AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Elaichi: രാത്രി കിടക്കുന്നതിന് മുമ്പ് ഏലയ്ക്ക ചവച്ചരച്ച് കഴിക്കാറുണ്ടോ?

Elaichi at Night: ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഉറക്കമില്ലായ്മയെയും അസ്വസ്ഥതയും പരിഹരിക്കാൻ സഹായകമാണ്. ഏലയ്ക്ക കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

Elaichi: രാത്രി കിടക്കുന്നതിന് മുമ്പ് ഏലയ്ക്ക ചവച്ചരച്ച് കഴിക്കാറുണ്ടോ?
Elaichi Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 28 Dec 2025 | 04:50 PM

ആരോ​ഗ്യ​ഗുണങ്ങളിലും രുചിയും മണത്തിലും മുന്നിൽ നിൽക്കുന്ന സു​ഗന്ധ വ്യഞ്ജനമാണ് ഏലയ്ക്ക. ശരീരത്തിന് ​ഗുണം ചെയ്യുന്ന നിരവധി പോഷകങ്ങൾ, ആന്റിഓക്സിഡന്റുകള്‍, എസ്സന്‍ഷ്യല്‍ ഓയിലുകള്‍, ദഹന എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. പലരും ഉറങ്ങുന്നതിന് മുമ്പ് ഏലയ്ക്ക ചവയ്ക്കാറുണ്ട്. ഈ ചെറിയ സുഗന്ധവ്യഞ്ജനം രാത്രി ദിനചര്യയുടെ ഭാഗമാക്കുന്നതിലൂടെ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ?

 

ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങൾ

 

ഏലയ്ക്ക ഒരു സ്വാഭാവിക ദഹന സഹായമായി പ്രവർത്തിക്കുന്നു. ഉറങ്ങാൻ പോകുമ്പോൾ ഏലയ്ക്ക ചവയ്ക്കുന്നതിലൂടെ വയറുവേദന, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ആസിഡ് റിഫ്ലക്സ്, ഓക്കാനം, ആമാശയത്തിലെ അസ്വസ്ഥതകൾ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണിവ.

സമ്മർദ്ദം കുറയ്ക്കാനും മികച്ച ഉറക്കം നൽകാനും സഹായിക്കുന്ന സംയുക്തങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഉറക്കമില്ലായ്മയെയും അസ്വസ്ഥതയും പരിഹരിക്കാൻ സഹായകമാണ്.

ഏലയ്ക്ക കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ​ഗുണം ചെയ്യും.

ഉറക്കത്തില്‍ വായില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകൾ കാരണം രാവിലെ അസഹനീയമായ വായ്നാറ്റം അനുഭവപ്പെടാറുണ്ട്. എന്നാൽ ഏലം ചവച്ചാൽ, ഇതിലുള്ള സിനിയോള്‍, പിനെന്‍ പോലുള്ള ആന്റിസെപ്റ്റിക്, ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ ഈ ബാക്ടീരിയകളെ നശിപ്പിക്കും.

ALSO READ: ഓംലെറ്റോ പുഴുങ്ങിയ മുട്ടയോ? വണ്ണം കുറയ്ക്കാൻ ബെസ്റ്റ് ഇത്

രക്തസമ്മർദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തെ സംരക്ഷിക്കാനും ഏലയ്ക്ക സഹായിക്കുന്നു. ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാനും ശ്വാസനാളം വൃത്തിയാക്കാനും രാത്രിയിൽ ശ്വസനം എളുപ്പമാക്കാനും ഏലയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും.

ഉത്കണ്ഠ കുറയ്ക്കാനും ശാന്തമായ ഉറക്കത്തിനും ഏലയ്ക്ക സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും നല്ല ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണായ മെലറ്റോണിന്‍ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.