AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Natural Remedies For Headaches: ഇടയ്ക്കിടെ തലവേദന അലട്ടുന്നുണ്ടോ? ചെയ്തു നോക്കൂ ഈ പൊടികൈകൾ

Natural Remedies For Unwanted Headaches: തലവേദന ഉണ്ടാകുന്നതിനുള്ള ഒരു സാധാരണ കാരണമാണ് നിർജ്ജലീകരണം. അസ്വസ്ഥത അനുഭവപ്പെടുമ്പോഴെല്ലാം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു കഷ്ണം നാരങ്ങയോ വെള്ളരിക്കയോ ചേർത്ത് ഉന്മേഷദായകമായ ഒരു പാനീയം തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്.

Natural Remedies For Headaches: ഇടയ്ക്കിടെ തലവേദന അലട്ടുന്നുണ്ടോ? ചെയ്തു നോക്കൂ ഈ പൊടികൈകൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 01 May 2025 11:07 AM

തലവേദന എപ്പോൾ വേണമെങ്കിലും വരാം. ഒരു നല്ല ദിവസത്തെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു അവസ്ഥയാണ് ഈ തലവേദന. അധിക സമ്മർദ്ദം മൂലമോ മൈഗ്രെയ്ൻ മൂലമോ തലവേദന ഉണ്ടാകാറുണ്ട്. ഇതിന് നമ്മൾ വേദനസംഹാരികളും മറ്റ് ചികിത്സകളും ചെയ്യാറുണ്ട്. വേദന കുറയ്ക്കുന്നതിനുള്ള ഏറ്റവും ഉചിതമായ പരിഹാരമായി തോന്നുമെങ്കിലും, പ്രകൃതിദത്ത പരിഹാരങ്ങൾ നമുക്ക് ഭാവിയിൽ മറ്റ് ദോഷഫലങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നു. അത്തരത്തിൽ ചെയ്യാൻ പറ്റുന്ന ചില പൊടികൈകൾ ഇതാം.

ജലാംശം നിലനിർത്തുക: തലവേദന ഉണ്ടാകുന്നതിനുള്ള ഒരു സാധാരണ കാരണമാണ് നിർജ്ജലീകരണം. അസ്വസ്ഥത അനുഭവപ്പെടുമ്പോഴെല്ലാം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒരു കഷ്ണം നാരങ്ങയോ വെള്ളരിക്കയോ ചേർത്ത് ഉന്മേഷദായകമായ ഒരു പാനീയം തയ്യാറാക്കി കുടിക്കുന്നതും നല്ലതാണ്.

കോൾഡ് കംപ്രസ്: നെറ്റിയിലോ കഴുത്തിലോ ഒരു കോൾഡ് കംപ്രസ് ചെയ്യുന്നത് ആ ഭാഗത്തെ കുറച്ച് സമയത്തേക്ക് അവിടം മരവിപ്പിക്കുകയും വേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. മൃദുവായ തുണിയിൽ ഐസ് ക്യൂബുകൾ പൊതിഞ്ഞ് 20-30 മിനിറ്റ് സൌമ്യമായി വെയ്ക്കുക. ഇതിലൂടെ നിങ്ങൾക്ക് നല്ലൊരു മാറ്റം അറിയാൻ സാധിക്കും.

ഓയിൽ മസാജ്: തലവേദന ഉണ്ടാകുമ്പോൾ മൃദുവായ ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. പെപ്പർമിന്റ് ഓയിൽ അല്ലെങ്കിൽ ലാവെൻഡർ ഓയിൽ പോലുള്ള എണ്ണകൾ നിങ്ങളുടെ തലയിൽ പുരട്ടാൻ ഉപയോ​ഗിക്കാം. എണ്ണ പുരട്ടുമ്പോൾ തല തണുക്കുകയും അതിലൂടെ രക്തചംക്രമണം മെച്ചപ്പെടുകയും പേശികളുടെ പിരിമുറുക്കം ലഘൂകരിക്കുകയും ചെയ്യുന്നു. ഇത് സമ്മർദ്ദമോ സൈനസ് മൂലമോ ഉണ്ടാകുന്ന തലവേദനയ്ക്കുള്ള മികച്ച പരിഹാരമാണ്.

ഇഞ്ചി ചായ: ഇഞ്ചി ചായ ഒരു ആന്റി-ഇൻഫ്ലമേറ്ററി ഘടകമാണ്. ഇത് തൽക്ഷണ ആശ്വാസം നൽകും. കുറച്ച് കഷ്ണം ഇഞ്ചി ചേർത്ത് ചായ കുടിക്കുന്നത് തലവേദന ശമിപ്പിക്കുക മാത്രമല്ല, മൈഗ്രെയിനുകളുമായി ബന്ധപ്പെട്ട ഓക്കാനം കുറയ്ക്കുകയും ചെയ്യുന്നു.

ഉറക്കം: പലപ്പോഴും തലവേദനയ്ക്കുള്ള ഏറ്റവും നല്ല പരിഹാരം വിശ്രമമാണ്. ഒരു ചെറിയ ഉറക്കം നിങ്ങളുടെ ശരീരം സ്വാഭാവികമായി സുഖപ്പെടാൻ സഹായിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. ശരിയായ ഉറക്കം നിങ്ങളുടെ ശരീരത്തെ ഹോർമോണുകളെ സന്തുലിതമാക്കുന്നു, പിരിമുറുക്കം കുറയ്ക്കുകയും ചെയ്യും.