Paper Towel vs Cloth Towel: പേപ്പർ ടവലുകളോ തുണികളോ? ആരോഗ്യകരമായ ചോയ്‌സ് ഏതാണ്

Paper Towels or Kitchen Cloths Difference: ഇന്ന് മിക്കവരും അടുക്കളയിൽ തുണികൾക്ക് പകരം, പേപ്പർ ടവലുകൾ ഉപയോ​ഗിക്കുന്നതിലേക്ക് മാറിയിട്ടുണ്ട്. കാരണം തുണികൾ വീണ്ടും വീണ്ടും കഴുകി ഉണക്കി ഉപയോ​ഗിക്കാനുള്ള മടികൊണ്ടാണ്. എന്നാൽ, ഇതിൽ ഏതാണ് കൂടുതൽ ആരോഗ്യകരവും അണുവിമുക്തവുമായ ചോയ്‌സ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ടിന്റെയും ആരോഗ്യപരമായ വശങ്ങളും അവയുടെ വ്യത്യാസങ്ങളും പരിശോധിക്കാം.

Paper Towel vs Cloth Towel: പേപ്പർ ടവലുകളോ തുണികളോ? ആരോഗ്യകരമായ ചോയ്‌സ് ഏതാണ്

Representational Image

Published: 

01 Aug 2026 | 07:49 PM

വീടുകളിലും അടുക്കളകളിലും കൈ തുടയ്ക്കാനും സ്ലാബ് വൃത്തിയാക്കാനും നമ്മൾ പൊതുവെ ഉപയോഗിക്കുന്നത് തുണികളോ അല്ലെങ്കിൽ പേപ്പർ ടവലുകളോ ആണ്. ഇന്ന് മിക്കവരും അടുക്കളയിൽ തുണികൾക്ക് പകരം, പേപ്പർ ടവലുകൾ ഉപയോ​ഗിക്കുന്നതിലേക്ക് മാറിയിട്ടുണ്ട്. കാരണം തുണികൾ വീണ്ടും വീണ്ടും കഴുകി ഉണക്കി ഉപയോ​ഗിക്കാനുള്ള മടികൊണ്ടാണ്. എന്നാൽ, ഇതിൽ ഏതാണ് കൂടുതൽ ആരോഗ്യകരവും അണുവിമുക്തവുമായ ചോയ്‌സ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രണ്ടിന്റെയും ആരോഗ്യപരമായ വശങ്ങളും അവയുടെ വ്യത്യാസങ്ങളും പരിശോധിക്കാം.

ALSO READ: ചിക്കനാണോ മുട്ടയാണോ കൂടുതൽ പ്രോട്ടീൻ നൽകുന്നത്? കഴിക്കും മുമ്പ് ആറിയാം

തുണി ടവലുകളോ പേപ്പർ ടവലുകളോ

നനവുള്ള തുണി ടവലുകളിൽ ബാക്ടീരിയകളും ഫംഗസുകളും ധാരാളം ഉണ്ടാവാം. ഒരുപക്ഷേ ഇത് നമുക്ക് കാണാൻ സാധിച്ചെന്ന് വരില്ല. അടുക്കളയിലെ ആവശ്യങ്ങൾക്കും കൈ തുടയ്ക്കാനും ഒരേ തുണി വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ ഇ-കോളി പോലെയുള്ള ബാക്ടീരിയകൾ പടരാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കുന്നത് ആയതിനാൽ അണുക്കൾ മറ്റൊരിടത്തേക്ക് പടരാനുള്ള സാധ്യത തുണി ടവലുകളോ അപേക്ഷിച്ച് പേപ്പർ ടവലുകളിൽ വളരെ കുറവാണ്. അണുവിമുക്തമായ ഉപയോഗത്തിന് പേപ്പർ ടവലുകളാണ് കൂടുതൽ സുരക്ഷിതം.

അടുക്കളയിലെ ഉപയോഗത്തിന്

അടുക്കളയിൽ പച്ചക്കറികൾ കഴുകിയ ശേഷം തുടയ്ക്കാനും പച്ചയിറച്ചിയോ മീനോ കൈകാര്യം ചെയ്ത ശേഷം കൈകൾ തുടയ്ക്കാനും തുണി ടവലുകൾ ഉപയോഗിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ പേപ്പർ ടവലുകൾ ഉപയോഗിച്ച് തുടച്ച ശേഷം അവ കളയുന്നതാണ് രോഗാണുക്കൾ ഭക്ഷണത്തിലേക്ക് പടരാതിരിക്കാൻ ഏറ്റവും നല്ലത്. പക്ഷേ പേപ്പർ ടവലുകൾ ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്നതിനാൽ മാലിന്യം കൂട്ടുന്നു. എന്നാൽ തുണി ടവലുകൾ കഴുകി വീണ്ടും ഉപയോഗിക്കാൻ സാധിക്കുമെന്നത് അതിൻ്റെ പ്രത്യേകതയാണ്. സാമ്പത്തിക ലാഭം നോക്കിയാലും തുണി തന്നെയാണ് സാധാരണക്കാരൻ തിരഞ്ഞെടുക്കുന്നത്.

ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാം

  • ദൈനംദിന ആവശ്യങ്ങൾക്ക് തുണി ഉപയോഗിക്കാമെങ്കിലും, പച്ചയിറച്ചി/ മീൻ കൈകാര്യം ചെയ്യുമ്പോഴും രോഗമുള്ളവർ വീട്ടിലുള്ളപ്പോഴും പേപ്പർ ടവലുകൾ ഉപയോഗിക്കുക.
  • തുണി ടവലുകൾ ഉപയോഗിക്കുകയാണെങ്കിൽ ദിവസവും അല്ലെങ്കിൽ 2 ദിവസത്തിലൊരിക്കൽ ചൂടുവെള്ളത്തിലും സോപ്പിലും കഴുകി വെയിലത്തിട്ട് ഉണക്കിയെടുക്കുക.
  • കൈ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയും പാത്രങ്ങൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണിയും രണ്ടായി തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
  • അതുപോലെ തന്നെ അടുക്കളയിലും മറ്റും ഉപയോ​ഗിച്ച ഇത്തരം തുണികൾ മറ്റ് വസ്ത്രങ്ങളോടൊപ്പം ഇട്ട് അലക്കാൻ നിൽക്കരുത്. അവ വെറെ അലക്കുന്നതാണ് ഉചിതം.
  • ആറ് മാസം കൂടുമ്പോഴെങ്കിലും പഴയ തുണി മാറ്റി പുതിയത് എടുക്കുക.
  • തറ തുടയ്ക്കാനും അടുക്കളയിലെ സ്ലാബ് തുടയ്ക്കാനും ഒരേ തുണി ഉപയോ​ഗിക്കുന്നതും നല്ലതല്ല. വ്യത്യസ്ത തുണികൾ ഉപയോ​ഗിച്ച് വേണം രണ്ടും ചെയ്യാൻ.

English Summary:

Paper towels or reusable kitchen cloths, which is the healthier choice. Discover the hygiene facts, and expert-backed tips to reduce germs, prevent cross-contamination, and keep your kitchen cleaner and safer every day.

Follow Us
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി