Vande Bharat: ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താൻ 1000 രൂപ; വന്ദേഭാരത് നിരക്ക് ഇങ്ങനെ….
Ernakulam - Bengaluru Vande Bharat Ticket Fare: ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള 638 കിലോമീറ്റർ വെറും 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് താണ്ടുന്നത്. ആകെ ഒമ്പത് സ്റ്റേഷനുകളിലാണ് നിർത്തുന്നത്. 600ല്‍ കൂടുതല്‍ സീറ്റുകളുണ്ട്.
കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ എറണാകുളത്ത് നിന്ന് ബെംഗളൂരൂ വരെ യാത്ര ചെയ്യാനുള്ള സൗകര്യവുമായി വന്ദേഭാരത്. ബെംഗളൂരൂവിലെ മലയാളികൾക്ക്, ഐടി പ്രൊഫഷണലുകൾക്കും കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കുമെല്ലാം ഈ സർവീസ് പ്രയോജനപ്പെടും. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള 638 കിലോമീറ്റർ വെറും 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് താണ്ടുന്നത്.
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസാണ് ഇവിടെ താരം. ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ് 1095 രൂപയാണ്. ചെയർകാറിലാണ് ഈ തുക നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിലാണ് യാത്ര ചെയ്യേണ്ടത് എങ്കിൽ 2289 രൂപ നൽകണം.
റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയാണ് ചെയർകാറിലും എക്സിക്യൂട്ടീവ് ചെയർകാറിലും ഈ നിരക്ക് വരുന്നത്. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിങ്ങനെ ആകെ ഒമ്പത് സ്റ്റേഷനുകളിലാണ് നിർത്തുന്നത്. 600ല്‍ കൂടുതല്‍ സീറ്റുകളുണ്ട്.
ALSO READ: വന്ദേഭാരത് കോസ്റ്റ്ലി ആണെന്ന് ആരാ പറഞ്ഞേ? കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും വഴിയുണ്ട്!
ബെംഗളൂരു – എറണാകുളം (ട്രെയിൻ നമ്പർ 26652) ഉച്ചകഴിഞ്ഞ് 2:20ന് പുറപ്പെട്ട്, രാത്രി 11:00ന് എറണാകുളം ജങ്ഷനിലെത്തിച്ചേരും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈ റോഡ് (6.45), സേലം (7.18), കെആർ പുരം (10.23) എന്നിങ്ങനെയാണ് സർവീസ് സമയം.
ടിക്കറ്റ് നിരക്ക്
എറണാകുളത്തേക്ക്
സേലം: ₹566 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1182)
ഈറോഡ്- ₹665 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1383)
തിരൂർ- ₹735 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1534)
കോയമ്പത്തൂർ- ₹806 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1681)
പാലക്കാട്- ₹876 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1827)
തൃശൂർ- ₹1009 (എക്സിക്യൂട്ടിവ് ചെയർകാർ – ₹2110)
ബെംഗളൂരുവിലേക്ക്
തൃശൂർ- ₹293 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹616)
പാലക്കാട്- ₹384 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹809)
കോയമ്പത്തൂർ- ₹472 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹991)
തിരൂർ- ₹550 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1152)
ഈറോഡ്- ₹617 ( എക്സിക്യൂട്ടിവ് ചെയർകാർ – ₹1296)
സേലം- ₹706 (എക്സിക്യൂട്ടിവ് ചെയർകാർ – ₹1470)
കെ ആർ പുരം- ₹1079 (എക്സിക്യൂട്ടിവ് ചെയർകാർ – ₹2257)