AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pregnancy After C-section: സി-സെക്ഷന് ശേഷമുള്ള ഗർഭധാരണം: അപകടസാധ്യതകൾ എന്തെല്ലാം? കാത്തിരിക്കേണ്ടത് എത്രനാൾ

Pregnancy After C-section: ഒരു സി- സെക്ഷന് ശേഷം സ്ത്രീകൾ അതിൽ നിന്ന് പൂർണമായും മാറുന്നതിന് മുമ്പ് അടുത്ത ​ഗർഭധാരണത്തിന് കുറച്ച് സമയമെടുക്കുന്നതാണ് നല്ലത്. സി സെക്ഷന് ശേഷം അമ്മമാർക്ക് രക്തസ്രാവം, അണുബാധ, അല്ലെങ്കിൽ മൂത്രാശയത്തിനും മലവിസർജ്ജനത്തിനും പരിക്കുകൾ എന്നിവ അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.

Pregnancy After C-section: സി-സെക്ഷന് ശേഷമുള്ള ഗർഭധാരണം: അപകടസാധ്യതകൾ എന്തെല്ലാം? കാത്തിരിക്കേണ്ടത് എത്രനാൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 01 May 2025 12:54 PM

ഒരല്പം അപകട സാധ്യതയുള്ളപ്പോൾ അവസാന ഓപ്ഷൻ എന്ന നിലക്കാണ് ‍ഡോക്ടർമാർ സി-സെക്ഷൻ അഥവാ സിസേറിയൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ സ്വാഭാവിക പ്രസവത്തിനാണ് ആളുകൾ താല്പര്യപ്പെടുന്നത്. ഇത്തരം ഒരു അവസ്ഥയെ പലരും പ്രോത്സാഹിപ്പിക്കുന്നില്ല. അമ്മക്കും കുഞ്ഞിനും എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളപ്പോഴോ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോളോ ആണ് അടിയന്തിരമായി സിസേറിയൻ ചെയ്യേണ്ടിവരുന്നത്.

എന്നാൽ സ്വാഭാവിക പ്രസവം പോലെ അത്ര സുഖകരമല്ല സിസേറിയൻ. കാരണം അതിന് ശേഷം നിരവധി പ്രശ്നങ്ങളിലൂടെ നാം കടന്നുപോകാറുണ്ട്. അതിനാൽ അതിന് ശേഷമുള്ള അടുത്ത ​ഗർഭധാരണം മറ്റ് ശുശ്രൂഷകൾ എന്നിവ എന്തെല്ലാമാണെന്ന് വിശദമായി അറിയാം. സിസേറിയന് ശേഷം പെട്ടെന്നുള്ള ഗർഭധാരണം പലപ്പോഴും അപകട സാധ്യത കൂടുതലാക്കുന്നു. വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ഇത് മരണത്തിലേക്ക് വരെ നിങ്ങളെ നയിച്ചേക്കാം.

ഒരു സി- സെക്ഷന് ശേഷം സ്ത്രീകൾ അതിൽ നിന്ന് പൂർണമായും മാറുന്നതിന് മുമ്പ് അടുത്ത ​ഗർഭധാരണത്തിന് കുറച്ച് സമയമെടുക്കുന്നതാണ് നല്ലത്. സി സെക്ഷന് ശേഷം അമ്മമാർക്ക് രക്തസ്രാവം, അണുബാധ, അല്ലെങ്കിൽ മൂത്രാശയത്തിനും മലവിസർജ്ജനത്തിനും പരിക്കുകൾ എന്നിവ അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. സി-സെക്ഷന് ശേഷം ഗർഭധാരണം എപ്പോൾ ആസൂത്രണം ചെയ്യാം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

സാധാരണ പ്രസവത്തിന് ശേഷമുള്ള സുഖം പ്രാപിക്കലുമായി താരതമ്യപ്പെടുത്തുമ്പോൾ സി-സെക്ഷന് ശേഷമുള്ള സുഖം പ്രാപിക്കൽ അൽപ്പം കഠിനമാണ്. സിസേറിയൻ്റെ മുറിവുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ കുറച്ച് സമയമെടുക്കും. അതിനാൽ സ്ത്രീകൾക്ക് നല്ല വിശ്രമം ആവശ്യമാണ്. സിസേറിയൻ കഴിഞ്ഞ സ്ത്രീകൾ കുറഞ്ഞത് രണ്ട് വർഷത്തിന് ശേഷം ​ഗർഭം ധരിക്കുന്നതാണ് നല്ലത്.

എന്നിരുന്നാലും, മുമ്പ് സിസേറിയൻ ചെയ്ത സ്ത്രീക്ക് ഗർഭധാരണങ്ങൾക്കിടയിലുള്ള ഇടവേളയെക്കുറിച്ച് ഉപദേശിക്കുമ്പോൾ പല ഘടകങ്ങളും കണക്കിലെടുക്കുന്നു. നോർമൽ ഡെലിവറി കഴിഞ്ഞ സ്ത്രീകളെപ്പോലെ തന്നെ സി-സെക്ഷൻ ഉള്ള സ്ത്രീകളും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ശാരീരക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് സി-സെക്ഷന് ശേഷം കുറഞ്ഞത് കുറച്ച് ആഴ്ച്ചയെങ്കിലും കാത്തിരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ഗർഭധാരണം സംഭവിക്കുകയും അത് പിന്നീട് കൂടുതൽ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നു.