Pregnancy Complications: ഗർഭകാലത്തെ ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമല്ല; ഹൃദ്രോഗത്തിന് കാരണമായേക്കാം

Pregnancy Complication And Heart Disease: ഹൃദ്രോഗ സാധ്യതകളെ ലക്ഷണങ്ങൾ കൊണ്ട് മാത്രം കണ്ടെത്താൻ സാധിക്കില്ല. രക്തസമ്മർദ്ദവും കൊളസ്ട്രോളും പോലെ തന്നെ പ്രധാനമാണ് ഒരു സ്ത്രീയുടെ മുൻകാല മെഡിക്കൽ ചരിത്രവും. പ്രത്യേകിച്ചും, ഗർഭകാലത്തുണ്ടായ ശാരീരിക സങ്കീർണ്ണതകൾ ഭാവിയിലെ ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ്.

Pregnancy Complications: ഗർഭകാലത്തെ ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമല്ല; ഹൃദ്രോഗത്തിന് കാരണമായേക്കാം

Pregnancy Issues

Published: 

18 Apr 2026 | 04:56 PM

സ്ത്രീകളിലെ ഹൃദ്രോഗം പലപ്പോഴും നിശബ്ദമായതിനാൽ പലപ്പോഴും അവ അവ​ഗണിക്കപ്പെടാറുണ്ട്. കാര്യമായ ലക്ഷണങ്ങളില്ലാത്താത് തന്നെയാണ് അവയെ കൂടുതൽ അപകടകരമാക്കുന്നത്. ഹൃദ്രോ​ഗവുമായി ബന്ധപ്പെട്ട പല അവസ്ഥകളെയും സമ്മർദ്ദം, ക്ഷീണം അല്ലെങ്കിൽ ഉത്കണ്ഠ എന്നിങ്ങനെ മറ്റ് പല സാഹചര്യങ്ങളുമായും കണ്ട് അവ​ഗണിക്കുകയാണ് പതിവ്. ഇത് രോ​ഗനിർണയം വൈകിപ്പിക്കുകയും അവസ്ഥ വഷളാക്കുകയും ചെയ്യുന്നു.

എന്നാൽ ഹൃദ്രോഗ സാധ്യതകളെ ലക്ഷണങ്ങൾ കൊണ്ട് മാത്രം കണ്ടെത്താൻ സാധിക്കില്ല. രക്തസമ്മർദ്ദവും കൊളസ്ട്രോളും പോലെ തന്നെ പ്രധാനമാണ് ഒരു സ്ത്രീയുടെ മുൻകാല മെഡിക്കൽ ചരിത്രവും. പ്രത്യേകിച്ചും, ഗർഭകാലത്തുണ്ടായ ശാരീരിക സങ്കീർണ്ണതകൾ ഭാവിയിലെ ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ഗർഭകാലം എന്നത് ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ്.

ALSO READ: പുരുഷന്മാരും സ്ത്രീകളും ഒരേ അളവിലാണോ വെള്ളം കുടിക്കേണ്ടത്? ഇനി തെറ്റ് വരുത്തല്ലേ

അതുകൊണ്ട് തന്നെ ആ സമയത്ത് വളരെയധികം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇത് പ്രസവത്തോടെ അവസാനിക്കുന്നു എന്നാണ് പലരും കരുതുന്നത്. എന്നാൽ, ഗർഭകാലത്തെ സങ്കീർണ്ണതകൾ പിൽക്കാലത്ത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആധുനിക വൈദ്യശാസ്ത്ര പഠനങ്ങൾ പറയുന്നത്. ഗർഭകാലത്തെ സങ്കീർണ്ണതകൾ സ്ത്രീകളിൽ ഹൃദയാരോ​ഗ്യവുമായി ബന്ധപ്പെട്ട ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഗർഭകാലത്തുണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദത്തെ പ്രീ-എക്ലാംപ്‌സിയ എന്നാണ് അറിയപ്പെടുന്നത്. പ്രസവത്തിന് ശേഷം ഈ രക്തസമ്മർദ്ദം സാധാരണ നിലയിലാവുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരക്കാരിൽ പിൽക്കാലത്ത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത സാധരണക്കാരെക്കാൾ കൂടുതലാണെന്നാണ് വിദ​​ഗ്ധർ പറയുന്നത്. അതുപോലെ തന്നെ സൂക്ഷിക്കേണ്ട ഒന്നാണ് ഗർഭകാലത്ത് മാത്രം കാണപ്പെടുന്ന പ്രമേഹം. അതിലൂടെ മാത്രമെ രോ​ഗനിർണയം എളുപ്പമാകൂ.

ഈ അവസ്ഥ പ്രസവശേഷം ഭൂരിഭാ​ഗം ആളുകളിലും മാറിയേക്കാം. എന്നാൽ ഇവർക്ക് പിൽക്കാലത്ത് ടൈപ്പ്-2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പിന്നീട് ധമനികളിൽ തടസ്സമുണ്ടാക്കി ഹൃദയാഘാതത്തിലേക്ക് നയിക്കാനും ചെയ്യും. ഇത്തരം സാഹചര്യങ്ങൾ നേരിട്ട സ്ത്രീകൾ പ്രസവം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടാലും, ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ ഗർഭകാലത്തുണ്ടായ സങ്കീർണ്ണതകളെക്കുറിച്ച് കൃത്യമായി പറയുക.

Follow Us
വേനല്‍ക്കാലത്ത് വില്ലന്‍; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ചൂടുകൂടുമ്പോൾ മൈ​ഗ്രെയിൻ വരുമോ?
പ്രമേഹരോഗികള്‍ക്ക് കപ്പലണ്ടി  കഴിക്കാമോ?
മഴ കാത്ത് കേരളം; ഇത്തവണ മൺസൂൺ എന്ന് മുതൽ?
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ