടം എത്രത്തോളം? നിങ്ങൾ അറിയേണ്ടതെല്ലാം

Ozone Hole: 1995 മുതലാണ് ഐക്യരാഷ്ട്രസഭ ഓസോൺ പാളി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം (ലോക ഓസോൺ ദിനം) ആഘോഷിക്കാൻ ആരംഭിച്ചത്.

Ozone hole: ഓസോൺ പാളിയിലെ വിള്ളലുകൾ, അപകടം എത്രത്തോളം? നിങ്ങൾ അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 16 Sep 2025 | 09:54 AM

ഭൂമിയെ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു കവചമാണ് ഓസോൺ പാളി. ഈ പാളിക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഭൂമിയിലെ ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വർഷങ്ങൾക്ക് മുൻപ് ഭയപ്പെടുത്തിയ ഓസോൺ ദ്വാരത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?

ദക്ഷിണ ധ്രുവത്തിലെ (അന്റാർട്ടിക്ക) ഓസോൺ ദ്വാരം വലുതായി 20 ദശലക്ഷം ചതുരശ്ര കിലോമീറ്ററിലെത്തിയതായാണ് പുതിയ റിപ്പോർട്ട്. 2024 ൽ ഓസോൺ ദ്വാരം കുറയുന്നതായാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ, പുതിയ കണക്ക് വെല്ലുവിളി ഉയർത്തുകയാണ്.  ക്ലോറോഫ്ലൂറോകാർബണുകൾ (CFCs) , ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകൾ (HFCs) തുടങ്ങിയ ദോഷകരമായ വസ്തുക്കളുടെ സാനിധ്യമാണ് ഓസോൺ പാളിക്ക് അപകടമാകുന്നത്. ഓസോൺ ദ്വാരം വലുതാകുന്നത് അൾട്രാവയലറ്റ് രശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നു.

ഓസോൺ പാളി ദുർബലമാകുമ്പോൾ കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തും. ഇത് മനുഷ്യരിൽ ത്വക്ക് കാൻസർ, തിമിരം, പ്രതിരോധശേഷി കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ഓസോൺ ദ്വാരം അന്തരീക്ഷത്തിലെ താപനിലയെ ബാധിക്കുകയും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയും ചെയ്യും. അൾട്രാവയലറ്റ് രശ്മികൾ സസ്യങ്ങളുടെ വളർച്ചയെയും മൃഗങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭ 1995 മുതൽ ഓസോൺ പാളി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം (ലോക ഓസോൺ ദിനം) ആഘോഷിക്കാൻ ആരംഭിച്ചിരുന്നു. 2066 ഓടെ അന്റാർട്ടിക്കയിലും 2045 ഓടെ ആർട്ടിക് പ്രദേശത്തും 2040 ഓടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഓസോൺ പാളി പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.