AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Fatty Liver: മദ്യം തൊടാത്തവർക്കും ഫാറ്റി ലിവറോ? ഈ കാരണങ്ങൾ നിങ്ങളെ ഞെട്ടിക്കും

Fatty Liver Diseases Causes: മദ്യം കഴിച്ചിട്ടില്ലാത്തവരിൽ കരൾ രോഗം വ്യാപിക്കുന്നതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. പൊതുവെ തുടക്കത്തിൽ അധികം രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെയാണ് എംഎഎഫ്എൽഡി ആളുകളിൽ വരുന്നത്. മദ്യപിക്കാതെ തന്നെ ഫാറ്റി ലിവർ രോ​ഗം വരുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലെ ചില ശീലങ്ങളാണ്.

Fatty Liver: മദ്യം തൊടാത്തവർക്കും ഫാറ്റി ലിവറോ? ഈ കാരണങ്ങൾ നിങ്ങളെ ഞെട്ടിക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Edited By: Arun Nair | Updated On: 21 Apr 2026 | 10:46 AM

മദ്യപിക്കുന്നവർക്ക് മാത്രമേ കരൾ രോഗം വരൂ എന്നാണ് നമ്മളിൽ പലരുടെയും ധാരണ. പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്ക് മദ്യപാനം ഇല്ലാതെ തന്നെ ഫാറ്റി ലിവർ രോ​ഗം കണ്ടെത്തുന്നതായാണ് വിവരം. നാഷണൽ മെഡിക്കൽ ജേണൽ ഓഫ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ മുതിർന്നവരിൽ ഏതാണ്ട് 25 ശതമാനം മുതൽ 30 ശതമാനം വരെ ആളുകൾക്ക് ഇത്തരത്തിൽ മദ്യപിക്കാതെ തന്നെ ഫാറ്റിലിവർ രോ​ഗമുണ്ടെന്നാണ് സർവേ റിപ്പോർട്ട്.

മദ്യം കഴിച്ചിട്ടില്ലാത്തവരിൽ കരൾ രോഗം വ്യാപിക്കുന്നതിനെ മെറ്റബോളിക് ഡിസ്‌ഫങ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (എംഎഎഫ്എൽഡി) എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ ഏറ്റവും സാധാരണമായി മാറിയിരിക്കുകയാണ് ഈ അവസ്ഥ. പൊതുവെ തുടക്കത്തിൽ അധികം രോ​ഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെയാണ് എംഎഎഫ്എൽഡി ആളുകളിൽ വരുന്നത്. അതുമൂലം രോ​ഗാവസ്ഥ കണ്ടെത്താൻ വൈകുകയും രോ​ഗം വഷളാകുകയും ചെയ്യുന്നു.

ALSO READ: ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ടോ? മൈഗ്രെയ്ൻ ഉള്ളവർ വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്

ഫാറ്റി ലിവർ രോ​ഗത്തിൻ്റെ കാരണം എന്താണ്?

മദ്യപിക്കാതെ തന്നെ ഫാറ്റി ലിവർ രോ​ഗം വരുന്നതിന് പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലെ ചില ശീലങ്ങളാണ്. ഉദാസീനമായ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, എട്ട് മണിക്കൂറിലധികമായ ജോലിഭാരം, സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന ഘടകങ്ങളായി പറയുന്നത്. മദ്യം കഴിക്കാത്തവരിൽ കരളിൽ കൊഴുപ്പ് അടിയുന്നത് നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ് കാരണക്കാരൻ.

പഞ്ചസാര

മദ്യത്തേക്കാൾ മാരകമാണ് പലപ്പോഴും പഞ്ചസാരയുടെ അമിത ഉപയോ​ഗം. നമ്മൾ കുടിക്കുന്ന മധുര പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കരൾ നേരിട്ടാണ് സംസ്കരിക്കുന്നത്. അധികമായി എത്തുന്ന ഫ്രക്ടോസിനെ കരൾ കൊഴുപ്പായി മാറ്റുകയും കാലക്രമേണ ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യുന്നു.

ജങ്ക് ഫുഡ്

എണ്ണയിൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം കരളിലെ കോശങ്ങളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് കൊഴുപ്പ് അടിയാനുള്ള സാധ്യത ഇരട്ടിയാക്കുന്ന ദുശീലമാണ്. പുറത്തുനിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്നവരിൽ ഈ സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യായാമമില്ലാതിരിക്കുക

ശരീരം അനങ്ങാത്ത ജോലി ചെയ്യുന്നവർ ശരിയായ രീതിയിൽ വ്യായാമം ചെയ്യാതിരിക്കുന്നത് കലോറി വർദ്ധിപ്പിക്കുന്നു. ഈ അധിക കലോറി കരളിലും ആന്തരാവയവങ്ങൾക്ക് ചുറ്റും കൊഴുപ്പായി മാറുകയും പിന്നീട് മാരകമായ കരൾ രോ​ഗമായി മാറുകയും ചെയ്യുന്നു.

 

 

Follow Us